"ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണയും ഞാനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 43: വരി 43:
{{BoxBottom1
{{BoxBottom1
| പേര്= അലൻ അൻഫാദ്
| പേര്= അലൻ അൻഫാദ്
| ക്ലാസ്സ്= മൂന്നാംതരം എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 3 എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 53: വരി 53:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

15:32, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയും ഞാനും

വീട്ടിലിരുന്നു മടുത്തൂ ഞാൻ
അറുബോറല്ലോ ലോക്ഡൗൺ കാലം
അവധിക്കാലത്തെന്നെന്നും
കറങ്ങി നടക്കും പതിവായി
കൂട്ടുനടക്കും കുട്ടിക്കൂട്ടം
അവരുടെ നിഴലോ കാണാനില്ല
ബൈക്കിൽ പോകാൻ സാക്ഷ്യപത്രം
അച്ഛനു വയ്യാവേലിയതേറെ
പുറത്തു പോണേൽ മാസ്ക്കണിയേണം
കൈ കഴുകാനായി സാനിറ്റൈസർ
വൈകീട്ടെന്നും ചർച്ചാവിഷയം
ലോക്ഡൗണല്ലോ കൊറോണയും
ആറുമണിക്കോ ടിവി തുറന്നാൽ
പ്രിയ മുഖ്യൻറെ കരുതലുകൾ
ഉത്സവമില്ല ഉറസുകളില്ല
മടുത്തുപോയീ ലോക്ക്ഡൗൺകാലം
ടിവിയിലിപ്പോൾ സീരിയലില്ല
അമ്മൂമ്മക്ക് പരാതികളേറെ
വിഷുവിനിതയ്യോ പടക്കമില്ല
ചേച്ചിക്കെന്തൊരു സങ്കടമേ
ഡോക്ടർമാരും നേഴ്സുമാരും
ഊണുമുറക്കമുപേക്ഷിച്ച്
ആളെക്കൊല്ലും രോഗാണുവിനെ
പിടിച്ചുകെട്ടാനുഴലുന്നു
വെറുതെകറങ്ങും ഫ്രീക്കൻമാരെ
നേർവഴിയാക്കാൻ പോലീസും
കൊറോണയിൽനിന്നും മോചിതരാകാൻ
നാളുകളെത്രിനി കഴിയേണം
ലോക്ഡൗൺ കാലം ബോറെന്നാലും
                പിടിച്ചുകെട്ടും കൊറോണയെ
അണ്ണാൻകുഞ്ഞും തന്നാലായത്
എന്നൊരു ചൊല്ലും ഓർത്തീടാം
അകത്തിരിക്കുക കൂട്ടരെനാം
അകറ്റിനിർത്താം കൊറോണയെ
അറുത്തെറിയാം കണ്ണികളെ
പ്രതിരോധമാണഭികാമ്യം

അലൻ അൻഫാദ്
3 എ ഇരിണാവ് ഹിന്ദു എ എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത