"എസ്സ്.എം.എച്ച്.എസ്സ്.എസ്സ് പതാരം/അക്ഷരവൃക്ഷം/ രണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രണ്ട് | color= 5 }} <center> <poem> നിന്നി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 49: വരി 49:
| color=      3
| color=      3
}}
}}
{{verified1|name=Kannankollam|തരം=കവിത}}

15:48, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രണ്ട്


നിന്നിലെ സന്ധ്യയിൽ
നിന്നാത്മ ഹൃദയത്തിൽ
പുഞ്ചിരി തൂകുമീ പൊൻപ്രഭാതം

നിൻ സ്വപ്ന വർണ്ണങ്ങൾ
നിൻ ആത്മഘോഷങ്ങൾ
മന്ദസ്മിതങ്ങളായി പെയ്തില്ലെന്നും

രാവിന്റെ വീണയിൽ
നീതീർത്ത രാഗങ്ങൾ
മാനസ വീണപോൽ
എൻ മനസ്സിൽ.

മാരിവില്ലിൻ നിറവർണ്ണങ്ങൾ
തീർത്തൊരീ മാനസാവകാശ-
ത്തിൻ വിൺപരപ്പിൽ.

നിന്നിലെ താളവും
നിന്നിലെ മോഹവും
നിറചന്ദ്രനെപ്പോലെ
വിളങ്ങിടുന്നു.

നീ തീർത്ത ദീപത്തിൽ
വിണ്ണിലെ വെൺപ്രഭ
നിൻജീവ നാളത്തിൻ സ്പന്ദനമോ?

നിന്മനം എന്മനം
വീണതൻ തന്ത്രികൾ
     വിണ്ണിൽ വിരിച്ചിടും
  സായൂജ്യ ഗീതം.
 

മീനാക്ഷി
8 C എസ്സ്.എം.എച്ച്.എസ്സ്.എസ്സ് പതാരം
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത