"എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വവും മനുഷ്യനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 20: വരി 20:
| സ്കൂൾ=    എച് എസ്സ് എസ്സ് വളയൻചിറങ്ങര ,എറണാകുളം ,പെരുമ്പാവൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    എച് എസ്സ് എസ്സ് വളയൻചിറങ്ങര ,എറണാകുളം ,പെരുമ്പാവൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 27014
| സ്കൂൾ കോഡ്= 27014
| ഉപജില്ല=      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പെരുമ്പാവൂർ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  എറണാകുളം
| ജില്ല=  എറണാകുളം
| തരം=     <!-- കവിത / കഥ  / ലേഖനം -->  ലേഖനം
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->  ലേഖനം
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

14:38, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി ശുചിത്വവും മനുഷ്യനും

      ഇന്ന് നമ്മൾ നേരിടുന്ന പല പ്റശ്നങ്ങളുടെയും മൂല കാരണം പരിസ്ഥിതി ശുചിത്വകുറവാണ്.ഭൂമിയിൽ മനുഷ്യന്റെ ആരോഗ്യത്തെ സംരക്ഷിക്കാൻ കഴിയുന്ന ഒരു ഘടകം കൂടിയാണ് പരിസ്ഥിതി ശുചിത്വം. വ്യക്തി ശുചിത്വം പാലിക്കുന്ന പലരും പരിസ്ഥിതി ശുചിത്വത്തെകുറിച്ച് മറക്കുന്നു.ഇന്ന് സംഭവിക്കുന്ന ആരോഗ്യ പ്രശ്നങ്ങളാണ് അതിന് തെളിവായി നിർത്താനുള്ളത് .ദൈവം കനിഞ്ഞു നൽകിയ സൗന്ദര്യത്താൽ ദൈവത്തിന്റെ സ്വന്തം നാട് 'ഗോഡ്സ് ഓൺ കൺട്രി 'എന്ന്  അന്യരാജ്യക്കാരും മുദ്രകുത്തി നമ്മുടെ കേരളം ഈ കാര്യത്തിൽ മുൻപന്തിയിൽ തന്നെയുണ്ട്.ഇതറിയാമായിരുന്നിട്ടുകൂടി ഇതിനൊരു കുറവുമില്ല അറുതിയുമില്ല.
       ഈ പ്രവൃത്തി വലിയൊരു ആരോഗ്യ പ്രതിസന്ധിയിലേക്കാണ് സകലരേയും നയിക്കുന്നത്. അതിൽ ചെയ്തവൻ  എന്നോ ചെയ്യാത്തവൻ എന്നോ വേർതിരിവില്ല.അതിനുമപ്പുറം പറമ്പിൽ കൊണ്ടിട്ട മാലിന്യങ്ങളുടെ പേരിൽ കലാപം വരെ ഉണ്ടാക്കുന്ന ചിലർ. അങ്ങനെയങ്ങനെ നീളുന്നു ഇതിൻറെ പരിണിതഫലങ്ങൾ.ഇന്ന് കേരളം നേരിടുന്നതും ഇതിൻറെ ഒക്കെ ഫലങ്ങൾ തന്നെയാണ്. 
         തൊട്ടാൽ പോലും വൈറസുകൾ പകരുന്ന ഈ കാലഘട്ടത്തിൽ ഇത്തരം പ്രവൃത്തികളിലൂടെ പല രോഗങ്ങളും അതിൻറെ മൂർധന്യാവസ്ഥയിൽ  എത്തുന്നു,ഇല്ലാത്ത രോഗങ്ങളെ വിളിച്ചു കൊണ്ട് വരിക.'തനിക്ക് ശ്വസിക്കാൻ ശുദ്ധവായു കിട്ടുന്നില്ല' ഇന്നത്തെ പട്ടണത്തിൽ ഉളളവരുടെ പരാതി.റോഡിലൂടെ ചീറിപ്പായുന്ന വാഹനങ്ങളുടെയും അരികിലായി കുമിഞ്ഞുകൂടിയ മാലിന്യങ്ങളുടെയും രൂക്ഷഗന്ധം സ്ഥിരമായി ശ്വസിക്കുന്നവൻ ഒരാഴ്ചയ്ക്കകം രോഗിയായി തീരുന്നു.നമ്മൾ ഒരു രോഗിയായി മാറുന്നതിൽ നമ്മൾ ജീവിക്കുന്ന പരിസ്ഥിതി ഏറെ പങ്ക് വഹിക്കുന്നു.എല്ലാം ചെയ്യുന്നത് നമ്മളാണ് അതിന്റെ ഫലങ്ങളും നമ്മൾ തന്നെ അനുഭവിക്കുന്നു. ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലാത്ത ഒരാൾ  ഗന്ധവും വായുമലിനീകരണവും കാരണം മുഖാവരണം ധരിച്ചാൽ ശ്വാസമെടുക്കാൻ ചെറിയ ബുദ്ധിമുട്ട്  ആദ്യം  അനുഭവപ്പെടും...പിന്നീട് അത് ശ്വാസകോശസംബന്ധമായ വലിയ രോഗമായി മാറുന്നു.രോഗമുള്ളവനും ഇല്ലാത്തവനും ശുചിത്വമില്ലാത്ത ഈ ലോകത്ത് സുരക്ഷിതരല്ല.രോഗത്തെ ജനിപ്പിക്കാൻ വളരെ എളുപ്പമാണ്...എന്നാൽ ഇതിൻറെ പരിണിതഫലങ്ങൾ അതിക്രൂരവും.നാട്ടിൽ തെരുവുനായ്ക്കൾ കൂടുന്നു...മെമ്പർക്ക് എംഎൽഎ ക്ക് എംപി ക്ക് എന്ന് വേണ്ട മുഖ്യമന്ത്രിക്ക് വരെ നിവേദനവുമായി ചെല്ലുന്ന ആരും അംഗീകരിക്കില്ല;ഈ വിനക്ക് കാരണം താൻ തന്നെ ആണെന്ന്...അവരതിനെ എതിർക്കും.നാട് ശുചിയാക്കുകയാണ് ഒറ്റ മാർഗ്ഗം ...അത് ചെയ്യാതെ സമരവും പ്രതിഷേധവുമായി നടന്നാൽ നായ്ക്കൾ ഇരട്ടിക്കുകയാണുണ്ടാവുക.
       ജനിച്ചു വീഴുന്ന കുഞ്ഞിന്പോലും ശ്വാസകോശരോഗങ്ങൾ ഉണ്ടാകുന്ന ഈ കാലം സുരക്ഷിതവും ആരോഗ്യകരവുമാവണമെങ്കിൽ പ്രതിവിധി ഒന്നേയുള്ളൂ,ശുചിയായി വീടും പരിസരവും നിലനിർത്തുക.അതിന് സാധിച്ചില്ലെങ്കിൽ ഇതിലും ക്രൂരമായ എന്തോ നമ്മെ കാത്തിരിക്കുന്നു ...കാർന്നു തിന്നാനായി...ഇഞ്ചിഞ്ചായി കൊല്ലാനായി.
       കരുതലും ശുദ്ധിയുമാണേക മാർഗ്ഗം. ഇത് തടയാനായി നമുക്ക് വൃത്തിയാക്കാം നമ്മുടെ വീടിനെ അതിനുചുറ്റുമുള്ള പരിസരത്തെ നമ്മുടെ നാടിനെ പ്രകൃതിയെ....അങ്ങനെ ലോകത്തെ സുരക്ഷിതരാക്കാം   ...അതിനൊറ്റക്കെട്ടായി പ്രവർത്തിക്കുക.
  മനുഷ്യൻ തന്നെയാണ് ഈ പരിസ്ഥിതി മലിനീകരണത്തിന് കാരണം എന്ന് ഇപ്പോഴത്തെ അന്തരീക്ഷത്തിൽ നിന്ന് മനസ്സിലാക്കാം.വണ്ടികളൊന്നും നിരത്തിലിറങ്ങുന്നില്ല,മാലിന്യങ്ങൾ തള്ളുന്നില്ല,എന്തിന് ആളുകൾ പോലും പുറത്തിറങ്ങുന്നില്ല.
    ഇതേ കാലാവസ്ഥ മനുഷ്യൻ പുറത്തിറങ്ങിയാലും   നിലനിൽക്കണം.അവിടെയാണ് നമ്മുടെ വിജയം.
          ജയ് ഹിന്ദ്

ഗംഗ ഉണ്ണികൃഷ്ണൻ
9 E എച് എസ്സ് എസ്സ് വളയൻചിറങ്ങര ,എറണാകുളം ,പെരുമ്പാവൂർ
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം ലേഖനം