"മരുതൂർകുളങ്ങര എസ്സ്.എൻ.യു.പി.എസ്സ്/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Shefeek100 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("മരുതൂർകുളങ്ങര എസ്സ്.എൻ.യു.പി.എസ്സ്/അക്ഷരവൃക്ഷം/ശുചിത്വം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham...) |
(വ്യത്യാസം ഇല്ല)
|
23:34, 19 ജൂൺ 2020-നു നിലവിലുള്ള രൂപം
ശുചിത്വം
വൃത്തിയുടെ പാഠങ്ങൾ വിശന്നു വലഞ്ഞാണ് അപ്പു സ്കൂളിൽ നിന്ന് വീട്ടിലെത്തിയത്.സ്കൂൾ ബാഗ് മുറിയിൽ വെച്ചിട്ട് അവൻ നേരെ ഊണുമുറിയിലേക്ക് ഓടി. അവനിഷ്ടമുള്ള പലഹാരങ്ങൾ അമ്മ ഉണ്ടാക്കി വെച്ചിട്ടുണ്ടാകുമെന്ന് അവന് അറിയാമായിരുന്നു. അവൻ വേഗം മേശപ്പുറത്തിരുന്ന പലഹാരപ്പാത്രത്തിൽ കൈയിട്ടു. കൈ നന്നായി കഴുകിയിട്ടു കഴിച്ചാൽ മതി ,അമ്മ അടുക്കളയിൽ നിന്ന് വിളിച്ചു പറഞ്ഞു. ഹേയ്, എന്റെ കൈയ്യിൽ ചെളിയൊന്നുമില്ലമ്മേ .ദാ, കണ്ടില്ലേ? കൈ നീട്ടിക്കൊണ്ട് അവൻ വാദിച്ചു. ഒടുവിൽ അമ്മ നിർബന്ധിച്ചു വിളിച്ചു കൊണ്ട് പോയ് അപ്പുവിനെ കൈ കഴുകിപ്പിച്ചു .ആഹാരത്തിനു മുമ്പ് കൈകഴുകുന്നത് എന്തിനാണമ്മേ ?ഉറങ്ങാൻ കിടന്ന അപ്പു അമ്മയോട് ചോദിച്ചു.കൈ കഴുകിയില്ലെങ്കിൽ നമ്മുടെ കൈകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കും പൊടിയും ആഹാരത്തോടൊപ്പം വയറ്റിലെത്തും. അത് പല രോഗങ്ങളും വരുത്തിവെയ്ക്കും. ദിവസവും പല്ലു തേയ്ക്കുക, കുളിക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക തുടങ്ങിയവ ഒക്കെ നല്ല ആരോഗ്യ ശീലങ്ങളാണ്. ചെറുപ്പകാലം മുതൽ നല്ല ആരോഗ്യ ശീലങ്ങൾ വളർത്തിയെടുക്കണം. രോഗങ്ങളിൽ നിന്ന് രക്ഷനേടാൻ ശുചിത്വം നമ്മെ സഹായിക്കും.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ