"സെന്റ്.തോമസ്സ്.എച്ഛ്.എസ്സ്,കാർത്തികപള്ളി./അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി സംരക്ഷണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 36: | വരി 36: | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sachingnair|തരം=ലേഖനം}} |
13:55, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി സംരക്ഷണം
ലോകത്തിൽ പരിസ്ഥിതിയെക്കുറിച്ചുള്ള ചിന്തകൾ വളരെക്കാലം മുമ്പു മുതൽ ശക്തമായിരുന്നു. പരിസ്ഥിതി നശിച്ചാൽ മനുഷ്യന് നിലനിൽക്കാ൯ ആവില്ലെന്ന് ലോകം തിരിച്ചറിഞ്ഞിട്ട് വളരെക്കാലമായി. ശാസ്ത്രജ്ഞരും, പരിസ്ഥിതിചിന്തകരും മാത്രമല്ല എഴുത്തുകാരും പരിസ്ഥിതിയെ കുറിച്ച് ആഴത്തിൽ ചിന്തക്കുന്നു. പരിസ്ഥിതിക്ക് നാശം ഉയർത്തുന്ന ഭീഷണിയുടെ ആക്കം വർദ്ധിക്കുമ്പോൾ നാം പരിസ്ഥിതി സംരക്ഷണത്തെപ്പറ്റി ചിന്തിച്ചുപോകുന്നു. പരിസരം എന്ന അർത്ഥത്തിലല്ല പരിസ്ഥിതിയെ കാണേണ്ടത്. പരിസരമലീനീകരണം ഉയർത്തുന്ന പ്രശ്നത്തേക്കാൾ എത്രയോ ഭീകരമാണ് പരിസ്ഥിതി നാശം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ. ഈ പ്രപഞ്ചത്തിന്റെ അസ്ഥിത്വം നിലനിർത്തുന്നത് പരിസ്ഥിതിയാണ് , പരസ്പരബന്ധിതവും സന്തുലിതവും അനുപൂരകവുമായ പ്രപഞ്ചത്തിന്റെ സ്ഥിതിയാണ്. പരിസ്ഥിതിനാശം കൊണ്ട് അർത്ഥമാക്കുന്നത് പ്രപഞ്ചത്തിന്റെ സ്ഥിതിതന്നെ തകർന്നുപോകുന്ന അവസ്ഥയാണ് പരിസ്ഥിതിനശിച്ചാലുണ്ടാകന്ന കൊടിയ ദുരന്തം പ്രപഞ്ചജീവജാലങ്ങളും ഭൂമിയുടെ നിലനിൽപും ശിഥിലമാക്കുന്ന ഭാവിയ്ക്കൊരു ഭീഷണിയായി മുന്നിൽ നിൽക്കുന്ന ഈ ആഗോളദുരന്തം മനുഷ്യന്റെ നികൃഷ്ടമായ ജീവിതരീതികളാൽ അനുനിമിഷം സംഭവിച്ചുകൊണ്ടിരിക്കുന്നു. മണ്ണ്, ഭൂമി, അന്തരീക്ഷം, വായു, ജലം, പ്രകൃതിവിഭവങ്ങൾ, മനുഷ്യ൯, ഭൂമിയിൽ ജീവിക്കുന്ന ജന്തുക്കൾ ഇവതമ്മിലുള്ള സമൈക്യം നഷ്ടപ്പെടുമ്പോൾ ശാസ്ത്രത്തിനുപോലും കണ്ടെത്താനാവാത്ത പല ഭീകര വികൃതമായ പെരുമാറ്റം കൊണ്ടാണ് പരിസ്ഥിതിനാശം സംഭവിക്കുന്നത് എന്നോർക്കുമ്പോൾ ' മനുഷ്യ൯ ഭൂമിയുടെ ക്യാ൯സർ ' എന്ന് വിശേഷിപ്പിച്ചചിന്തകനെ അനുസ്മരിച്ചുപോകുന്നു. പരിസ്ഥിതിയെ മനുഷ്യ൯ അതിക്രുരമായാണ് ദ്രോഹിക്കുന്നത്. തത്ത്വദീക്ഷയില്ലാതെ വനങ്ങൾ നശിപ്പിക്കുന്നത് നിമിത്തം അന്തരീക്ഷത്തിന്റെ പരിസ്ഥിതി തകരുന്നു. മനുഷ്യന്റെ ശ്വാസകോശം വൃക്ഷത്തിലും വൃക്ഷത്തിന്റെ ശ്വസനദ്രവ്യം മനുഷ്യനിലുമാണ്. ഈ പരസ്പരാശ്രീതത്തിന്റെ നാളം മുറിയുമ്പോൾ അന്തരീക്ഷ മലീനീകരണം ഭീകരമായി മാറുന്നു. വായുവിലെ ഒാക്സിജന്റെ അളവ് കുറയുകയും പുതുതായി പ്രാണവായു ഉണ്ടാകാനുള്ള സാധ്യത ഇല്ലാതാവുകയും ചെയ്യുന്നതോടെ നാം നമ്മുടെ കഴുത്തിൽ തന്നെ കൈമുറുക്കി ആത്മഹത്യാപരമായ പ്രവൃത്തി ചെയ്യുകയാണ് മനുഷ്യ൯. താ൯ അറിയാതെ തന്നെയാണ് നശിപ്പിക്കുന്നത്. പരിസ്ഥിതിനാശം നമ്മുടെ നാശത്തിന് കാരണമായിത്തീരുമെന്ന് മനുഷ്യ൯ അറിയുന്നില്ല. പരിഷ്കൃതമായ എതെങ്കിലും ആശയത്തിന്റെ പേരിൽയാതൊരു തത്ത്വദീഷയുമില്ലാതെ സ്ഥാപിക്കപ്പെടുന്ന വ്യവസായശാലകളും പദ്ധതികളും പരിസ്ഥിതിമലീനികരണത്തെ വ൯തോതിൽ ഉണ്ടാക്കുന്നു. ഭൂമിക്ക് കവചമായി മാരകരശ്മികളുടെ ആഘാതങ്ങളെ തടഞ്ഞ് നിർത്തുന്ന ഒാസോൺ പാളിക്ക് ക്ഷതം സംഭവിച്ചിരിക്കുകയാണ്. പല മാരകരോഗങ്ങൾക്കും ഇതു കാരണമാകുന്നു.'കരളും മിഴിയും കവർന്നുമിന്നിയ' കറയറ്റ സദ്ഗ്രാമഭംഗിയും നാഗരികവികസനവും ഇന്ന് കൊടിയ ഊഷ്മാവിൽ തിളച്ചു വറ്റി പോകുന്നു. മനുഷ്യനിലെ മൃദുലഭാവങ്ങൾ നശിച്ച് രാക്ഷസന്മരായി തലതിരിയുന്ന തലമുറപെരുകി വരികയാണ്. തടാകങ്ങൾ, കിണറുകൾ, നദികൾ, സമുദ്രങ്ങൾ ഇവയിൽ ജലം വിഷലിപ്തമായി തീർന്നിരിക്കുന്നു. പ്രാണജലത്തിനു നാശം സംഭവിക്കുന്ന ലോകം പ്രപഞ്ചജീവിതത്തിന്റെ മരണമാണ് വാഗ്ദാനം ചെയ്യുന്നത് എന്നു പറയാതെ ഗത്യന്തരമില്ല. എല്ലാ മാലിന്യങ്ങളും ഒഴികിയടിയുന്ന നദികളും കടലോരപ്രദേശങ്ങളും ഏതു രാജ്യത്തിന്റെയും മുഖമുദ്രയാണ്. സസ്യങ്ങളും ഫലങ്ങളും വിഷമായിത്തീരുന്നു മൃഗങ്ങളും പക്ഷികളും ഈ കൊടിയ വിപത്തിനടിമപ്പെട്ട് നരകിക്കേണ്ടി വരുന്നു. കീടനാശിനികളുടെ മാരകശക്തി പ്രപഞ്ചത്തിന്റെ സരള ജീവിതത്തിൽ കാളകൂടവിഷം തുപ്പുന്നു. മണ്ണുും ജലവും വായുവും കാളിയന്റെ വിഷം കൊണ്ട് ഇഞ്ചിഞ്ചായി കറുത്തിരുളുകയാണ്. ശാസ്ത്രവികസനം സ്വാർഥവികസനമാകുമ്പോൾ സംഭവിക്കുന്നതാണീ ദുരന്തം. പരിസ്ഥിതിയുടെ തകർച്ച പ്രപഞ്ചജീവിതത്തിന്റെ തകർച്ചയാണെന്ന് ഏതൊരു കൊച്ചുക്കുട്ടിക്കും അറിയാം എന്നാൽ ഒറ്റയ്ക്ക് തഴച്ചു വളരാനുള്ള വ്യഗ്രത കൊണ്ട വരുംതലമുറക്കുപോലും ശാപമായിത്തീരുന്നു ഇന്നത്തെ മനുഷ്യവർഗ്ഗം. നിയന്ത്രണം വിട്ടിരിക്കുന്ന വാഹനത്തിലിരുന്നുകൊണ്ടാണ് ഈ പേക്കുത്തുകൾ കാട്ടുന്നത് എന്ന് വിസ്മരിച്ചുപോകുന്നു. പരിസ്ഥിതി അമ്മയാണ്. ഈ അമ്മയെയാണ് നമ്മൾ ദ്രോഹിക്കുന്നത്. പരിസ്ഥിതിയാകുന്ന അമ്മയോട് ക്രൂരത പ്രവർത്തിക്കുന്നത് വലിയ പാപമാണ്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യ൯ പ്രവർത്തിക്കുന്നത് ലോകനാശത്തിന് കാരണമാകുന്നു. ഈകാരണങ്ങൾ കൊണ്ടാണ് നമ്മുടെ കാലാവസ്ഥയ്ക്ക് വ്യതിയാനം സംഭവിച്ചത്. പരിസ്ഥിതി നശീകരണത്തിനെതിരെ ഐക്യരാഷ്ട്രസഭയുെടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ജൂൺ 5ന് ആചരിച്ചു തുടങ്ങിയ്ത്. പരിസ്ഥിതി നാശം സംഭവിച്ചത്തിലൂടെ നമ്മുടെ നാട്ടിലെ കാവുകൾ, കുളങ്ങൾ, വയലുകൾ, വനങ്ങൾ എന്നിവയെല്ലാം നാമാവശേഷമായിത്തീർന്നിരിക്കുന്നു. നമ്മുടെ പരിസ്ഥിതിയാകുന്ന അമ്മയെ നാം തന്നെ സംരക്ഷിക്കണം. അമ്മയെ നമ്മൾ വേദനിപ്പിക്കരുത് പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമയാണ്. നമ്മൾ ആ കടമ നിറവേറ്റണം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം