"തിലാന്നൂർ നോർത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= തിലാന്നൂർ നോർത്ത് എൽ.പി.സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 13334 | | സ്കൂൾ കോഡ്= 13334 | ||
| ഉപജില്ല= കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> |
12:58, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ജാഗ്രത
അമ്മുവും ചിന്നുവും അച്ഛനും അമ്മയും അതായിരുന്നു അവരുടെ കുടുംബം. അച്ഛൻ കൂലി വേലക്കാരനായിരുന്നു.1 നിത്യവും അധ്വാനിച്ചു കൊണ്ടുവരുന്നത് കൊണ്ട് അവരുടെ കുടുംബം സന്തോഷമായി ജീവിച്ചു. അങ്ങനെയിരിക്കെ കൊറോണ എന്ന മഹാവ്യാധി പടർന്നു പന്തലിച്ചതും അതു നമ്മുടെ കൊച്ചു കേരളത്തിൽ എത്തിയതും അങ്ങനെ പെട്ടെന്ന് എല്ലാം ലോക്കഡോൺ ആയി. ആദ്യത്തെ കുറച്ചു ദിവസം വലിയ പ്രയാസമൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് ലോക്കഡോൺ നീണ്ടപ്പോൾ വലിയ പ്രയാസത്തിലായി. എന്നിരുന്നാലും അവർ ലോക്കഡോൺ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചിരുന്നു. അങ്ങനെ ഒരുദിവസം അമ്മ പെട്ടെന്ന് അടുക്കളയിൽ തെന്നി വീണ് കാലിനു പരിക്ക് പറ്റി. അവർക്ക് ആശുപത്രിയിൽ പോകാതെ നിവൃത്തി ഉണ്ടായിരുന്നില്ല. കാലിന്റെ വേദനയേക്കാൾ കൊറോണയെ പറ്റിയുള്ള പേടിയായിരുന്നു അമ്മയ്ക്ക്. അച്ഛൻ അവരെ ആശ്വസിപ്പിച്ചു പേടിച്ചത് കൊണ്ട് കാര്യമില്ല ജാഗ്രതയാണ് വേണ്ടത്. അവർ നല്ല ശ്രദ്ധയോടെ മാസ്ക് ധരിച്ചു അവർ ഹോസ്പിറ്റലിൽ പോയി. ഡോക്ടറെ കാണിച്ചു. മരുന്നും ഗുളികയുമൊക്കെ വാങ്ങി അവർ വീട്ടിലെത്തി. ഉടൻ തന്നെ അവർ മാസ്ക് വൈസ്റ്റ് കത്തിക്കുന്നിടത്തിട്ടു കത്തിച്ചു. രണ്ടുപേരും കൈകൾ നല്ലവണ്ണം സോപ്പ് ഉപയോഗിച്ച കഴുകി. എന്നിട്ട് മാത്രമേ അവർ വീടിനകത്തു പോലും കയറിയുള്ളു. അത്കൊണ്ട് അവർക്ക് കൊറോണയിൽ നിന്നും രക്ഷപെടാൻ കഴിഞ്ഞു. നാം ജാഗ്രതയോടെ നിന്നാൽ നമ്മുക്ക് കൊറോണയെ ഇല്ലാതാക്കാൻ കഴിയും.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ