"തിലാന്നൂർ യു പി സ്കൂൾ/അക്ഷരവൃക്ഷം/ഭീതി വിതയ്ക്കുന്ന കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*{{PAGENAME}}/ഭീതി വിതയ്ക്കുന്ന കൊറോണ | ഭീതി വിതയ്ക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 37: വരി 37:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= വൈഗ.സി.പി
| പേര്= യദുകൃഷ്ണ.പി
| ക്ലാസ്സ്=  4   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  6 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

12:17, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭീതി വിതയ്ക്കുന്ന കൊറോണ

ലോകം മുഴുവൻ ഭയന്നു വിറക്കുന്ന
നാമം കൊറോണ നീ ഈ യുഗത്തിൽ
ഓരോ നിമിഷവും ഞെട്ടിത്തരിച്ചുപോൽ
മാരക അഗ്നിപോൽ ഈ വിധത്തിൽ

മുറ്റത്തിറങ്ങുവാനായില്ല കൈകൾക്ക്
തുച്ഛമായ് മേലോട്ടുയർത്തുവാനായില്ല
മുമ്പാപ്രളയദുരന്തത്തിൻ കാഴ്ചകൾ!
എത്ര എത്ര ദുരിതങ്ങൾ താണ്ടി നാം?

എങ്കിലും ഇത്രമേൽ വിധിച്ചതില്ല
ചങ്കിടിപ്പോടെ കണ്ടതില്ല
നാടും മറുനാടും ഞെട്ടിവിറച്ചതാം
ഇത്രഭീകരമെന്ന് നിനച്ചതില്ല.

തൂവാല കൊണ്ട് മുഖം മറച്ചീടേണം
കൈകളിടയ്ക്കിടെ കഴുകീടേണം
പനിജലദോഷതുമ്മലുമൊന്നും
വരാതെ നമ്മൾ നോക്കിടേണം.


വീട്ടിലിരുന്നാൽ സുരക്ഷിതരെന്നുള്ള
വാക്യം മുഴക്കുന്നു മാധ്യമങ്ങൾ
ജാഗ്രതയോടെ കരുതലോടെ
വീട്ടിലിരുന്നും രോഗത്തെ നേരിടാം

തുരത്തിടാം നമുക്കീ ഭൂവിൽ നിന്ന്
എന്നെന്നേക്കുമായീ മഹാഭീതിയെ.....
കൊറോണയെന്ന മഹാമാരിയെ
നീക്കിടാം മാനവസുഖത്തിനായ്.
 

യദുകൃഷ്ണ.പി
6 എ തിലാന്നൂർ.യു.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത