"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

22:57, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പരിസ്ഥിതി

ഭൂമി നമ്മുടെ അമ്മയാണ് .തിങ്ങി നിറഞ്ഞ മരങ്ങളും കാറ്റിൽ നിർത്തമാടുന്ന വയലുകളും ഒഴുകി രസിക്കുന്ന നദികളും എല്ലാം പ്രകൃതിയെ വളരെ ഭംഗിയാക്കുന്നവയായിരുന്നു . എന്നാൽ ഇന്ന് നമ്മുടെ പ്രകൃതി സൗന്ദര്യം നശിച്ചുകൊണ്ട് ഇരിക്കുന്നു .. ഇതിനു കാരണം നാം തന്നെ ആണ് ..നിങ്ങൾ ഇതുവരെ ചിന്തിഞ്ഞിട്ടുണ്ടോ ഈ കാര്യം ? വയലുകൾ മണ്ണിട്ട് നികത്തിയും കുന്നുകൾ കാർന്നെടുത്തും മരങ്ങൾ വെട്ടിമുറിച്ചും ഭൂമിയെ ഇഞ്ചിഞ്ചായി കൊല്ലുകയാണ് മനുഷ്യർ .വയലുകൾ നികത്തി വലിയ വലിയ ഫാക്ടറികളും വീടുകളും നിർമിക്കുന്നു .പുഴകളിൽ നിന്ന് മണൽ വാരിയും മാലിന്യങ്ങൾ നിക്ഷേപിച്ചും ജലത്തിന്റെ പരിശുദ്ധിയും ലഭ്യതയും കുറഞ്ഞുവരുന്നു .ഇന്ന് എങ്ങും വറ്റിവരണ്ട പുഴകൾ മാത്രം.വനനശീകരണം, പരിസ്ഥിതി സംരക്ഷണത്തെ ബാധിക്കുന്ന ഒരു പ്രധാന ഘടകം ആണ് .വായു മലിനീകരണത്തിന് ഏറ്റവു വലിയ ഉദാഹരണങ്ങൾ ആണ് വർധിച്ചു വരുന്ന വാഹനങ്ങളുടെ എണ്ണവും ഫാക്ടറികളിൽ നിന്നും ഉയരുന്ന പുകയും .. അന്തരീക്ഷ മലിനീകരണം മൂലം പല പകർച്ച വ്യാധികളും ഉണ്ടാകുന്നു.നമ്മുടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പ്രകൃതി സൗന്ദര്യവും പരിശുദ്ധിയും വീണ്ടെടുക്കുക എന്നത് നമ്മുടെ കടമയാണ് .,ഇതിനു വേണ്ടി നാം പ്രകൃതിയെ സംരക്ഷിക്കണം ,കാരണം ഭൂമി നമ്മുടെ അമ്മയാണ് .അമ്മ ദൈവമാണ് ..

അഭിനന്ദ് പലേരി
4 B ജി.എച്ച്.എസ്സ്.എസ്സ്.പെരിങ്ങോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം