Schoolwiki സംരംഭത്തിൽ നിന്ന്
11:43, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സൗഹൃദമുത്തുകൾ.....
ജൂവാൻ ഒരു ടിപ്പിക്കാൻ മലയാളി പെണ്ണ്. അവളുെട കുടുബത്തിന്റെ മുഴുവൻ ഭാരവും അവൾക് ഏറ്റു എടുക്കുന്നത് .എല്ലാവരെയും പോലെ കഷട്ടപ്പാടുംബുദ്ധിമുട്ടുമൊക്കെ അനുഭവിക്‌നകിൽ പോലും അവൾ വളരെ സത്തോശവത്തിയായിരുന്നു.അങ്ങനെ ഇരിക്കെ അവളുടെ ഉറ്റസുഹൃത്തായ മൈക്ക് അവളോടു ചോദിച്ചു ഇത്രയോയാക്ക പ്രേശ്നങ്ങൾ ഉണ്ടായിട്ടും ഇങ്ങനെ സത്തോഷത്തോടെ ജീവിക്കാൻ നിനക്ക് എങ്ങനെ സാധിക്കുന്നു? അതിനു നമ്മുടെ ജൂവന്റെ മറുപടി ഇങ്ങനെയായിരുന്നു എല്ലാവരുടെയും ജീവിതത്തിൽ കഷ്ട്ടപാടുകളും വേദകളഒക്കെ സർവ്വ സാധാരണം മാത്രം ആണ്. പക്ഷേ അതുയോക്കെ ഒരു പുഞ്ചിരി കൊണ്ട് നേരിടാൻ കഴിഞ്ഞാൽ എല്ലാവർക്കും ഇതുപോലെ സത്തോഷിക്കാൻ കഴിയും .
ഇപ്പോൾ നിങ്ങൾ എല്ലാവരും വിചാരിക്കും നമ്മുടെ കഥാ നായിക ജൂവനായിരിക്കുമെന്നു .പക്ഷേ നമ്മുടെ കഥാ നായകൻ മൈക്ക്ആണ് .നമ്മുടെ കഥ അപ്പോൾ ഇവിടെ തുട ങ്ങുകയാണ് .
അങ്ങനെ ഉറ്റസുഹൃത്തുക്കളായ മൈക്കിനു ജഗവാനും തങ്ങളുടെ സാഹചര്യം കാരണം പിരിയേണ്ടി വന്നു. തമ്മിൽ ആർക്കും പരസ്പരം എവിടെയാണെന്നു പോലും അറിയാതെയായി. മൈക്കിന് ദുബായിൽ ഒരു ജോലിക്കുള്ള ഓഫർ ലഭിച്ചു. തന്റെ കുറെയേറെ നാളത്തെ പ്രയത്നതിന്റെ ഫലമാണ് ഇപ്പോൾ ലഭിച്ച ആ ജോലി. എന്നാൽ മൈക്ക് തന്റെ ആ സന്തോഷ് ത്തിന്റെ സാഹചര്യത്തിലും തന്റെ ആ കൂട്ടുകാരിയെ അറിയിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. അവൻ അവളെ അന്വേഷിച്ചെങ്കിലും അതിനു സാധിച്ചില്ല. അങ്ങനെ മൈക്ക് തന്റെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ ദുബായിലേക്ക് പറന്നു. ഇടയ്ക്ക് അവൻ നാട്ടിൽ വന്നപ്പോൾ ഒരു പെൺകുട്ടിയെ കണ്ടു ഇഷ്ടപ്പെട്ടു. പക്ഷേ അതിന് അവന്റെ വീട്ടുകാരെല്ലാം എതിരായിരുന്നു. ആ കടുത്ത എതിർപ്പിലും അവൻ അവളെ വിവാഹം ചെയ്തു. അങ്ങനെ ആ വിവാഹത്തിലൂടെ വീട്ടുകാരെല്ലാം അവനെ ഉപേക്ഷിച്ചു. പിന്നെ മൈക്കിളിനെ ലോകം അവന്റെ ഭാര്യ എമി ആയി. അങ്ങനെ അവർ രണ്ടുപേരും ദുബായിലേക്ക് പോയി. സന്തോഷമായ് ആ ജീവിതത്തിന്റെ ഇടയ്ക്ക് ഒരു വലിയ ആപത്ത് ഒരു ഇരയെ തേടുന്ന സിംഹത്തെപ്പോലെ വേട്ടയാടാൻ തുടങ്ങി. COVID - 19 എന്ന വലിയ മഹാമാരി അവരുടെ സന്തോഷത്തിന്റെ അടിത്തറ ഇടക്കി കൊണ്ട് ആ രോഗം തന്നെ ഭാര്യയായ എമിക്കും പിടികൂടി.തന്നെയൊന്ന് ആശ്വസിപ്പിക്കാൻ പോലും ആരുമില്ല എന്ന് അവർ വളരെയേറെ വിഷമിച്ചു തനിക്ക് സ്വന്തം എന്ന് പറയാൻ എമി മാത്രമേ ഉണ്ടായിരുന്നുള്ളു. അവളും മരണത്തിനു വളര അടുത്തു കൊണ്ടിരിക്കുകയാണെന്ന സത്യം അവൻ തിരിച്ചറിഞ്ഞു .അവളുടെ അവസ്ഥ വളരെ ഗുരുതരമായി എന്നറിഞ്ഞ് എമിയില്ലാതെ എനിക്കും ഒരു ജീവിതം വേണ്ടയെന്ന് അവൻ തിരുമാനിച്ചു. തന്റെ ജീവിതം ഒരു ഷോളിന്റെ അറ്റത്ത് തീരാൻ തുടങ്ങുമ്പോഴാണ് അവന്ന ആ ഫോൺകോൾ
വന്നത്ത് ഹലോ മൈക്ക് എന്നെ മനസ്സിലായോ എന്നായിരുന്നു ചോദ്യം ആ ശബ്ദത്തിന്റെ ഉടമയെ അവൻ പെട്ടെന്ന തിരിച്ചറിഞ്ഞില്ലൊലും അവന് അത് തന്റെ ഉറ്റസുഹ്യത്തായ ജുവനാണെന്ന് മനസ്സിലായി.അങ്ങനെ ശരിക്കും തന്റെ സന്തോഷത്തിന്റെ സമയത്തല്ല, അവന് ശരിക്കും ഒരു പണർജന്മം തന്നെയായിരു അത്; അങ്ങനെ അവൻ തന്നെ വിഷമങ്ങളെല്ലാം ജൂവാനോട് പങ്കുവച്ചു. അപ്പോൾ ജൂവാൻ അവനോടു പറഞ്ഞു ഞാൻ നിന്നോട് പറഞ്ഞതൊക്കെ നീ മറന്നുപോയോ? എന്തായാലും എമിക്കു ഈ വൈറസ് പിടിപ്പെട്ടു. നിനക്കും ഈ രോഗം വരാൻ വളരെ ചാൻസ് കൂടുതലാണ്. അതുകൊണ്ടുതന്നെ ഈ രോഗത്തെ പ്രതിരോധിക്കാനുള്ള കാര്യങ്ങളാണ് ചെയ്യേണ്ടത്. സർക്കാർ പറഞ്ഞിട്ടുള്ള നിർദ്ദേശപ്രകാരം പുറത്തേക്കൊന്നും ഇറങ്ങാതെ ഇരിക്കുക. മാസ്ക് ഉപയോഗിക്കുക. നന്നായി കൈകൾ ഒക്കെ കഴുകുക അങ്ങനെ നമ്മൾ ശുചിത്വം പാലിക്കുകയാണ് വേണ്ടത്. നമ്മൾ ഒരാൾ കാരണം ലോകം നശിക്കാൻ പാടില്ല . അങ്ങനെ മൈക്ക് തൻറെ പഴയ ജീവിതത്തിലേക്ക് മടങ്ങിവരാൻ തുടങ്ങി .മൈക്കിന് ജീവിതത്തിൽ ജുവാൻ ഒരു ദൈവദൂതൻറെ സ്ഥാനമായി എമി. ആരോഗ്യപ്രവർത്തകർ പറഞ്ഞതനുസരിച്ച് ആ രോഗത്തിൽ നിന്നും മുക്തി നേടി. തനിക്ക് ഒരു ആപത്തു വന്നപ്പോൾ കൂടെ നിന്ന ആ കൂട്ടുകാരിയെ അവർ രണ്ടുപേരും പോയി കണ്ടു. അങ്ങനെ അവൾ ശരിക്കും എല്ലാവരുടെയും മുൻപിൽ ഒരു മാതൃകയായിത്തീർന്നു .ഈ മഹാമാരി നമ്മുടെ ലോകത്തെ കീഴടക്കുമ്പോൾ ഒരാൾക്ക് ഈ രോഗത്തെ പ്രതിരോധിക്കാനും ശുചിത്വം പാലിക്കാനും പറഞ്ഞുകൊടുക്കുമ്പോൾ ലോകത്തെ തന്നെ രക്ഷിക്കുകയാണ് ആണ് നമ്മൾ ചെയ്യുന്നത് .ഈ കഥയിൽ അങ്ങനെ ഒരു മാതൃക കാട്ടി ജുവാൻ നമുക്ക് ഒരു റോൾ മോഡലും സൂപ്പർ ഹീറോയും ആയി .ശുഭം.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ
|