"വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/ശുചിത്വ ശീലം കുട്ടികളിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Remasreekumar എന്ന ഉപയോക്താവ് വി.പി.എം.എച്ച്.എസ്സ്.എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ശുചിത്വ ശീലം കുട്ടികളിൽ എന്ന താൾ വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/ശുചിത്വ ശീലം കുട്ടികളിൽ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
11:29, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
{
ശുചിത്വ ശീലം കുട്ടികളിൽ
ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു വിഷയം തന്നെയാണിത്. ആരോഗ്യത്തിനുവേണ്ടി നാം നമ്മുടെ ശരീരവും മനസും വീടും പരിസരവും ഒരു പോലെ സൂക്ഷിക്കണം. ഇന്ന് നേരെ മറിച്ചാണ് സംഭവിക്കുന്നത്. നാം നടന്നു വരുന്ന വഴികളിലും ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും മാലിന്യം അഴുകി കിടക്കുന്നുണ്ട്. നാം അറിഞ്ഞോ അറിയാതയോ അതൊക്കെ നമ്മുടെ ശരീരത്തിന്റെ ഭാഗമാകുന്നു. അതിനു ഏറ്റവും വലിയ ഒരു ഉദാഹരണമാണ് covid 19 എന്ന വൈറസ് ബാധ. ഈ രോഗങ്ങളിൽ അടിമപ്പെട്ടു ജീവിതം ഹോമിച്ചു തീർക്കേണ്ട അവസ്ഥയാണ് ആധുനിക ജനതക്കുള്ളത്. ഇതിൽ നിന്ന് ഒരു മോചനം ഉണ്ടാകണമെങ്കിൽ ശുചിത്വം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കിയേതീരൂ. ചെറുപ്പം തൊട്ടേ കുട്ടികൾ ശുചിതത്വത്തെക്കുറിച്ചു ബോധവാന്മാരായിരിക്കണം. അതുകൊണ്ട് തന്നെ നാം ചെറുപ്പം തൊട്ടേ ശുചിത്വശീലം ഉള്ളവരായിരിക്കണം. നാം ദിവസവും രാവിലെയും വൈകുന്നേരവും കുളിക്കുക, നഖം വെട്ടി വൃത്തിയാക്കുക. മുടി മുറിക്കുക, ഫുഡ് കഴിക്കുന്നതിനു മുൻപും ശേഷവും കൈകൾ വൃത്തിയായി കഴുകുക. അലക്കി അയൺ ചെയ്ത വസ്ത്രം മാത്രം ധരിക്കുക. ഇതൊക്കെ വ്യക്തി ശുചിതത്വത്തിന്റെ ഭാഗമാകുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക. വീടും പരിസരവും അടിച്ചുവരുക. മലിനജലം കെട്ടിക്കടക്കാതിരിക്കുവാൻ ശ്രദ്ധിക്കുക. അനാവശ്യമായി വളരുന്ന ചെടികൾ വെട്ടിക്കളയുക. ഇതിൽ നമ്മുക്ക് പരിസരശുചിത്വം പാലിക്കാവുന്നതാണ്. ഓരോ വ്യക്തിയുടെയും വ്യക്തിത്വം വിലയിരുത്തുന്നത് അവരവരുടെ ശുചിത്വത്തെ അടിസ്ഥാനമാക്കിയാണ്. അതുകൊണ്ട് തന്നെ വ്യക്തിശുചിത്വം നിർബന്ധമായി പാലിക്കേണ്ടതാണ്.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം