"എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 24: വരി 24:
| color= 4
| color= 4
}}
}}
  sulfath 9A
  {{Verified1|name=വിക്കി2019|തരം = ലേഖനം}}

22:36, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

  പരിസ്ഥിതിയും മനുഷ്യനും

പ്രകൃതിയും മനുഷ്യനും തമ്മിൽ ഉണ്ടായിരുന്ന ബന്ധത്തിന്റെ പാരസ്പര്യത്തിന്റെ അടയാളങ്ങളാണ് ഓരോ കാടും. ഇത് തിരിച്ചറിയാതെ വികസനത്തിന്റെ പേരിൽ കാടുകൾ നശിപ്പിക്കുന്നവർ നമ്മുടെ തന്നെ വേരുകളാണ്. അറുത്തു മാറ്റുന്നത് നെഞ്ചോടു ചേർത്തു പിടിക്കുന്നതുപോലെയാണ് ഭൂമി ഓരോ മരത്തെയും തന്നിലേക്കു ചേർത്തുവച്ചിരിക്കുന്നത്. 

      ഭൂമിയിലേക്ക് നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക്കൂടുകൾ എത്രമാത്രം തടസ്സങ്ങളാണ് വേരുകളിലുണ്ടാകുന്നത്. മനുഷ്യന്റെ ഇത്തരം പ്രവൃത്തികൾ ഭയത്തോടെയേ കാണാൻ സാധിക്കൂ. വികസനത്തിന്റെ പേരിൽ നാം കാട്ടിക്കൂട്ടുന്നതെല്ലാം ഭൂമിയിൽ മാരക മുറിവുകളേല്പിക്കുന്നു. ഓരോ മരവും കാടും പ്രകൃതിയെപ്പറ്റി പലതും നമ്മെ പഠിപ്പിക്കുന്നുണ്ട്. 

      ഉയർച്ചയെക്കുറിച്ചു മാത്രം ചിന്തിക്കുന്ന നമുക്ക് താഴാൻ സാധിക്കുന്നില്ല. പ്രകൃതിയോടിടപെടുമ്പോൾ, കാട്ടിൽചെല്ലുമ്പോൾ നാം കൂടുതൽ എളിമയുള്ളവരാകണം. ഉയർന്നു നിൽക്കുന്ന ഓരോ മരവും നമ്മെ ഏറെക്കാര്യങ്ങൾ പഠിപ്പിക്കുന്നുണ്ട്. നിശ്ശബ്ദ സേവനത്തിന്റെ മാതൃകകളാണ് മരങ്ങൾ. 

    കാടിന് നോവുകളും ആഹ്ലാദങ്ങളുമുണ്ട്.  താത്കാലിക ലാഭത്തിനു വേണ്ടി കാടും കാട്ടിലെ ജീവജാലങ്ങളെയും നശിപ്പിക്കുമ്പോൾ നാം ആ കളങ്കമില്ലാത്ത ഹൃദയത്തെ കൊത്തി നുറുക്കുകയാണ്. പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും വലിച്ചെറിഞ്ഞ് നാം കാടിനേയും മരങ്ങളെയും നശിപ്പിക്കുന്നു. നല്ല വെള്ളവും വായുവും മണ്ണും ഇല്ലാതാകുമ്പോൾ നമ്മുടെ നിലനിൽപ് അപകടത്തിലാകുന്നു. എല്ലാം വിഷം നിറഞ്ഞതാകുന്നു.        നിഷ്കളങ്കമായ കാടിന്റെ ഹൃദയത്തിലേക്കുള്ള രഹസ്യ പാതകൾ കണ്ടെത്തി, അവയ്ക്കു കാവൽ നിൽക്കേണ്ടത് നമ്മുടെ കടമയാണ്.

സുൽഫത്ത്
9 A എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ്. ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം