"ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ നമ്മൾ അതിജീവിക്കും....." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 11: വരി 11:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവ യു പി എസ് വെള്ളറട           <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവൺമെന്റ് യു പി എസ്സ് വെള്ളറട         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44549
| സ്കൂൾ കോഡ്= 44549
| ഉപജില്ല= പാറശ്ശാല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പാറശ്ശാല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

16:25, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നമ്മൾ അതിജീവിക്കും.....

ലോകം മുഴുവൻ ആ കറുത്ത ദിനത്തിൽ കഴിയുന്നു. സ്കൂളിൽ അവധി ആണ്. പക്ഷെ അപ്പുവിനെ അച്ഛൻ കറങ്ങാൻ ഒന്നും കൊണ്ടു പോകുന്നില്ല. കാരണം തിരക്കിയപ്പോൾ ലോക്ക് ഡൌൺ.... കൊറേണ... കോവിട്.... അവനിത് വരെ കേട്ടിട്ടില്ലത്ത വാക്കുകൾ. വീട്ടിൽ അവനു ബോറടി ആയി തുടങ്ങി. എങ്കിലും അമ്മ യൂട്യൂബിൽ നോക്കി ഉണ്ടാകുന്ന രുചിയേരുന്ന വിഭവങ്ങൾ അവനു സന്തോഷം നൽകി. പക്ഷെ 2ദിവസം കഴിഞ്ഞു അപ്പുവിന് ഒരു മൗനം. നിറമുള്ള രുചി ഉള്ള ഒരു വിഭവങ്ങളും അവനെ സന്തോഷിപ്പിചില്ല. അമ്മ കാരണം തിരക്കി. അവന്റെ ഒപ്പം പഠിക്കുന്ന റിച്ചു ആണ് അവന്റെ മനസ്സിൽ. മറ്റൊരു സംസ്ഥാനത്തു നിന്നും വന്ന റോഡ് പണിക്കാരായ മാതാപിതാക്കളുടെ വെള്ളാരം കണ്ണുള്ള മകൻ.... അവന്റെ ബെസ്റ്റ് ഫ്രണ്ട്. അന്നന്നു ജോലി ചെയുന്ന അവരുടെ കയ്യിൽ എന്തു കാണും. സ്കൂളിലെ ഉച്ചഭക്ഷണം ആണ് റിച്ചുവിന്റെ ആശ്രയം. അപ്പുവിന്റെ കണ്ണുകൾ നിറഞ്ഞു. മകന്റെ നല്ല മനസ്സ് കണ്ടു അമ്മയുടെ മനസ്സിൽ അഭിമാനം തോന്നി. അമ്മ അടുക്കളയിൽ കയറി കുറെ അധികം സാധനങ്ങൾ ഒപ്പം കുറച്ചു പണവും കയ്യിൽ എടുത്തു. അപ്പുവിനെ കൂട്ടി റിച്ചുവിന്റെ വീട്ടിലേക് പോയി... വല്ലാത്ത അവസ്ഥയിൽ ആയിരുന്നു ആ കുടുബം... നിറ കണ്ണുകളോടെ അവർ അതൊക്കെ വാങ്ങി... കയ് കൂപ്പി നന്ദി പറഞ്ഞു.. അപ്പുവിന്റെ കയ്യ് പിടിച്ചു തിരിച്ചു പോരുബോൾ അമ്മയുടെ മനസ്സ് മന്ത്രിച്ചു ഇല്ല നന്മയുടെ മനസ്സുകൾ ഇനിയും വറ്റിയിട്ടില്ല.. നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും .....

ആൽവിൻ. എസ് . സാബു
1 B ഗവൺമെന്റ് യു പി എസ്സ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ