"ഗവ. യു. പി. എസ് പൂവച്ചൽ/അക്ഷരവൃക്ഷം/അപ്പുവിന്റെ അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 17: | വരി 17: | ||
}} | }} | ||
{{Verified|name=Sathish.ss|തരം=കഥ}} | {{Verified|name=Sathish.ss|തരം=കഥ}} | ||
[[വർഗ്ഗം:അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച കഥ]] |
15:09, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അപ്പുവിന്റെ അമ്മ
ഇന്ന് മൂന്ന് ദിവസമായി അപ്പു അവന്റെ അമ്മയെകണ്ടിട്ട്. അച്ചൻ മരിച്ചുപോയ അവന് അച്ഛനും അമ്മയും ചേട്ടനും ചേച്ചിയും ഒക്കെ അവന്റെ അമ്മയാണ് . ഇപ്പോൾ അവന്റെ ആശ്രയം അവർ വാടകക്ക് താമസിക്കുന്ന വീടിന്റെ ഉടമയായ അമ്മൂമ്മയാണ്. അവർ അമ്മയെപ്പോലെ പലപ്പോഴും ഒറ്റയ്ക്കിരുന്നു കരയുന്നത് അവൻ കണ്ടിട്ടുണ്ട്. അമ്മുമ്മയ്ക്കു അവനെ വലിയ ഇഷ്ടമാണ്. അവനെ വരിയെടുത്തിട്ടു ഉമ്മ കൊടുത്തിട്ടു പറയും നിനക്ക് എന്റെ അജിക്കുട്ടന്റെ മോന്റെ പ്രായമാണ്. അവനു മൂത്തത് മോളും ഇളയത് നിന്നെപ്പോലൊരു മോനും. എന്റെ കുട്ടിയോളെ താലോലിക്കാൻ ഒരവസരം അവർ തന്നിട്ടില്ല എന്ന് അമ്മയോടുപറയുന്നത് അവൻ കേട്ടിട്ടുണ്ട്. പാവം അമ്മൂമ്മ ഒറ്റയ്ക്കായതുകൊണ്ടാണ് അപ്പുവിനും അമ്മയ്ക്കും വീടിന്റെ ഒരു ഭാഗം വാടകയ്ക്ക് കിട്ടിയത്. അപ്പുവിന്റെ അമ്മ മെഡിക്കൽ കോളേജിലെ നഴ്‌സ് ആണ്. അങ്കണവാടി പൂട്ടിയത്തിനു ശേഷം 4 വയസുള്ള അവന് കളിയ്ക്കാൻ ആരും ഇല്ലാതായി. 'അമ്മ വരുന്നുണ്ടോയെന്നു ജനാലയിലൂടെ നോക്കിയിരിക്കുമ്പോൾ അയൽ പക്കത്തെ കുട്ടികളെ അവരുടെ അച്ഛനും അമ്മയുമൊക്കെ ചേർന്ന് കളിപ്പിക്കുന്നത് കാണുമ്പോൾ അവനു കരച്ചിൽ വരും. അമ്മയെ കാണണം എന്ന് പറഞ്ഞു കരഞ്ഞപ്പോൾ അമ്മുമ്മ പറഞ്ഞു അമ്മയെ ഹോസ്പിറ്റലിൽ നിന്നും വിടില്ല എന്ന് . കൊറോണ വാർഡിലാണ് അമ്മയ്ക്കു ഡ്യൂട്ടി. പെട്ടെന്ന് പടർന്നുപിടിക്കുന്ന വൈറസാണ് . അതുകൊണ്ടാണ് അമ്മയെ വിടാത്തത് എന്ന് പറഞ്ഞിട്ടും അവൻ കരച്ചിലോടു കരച്ചിൽ തന്നെ. അമ്മുമ്മ അടുക്കളയിൽ ജോലി ചെയ്യുന്ന തക്കം നോക്കി അവൻ അമ്മ പോകാറുള്ള വഴിയേ ഇറങ്ങി പുറപ്പെട്ടു. ലോക്കഡൗൺ ആയതിനാൽ വഴിയിൽ ആരും അവനെ കണ്ടില്ല. കുറച്ചുനടന്നപ്പോൾ ഒരു പോലീസ് വാഹനം അവന്റെ മുന്നിൽ വന്നു നിന്നു. മോൻ എവിടെ പോകുന്നു? ഞാൻ അമ്മയെ കാണാൻ പോവുകയാ എന്നെ അവിടെ കൊണ്ടുപോകാമോ? പൊലീസിനോട് അവൻ കരഞ്ഞുകൊണ്ട് ചോദിച്ചു. അപ്പുവിനെ കാണാതെ അമ്മൂമ്മ ഓടി വന്നു. പോലീസ് അവരിൽ നിന്നും കാര്യങ്ങൾ ചോദിച്ചു മനസിലാക്കി. അവർ അപ്പുവിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ദൂരെനിന്നു കാണിക്കണമെന്ന് വിചാരിച്ച് അവർ അമ്മൂമ്മയെയും അപ്പുവിനെയുംകൂട്ടി ആശുപത്രിയിലേക്ക് പുറപ്പെട്ടു. അവരെ ആശുപത്രിയുടെ വെളിയിൽ നിർത്തി അമ്മയെ ജനാലയിലൂടെ കാണിച്ചു. അമ്മയെകണ്ടതും അവൻ നിയന്ത്രണം വിട്ടുകാരയാണ് തുടങ്ങി. അമ്മയും കൂട്ടുകാരും കണ്ടുനിന്നവരും കരഞ്ഞുപോയി. അപ്പുവിനെപ്പോലെ എത്രമക്കളാണ് വഴിക്കണ്ണുമായി അമ്മമാരെ നോക്കിയിരുന്നത്. നമുക്കുവേണ്ടി നമ്മുടെ നാടിനു വേണ്ടി വീടും ബന്ധങ്ങളും ഉപേക്ഷിച്ചു ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കും പോലീസിനും എല്ലാറ്റിനുമുപരി ജനങ്ങളോടൊപ്പം നിൽക്കുന്ന നമ്മുടെ സർക്കാരിനു മുന്നിൽ നമിച്ചുകൊണ്ടു എന്റെ കഥ ഇവിടെ അവസാനിപ്പിക്കട്ടെ.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ
- അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച കഥ