"ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/അക്ഷരവൃക്ഷം/നിമിഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(t)
വരി 35: വരി 35:
അടുക്കണം ബന്ധങ്ങൾ  
അടുക്കണം ബന്ധങ്ങൾ  
കോവിഡിനെ തുരത്താൻ  
കോവിഡിനെ തുരത്താൻ  
ഒരു നല്ലൊരുമക്കായി
ഒരു നല്ല ഒരുമയ്ക്കായി
നമുക്കൊന്നകലാം  
നമുക്കൊന്നകലാം  
  </center> </poem>
  </center> </poem>

20:25, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നിമിഷങ്ങൾ      

അതിരുകൾക്കപ്പുറം നിന്ന്,
അതിഥിയായ് വന്നവ-
രോർക്കുകയൊരു നിമിഷം
ഹസ്തദാനത്തിനായൊന്നു
കൈകൾ മലർത്തുമ്പോ-
ളോർക്കുക ഒരു നിമിഷം,
വീടുകൾതോറും കറങ്ങി-
നടക്കുമ്പോളോർക്കുക,
ഒരു നിമിഷം -
ബന്ധുമിത്രാദികൾക്കായൊന്നു
കെട്ടിപ്പിടിക്കാൻ തോന്നുമ്പോൾ,
ചിന്തിക്കുക. ......
നമ്മിൽ കുടിയേറി പാർകുമാ-
ഭീകരൻ വൈറസിനെ ചെറുക്കാൻ,
ഒന്നുചിന്തിക്കു തെല്ലിടനേരം
മറ്റുള്ളവർക്കുമായി.
വീട്ടിൽ ഒതുങ്ങാം നമുക്ക്
നമ്മളായ് മാറാം നമുക്ക്,
കൈകൾ കരുത്തിന്റെ
കാവലാളാക്കാം
കഴുകാം നമുക്കൊന്നായ്,
സമയം നമുക്കിനി ശ്രദ്ധയോടെ
സർഗ്ഗശേഷിക്കായി വിനിയോഗിക്കാം
നമുക്ക് വേണ്ടത് നമുക്ക് തന്നെ വീടുകളിൽ തുടങ്ങാം
മഹാമാരിയാം ഈ വ്യാധിയെ
ചെറുക്കുവാൻ നമുക്ക് വീട്ടിലൊതുങ്ങാം
അകലാം നമുക്ക് നല്ലൊരു
 നാളെക്കായി അകലാം
അകലങ്ങൾ കൂടുമ്പോൾ
അടുക്കണം ബന്ധങ്ങൾ
കോവിഡിനെ തുരത്താൻ
ഒരു നല്ല ഒരുമയ്ക്കായി
നമുക്കൊന്നകലാം

 
കാർത്തിക് എസ് സജയ്
10 രാജാ രവി വർമ്മ ബോയ്സ് വിഎച്ച് എസ്‌ എസ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത