"എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/അക്ഷരവൃക്ഷം/കൊറോണ എന്ന വ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 21: വരി 21:
| തരം= ലേഖനം     
| തരം= ലേഖനം     
}}
}}
{{Verification4|name=sheelukumards|തരം=ലേഖനം}}

21:02, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന വ്യാധി
             പ്രളയത്തിൻറെ പ്രത്യാഘാതങ്ങൾ ഭയാനകമാണ്. ഹൈന്ദവ പുരാണങ്ങളിലും ബൈബിളിലും ഖുർആനിലും ഇപ്പോൾ ജീവിതത്തെ ഭീതി ജനകമായ കൊറോണ  എന്ന കോവിഡ്19 ന്റെ നിഴൽപ്പാടുകൾ. 
              ദേവാദി ദേവന്മാരെ പാടിപ്പുകഴ്ത്തിയ  ആഡംബര ദേവാലയങ്ങൾ ആരാധകരെ  സംരക്ഷിക്കാൻ സാധിക്കാതെ  പ്രാർത്ഥനകൾ നിർത്തി വച്ചു.   പാട്ടും  പ്രാർത്ഥനയും തളിരും പൂവും പൂജകളും  നിസ്കാരങ്ങളും വെട്ടിച്ചുരുക്കി ഈശ്വരന്മാർ  സവാരിക്കും സർക്കീട്ടിനും പോയി. ആത്മാവിൽ തുള്ളിത്തുള്ളി ആടിയ ദേവാലയങ്ങൾ അനാഥാലയങ്ങൾ ആയി. മത മേധാവികൾ ധർമ്മ സങ്കടത്തിലാണ്. ജാതി മതങ്ങളുടെ വിളവെടുപ്പ് എത്രനാൾ തുടരും എന്ന് അറിയില്ല. ജീവിച്ചിരിക്കുന്നവരോടു പറയും  ദൈവം നിന്നെ രക്ഷിച്ചു . ദൈവനിന്ദപാടില്ല. എന്തായാലും ദൈവത്തിന്റെ സന്താനങ്ങളെ രക്ഷിക്കേണ്ട ചുമതല ദൈവത്തിനാണ്. മനുഷ്യത്വമില്ലാതെ പ്രവർത്തിക്കാൻ  മനുഷ്യനു മാത്രമല്ല കാലത്തിനും ദൈവത്തിനും  അറിയാം എന്ന് ചിലർ പിറുപിറുക്കുന്നുണ്ട്.
             മണ്ണിലെ ദൈവങ്ങളുടെ സമ്പാദ്യം മനസ്സിലാക്കാനുള്ള ബുദ്ധിയൊന്നും ഗ്രാമീണർക്ക് ഇല്ല. അതൊക്കെ മനസ്സിലാക്കിയവർ  വികസിത രാജ്യങ്ങളിലാണ്. ഇനിയും ദേവാലയങ്ങൾ മോടിപിടിപ്പിക്കാൻ ആരെങ്കിലും വരുമോ? ശാസ്ത്രത്തിനു മുന്നിൽ മണ്ണിലെ കുശവൻ തീർത്ത ആരാധനാബിംബങ്ങൾ ഉടഞ്ഞ ചരിത്രമാണുള്ളത്. ഇന്നത്തെ നമ്മുടെ  ആരാധനാമൂർത്തികളുടെ ആയുസ്സ് എത്ര നാൾ പൂംകിളിയുടെ പാട്ട് പോൽ തുടരും എന്ന് അറിയില്ല . ധന സമ്പത്ത് കൂടിയപ്പോൾ മനുഷ്യൻ ഈശ്വരനിൽ നിന്ന് അകന്നതാണ് ജഢിക ജീവിതത്തിന്  കാരണമെങ്കിലും വിശുദ്ധ വേദ വാക്യങ്ങൾ ദുഷ്ട  ജനങ്ങളുടെ കാതുകൾക്കെന്നും  പ്രകാശം പൊഴിക്കുന്ന ദീപങ്ങളാണ്  
            പതിനാലാം നൂറ്റാണ്ടിൽ ഏകദേശം 475 മില്യൺ ജനങ്ങളാണ് പ്ലേഗ് മൂലം  യൂറോപ്പിൽ മരണമടഞ്ഞത്.  ഇംഗ്ലണ്ടിലെ എഡ്‌വേഡ്‌ (1327 77)രാജാവ് പോലും 1348 കറുത്ത പ്ലേഗിനെ ഭയന്ന് ലണ്ടനിൽ നിന്ന് മാറി താമസിച്ച ചരിത്രമുണ്ട്. ദൈവത്തിൽനിന്നും രക്ഷയില്ലെന്ന് കുറച്ചുപേർക്കെങ്കിലും  മനസ്സിലായിട്ടുണ്ട്. തലമുറകളായി ദൈവിക അനുഗ്രഹം ആണ് എന്നിങ്ങനെ വിശ്വസിച്ചവർ ,ദേവാലയങ്ങളിൽ സ്നേഹപാരമ്യത്തോടെ  കെട്ടിപുണർന്നവർ ,ഇവരുടെ മുഖങ്ങൾ ഇപ്പോൾ മ്ലാനമാണ്. ഹസ്തദാനം നൽകിയാൽ ഇപ്പോൾ മരണം ഉറപ്പാണ്.മരണത്തിനിപ്പോൾ മാധുര്യത്തിന്റെ  മുഖമാണ്. ആത്മാവിന്റെ അല്ല.  ജീവിതദർശനങ്ങൾ ഇല്ലാത്തവർക്ക് ഈ ജീവിതം എത്ര ക്ഷണികം.
             സമൂഹത്തിന് ഒരു നന്മയും ചെയ്യാതെ അകത്ത് കത്തിയും പുറത്ത് പത്തിയുമായി കസേരക്കും പേരിനും  പദവിക്കുമായി  ഓടിനടക്കുന്ന അസൂയ മൂത്തവർ, മലയാള ഭാഷയ്ക്കായി പരിശ്രമം ചെയ്യുന്നവരെയോ സർഗ്ഗ പ്രതിഭകളുടെ കഷ്ടപ്പാടുകയളോ തിരിച്ചറിയാറില്ല. അവരിലെ സവിശേഷത സോഷ്യൽ മീഡിയയിൽ എന്നും ഉന്തി തള്ളി കയറ്റിവിട്ട് രസിക്കലാണ്  . തലച്ചോറുള്ള മാധ്യമങ്ങളിൽ എഴുതുകയാണ് വേണ്ടത്. മനുഷ്യൻറെ തിന്മകൾക്കെതിരെ കാലമയക്കുന്ന സംഹാരത്തിന്റെ ശുദ്ധീകരണപ്രക്രിയയാണ്'കാല പ്രളയം ഏതുനിമിഷവും മനുഷ്യർ കെട്ടിപ്പൊക്കുന്ന അംബരചുംബികളായ കെട്ടിടങ്ങൾ വരെ ഇടിഞ്ഞു താഴെ വീണ ദയനീയ അവസ്ഥ. മനുഷ്യൻ പ്രകൃതിയോട് കാണിക്കുന്ന ക്രൂരതയാണ് മനുഷ്യന് വരാനിരിക്കുന്ന ദുരന്തങ്ങൾ .നോക്കത്താ ദൂരത്ത് എവിടെയോ എവിടെ നോക്കിയാലും നീതി നിഷേധങ്ങൾ നടനമാടുകയാണ്.  പലതും  ഹൃദയം പിളർക്കുന്ന കാഴ്ചകൾ.
             തെറ്റുകൾ മനുഷ്യസഹജമാണ് തെറ്റുകുറ്റങ്ങൾ തിരിച്ചറിയുന്നവരാണ് യഥാർത്ഥ മനുഷ്യർ. അന്ധവിശ്വാസവും അഹന്തയും അസൂയയും അറിവില്ലായ്മയും തലയില്ലാത്ത മാധ്യമങ്ങളിൽ എഴുതി രസിക്കുന്നവരും ഈശ്വരന്റെ  പേരിൽ മനുഷ്യരെ ചൂഷണം ചെയ്യുന്നവരും സമൂഹത്തിൽ പകർച്ചവ്യാധികൾ പകർത്തുന്നവരാണ്. നിർമല സ്നേഹത്തിൻറെ ആഴവും അഴകും മനസിൻറെ മടിത്തട്ടിൽ താലോലിക്കുന്നർക്ക് എന്നും  ആത്മീയ സാംസ്കാരിക  അടിത്തറയുണ്ട്. കണ്ണാടി പുരയിൽ നിന്ന് കല്ലെറിയുന്നവർക്ക് ഏതുവിധത്തിലും മലിനമായ വാക്കുകൾ എഴുതി വിടാം. ആരെയും ചൂഷണം ചെയ്യാം.        കണ്ണില്ലാത്തവന്  എന്തിനു കണ്ണാടി? 
              ആധുനിക വൈദ്യശാസ്ത്രത്തിലെ തലതൊട്ടപ്പന്മാർ പാശ്ചാത്യരാണ്.  ടൂറിസ്റ്റുകളുമായി  കേരളത്തിൽ എത്തിയ ബ്രിട്ടീഷ് ഇറ്റലി പൗരൻമാർക്ക്‌ കോവിഡ് 19 പിടിക്കപ്പെട്ട ഒടുവിൽ സുഖപ്പെടത്  കേരളത്തിലെ  ആരോഗ്യ പ്രവർത്തകരുടെ  കഴിവിനാൽ ആണ്. നാം ചെയ്യുന്ന ഓരോ പ്രവൃത്തിയാലാണ് ഒരോ നിരപരാധികളായ കുഞ്ഞുങ്ങൾ പോലും  ഇതൊക്കെ അനുഭവിക്കുന്നത്.  സഹജീവികളോടുള്ള ക്രൂരത, പ്രകൃതിയെ ചൂഷണം ചെയ്യുക എന്നിവയൊക്കെ  തന്നെയാണ് നാം ചെയ്തു കൂട്ടിയിട്ടുള്ളത്. അതിന്റെ പ്രതിഫലം തന്നെയാണ് നാം അനുഭാവിക്കുന്നത്.  അടച്ചിട്ട മുറിയിൽ ഒറ്റയ്ക്ക് ഇരിക്കുക സ്വന്തം എന്ന് കരുതുന്നവർ പോലും അടുത്തു വരണമെങ്കിൽ മാസ്ക് ധരിക്കണം.   ഒന്ന് അടുത്ത് വന്നിരിക്കനോ  വേദനകൾ പറഞ്ഞുതീർക്കാൻ പോലും സാധിക്കാത്ത നിമിഷങ്ങൾ. നാം ചെയ്ത കർമത്തിനുള്ള പ്രതിഫലം നാം അനുഭവിക്കുക തന്നെ ചെയ്യും. ഇനി ഇത് ആരും ആവർത്തിക്കാതിരിക്കൂ പ്രകൃതിയെ സംരക്ഷിക്കൂ. 
നിരഞ്ജന ആർ എസ്
9 C എസ് എസ് വി ജി എച്ച് എസ് എസ്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം