"ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/അക്ഷരവൃക്ഷം/പൊന്നിൻ കണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൊന്നിൻ കണി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 70: വരി 70:




New H S S Nellimood
 
{{Verified1|name=Sheelukumards| തരം= കവിത    }}

13:45, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൊന്നിൻ കണി

എന്തേ മാഞ്ഞുപോയ് ഈ

ക്കണി പൊൻകണി വിഷുവേ

വേദനയാണ് നിന്റെ ഉള്ളം ഈ

പൂക്കാലം പുഷ്പിക്കുകയില്ലേ നീ

ശരറാന്തൽ പക്ഷിയെ പോലെ

തുള്ളിക്കളിപ്പതും നിന്റെ ഉള്ളം

താപംപൂണ്ടു നീ പുഷ്‌പിച്ചില്ലെങ്കിലിനി

എന്തിനീ വിഷുക്കാലം വെറുതെ

പിതയാമുഷസ്സിന്റെ കാറ്റടിക്കുന്നേരം

നിൻ ശാഖകളിൽ സുമപ്പന്തൽ അണിയുകയൊ

പീയുഷഹാരത്തിനധിപനായി മാറിയിന്നു നീ

ഇന്നുനിന്റെതൻ ഹരിതത്തെ മറയുവാ

നുയരുന്നനീ അധിപകളിലധിപയായി

തിലകക്കുറിയായി ഉഷസ്സിന്റെ

തിരുനെറ്റിയിൽ നീ വിളയാടുകയോ

പറന്നടുക്കുന്നൊരു ശലഭത്തിന്

നീ മധുവും സന്തോഷവും പകരുകയോ

പകരുന്നു നിന്റെ ഈ സൗരഭ്യം

നിറഞ്ഞ മനസ്സാലെ ആനന്ദിപ്പൂ

ഭൂമിദേവിതൻ മടിയിലണിയും

നിൻ ജന്മം സഫലമല്ലയോ

എന്തിനീ വിതുമ്പൽ മാത്രം വെറുതെ

വിഷുവല്ലേ പൊൻപൂക്കാലം അല്ലേ

ഇന്നു നീ എത്രയോ സുന്ദരി

യായി നിറഞ്ഞീടുന്നീയുലകിൽ

ഫെമി ജെ
8 ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത





 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത