"എൽ എം എസ്സ് എൽ പി എസ്സ് പനച്ചമൂട്/അക്ഷരവൃക്ഷം/ചക്കിയുടെ സങ്കടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ചക്കിയുടെ സങ്കടം | color= 3 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color=      3
| color=      3
}}
}}
{{Verified1|name=Remasreekumar|തരം=കഥ }}

13:33, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ചക്കിയുടെ സങ്കടം
ഒരു സാധാരണ കുടുംബത്തിലെ ചായ്പ്പിലാണ് ചക്കി പൂച്ചയും കുടുംബവും കഴിഞ്ഞിരുന്നത്. മീൻ തലയും മീൻ ചാറും കുട്ടി രുചിയുള്ള ഭക്ഷണം കഴിക്കുമ്പോൾ മക്കളുടെ മുഖത്ത് ഉണ്ടാകുന്ന സന്തോഷം ചക്കിക്ക് വളരെ വലുതാണ്. ചിക്കുചേട്ടൻ മക്കളോടൊത്ത് കിടന്നുറങ്ങുന്നത് കാണുമ്പോൾ ചക്കിക്കും വളരെ സന്തോഷമാണ്. അങ്ങനെ കഴിയുമ്പോഴാണ് കറുമ്പൻ കാക്കയിൽ നിന്നും ആ വാർത്ത അവളുടെ ചെവിയിൽ എത്തിയത്. ചൈനയിൽ നിന്നും ഒരു മാരക രോഗം വരുന്നുണ്ട്. മനുഷ്യരിൽ പടരുന്ന ഈ അസുഖം നിമിത്തം ലോകം മുഴുവനും ഭീതിയിൽ ആണത്രേ. ചക്കിക്കൊന്നും മനസ്സിലായില്ല. അവൾ ജിമ്മി പട്ടിയോടു കാര്യം തിരക്കി.യജമാനൻ പറഞ്ഞ കാര്യങ്ങൾ അവൻ ചക്കിയോട് പറഞ്ഞു.

ഈ രോഗം പടരാതിരിക്കണമെങ്കിൽ പ്രതിരോധം മാത്രമാണ് ഏക പോംവഴി. വ്യക്തിശുചിത്വം പാലിച്ചും അകലം പാലിച്ചും അടങ്ങിയിരിക്കാൻ മനുഷ്യർക്ക് കഴിയുമോ? ചക്കിയ്ക്ക് സംശയമായി. താമസിയാതെ ചക്കിയുടെ നാട്ടിലും രോഗം എത്തി. മക്കളുടെ വിശപ്പടക്കാൻ അവൾ നന്നേ പാടുപെട്ടു. എന്തൊക്കെ പറഞ്ഞാലും ഈ കഷ്ടം മാറിയില്ലെങ്കിൽ മറ്റു ജീവികൾക്കും ഈ ഭൂമിയിൽ താമസിക്കാൻ കഴിയില്ല എന്ന് അവൾക്ക് മനസ്സിലായി. കറുമ്പൻ കാക്കയും വളരെ കഷ്ടപ്പാടിലാണ്.എത്ര ദൂരം സഞ്ചരിച്ചാലും ആവശ്യത്തിന് ആഹാരമൊന്നും കിട്ടുന്നില്ല എന്നാണ് കറുമ്പൻ പറയുന്നത്. മനുഷ്യന്മാർ ആരും തന്നെ പുറത്തിറങ്ങുന്നില്ല.

എന്തൊരതിശയമാണിത് ലോകം മുഴുവൻ തന്റെ കാൽച്ചുവട്ടിൽ ആണെന്ന് വിചാരിച്ച മനുഷ്യനെ ഒരു വൈറസ് പരസ്പരം അടുക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ എത്തിച്ചിരിക്കുന്നു. “വമ്പൻ ഒരു തുമ്പൻ” അല്ലാതെന്ത് പറയാൻ. എങ്ങനെയായാലും ഈ കഷ്ടകാലം ഒന്ന് തീർന്നാൽ മതിയായിരുന്നു. ആലോചിച്ചു സമയം പോയതറിഞ്ഞില്ല. മക്കൾ തിരക്കുന്നുണ്ടാകും. ചക്കി ചായ്പ്പിലേക്ക് പോയി.
ബീഗം ജസ്ന
3 B എൽ.എം.എസ് എൽ.പി.എസ് പനച്ചമൂട്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ