"ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി/അക്ഷരവൃക്ഷം/ഡയറിക്കുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 8: | വരി 8: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=ഡിലായ കെ ബേബി | | പേര്=ഡിലായ കെ ബേബി | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 6A | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |
20:22, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഡയറിക്കുറിപ്പ് ....
ഇന്ന് പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ലോക്ക് ഡൗൺ ആരംഭിച്ചിട്ട് ഒമ്പതാം നാൾ. ബോറഡികളുടെ നാളുകളാണ് കഴിഞ്ഞുപോയത് .ഇനി ആ ബോറടി അതുപോലെ തന്നെ തുടരുമോ അതോ മാറുമോ എന്ന് എനിക്കറിയില്ല. കഴിഞ്ഞു പോയ നാളുകൾ എല്ലാം ഞാൻ ടി.വി കണ്ടും, സൈക്കിൾ ചവിട്ടിയും ,ഫോണിൽ, കളിച്ചുമാണ് തള്ളി നീക്കിയത്.ഇന്ന് നല്ല കോരിച്ചൊരിയുന്ന മഴയുണ്ടായിരുന്നു. മഴ ആസ്വദിക്കുന്നതിനിടയിലാണ് ഒരു കാര്യം ഓർത്തത്.ഇതിനു മുമ്പ് ഒരു ഞായറാഴ്ച പ്രധാനമന്ത്രി വാർത്തകളിലൂടെ പറഞ്ഞ കാര്യമാണ് ജനത കർഫ്യു.നാമെല്ലാവരും പാത്രങ്ങളും കൈകളും കൊട്ടി ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യം അർപ്പിക്കണമായിരുന്നു. അതുപോലെ ഒരു ആഹ്വാനം ഇന്നു നാം ചെയ്യണം. ഇന്ന് നാം ദീപങ്ങളോ മെഴുകുതിരികളോ ഫോണിലെ വെളിച്ചമോ, ടോർച്ച് വെളിച്ചമോ തെളിയിക്കണം. ഇതെല്ലാം തെളിയിക്കുമ്പോൾ നമ്മുടെ വീട്ടിലെ ലൈറ്റുകളും മറ്റും അണയ്ക്കണം.മുഴുവനും ഇരുട്ടാവുമ്പോളാണ് വെളിച്ചം തെളിയിക്കേണ്ടത്. ഞാനും എന്റെ കുടുംബവും ഒപ്പം എന്റെ വീടിനടുത്തുള്ളവരും ഇതുപോലെ ചെയ്തു. കൊറോണ എന്ന ഇരുട്ടിനെ വെളിച്ചം കൊണ്ട് നേരിടുകയാണ് നാം ചെയ്തത്. എപ്പോഴും ഇരുട്ട് എനിക്ക് പേടിയാണ്. അത് എത്ര വെളിച്ചം കത്തിച്ചാലും. എന്നാൽ എന്തു കൊണ്ടോ ആ ഇരുട്ടിനെ ഞാൻ ഭയന്നില്ല
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം