"ഗവ യു പി എസ് ആനച്ചൽ/അക്ഷരവൃക്ഷം/ലോകത്തെ ഞെട്ടിച്ച കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
അമേരിക്ക, ചൈന, ഇറ്റലി മുതലായ വികസിത രാജ്യങ്ങളിൽ പോലും കൊറോണ വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി കൂടുകയും മരണസംഖ്യ ഉയരുകയും ചെയ്യുന്നു.ഇത് മൂലം അവരുടെ സാമ്പത്തിക ഭദ്രത തന്നെ ചോദ്യചിഹ്നമായി തീർന്നിരിക്കുകയാണ്. ഇത്തരം ഒരു അവസ്ഥ ഇന്ത്യയിൽ ഉണ്ടാവരുത് എന്ന ഒറ്റ ലക്ഷ്യത്തിന് വേണ്ടി ഇന്ത്യൻ ജനത കൈകോർത്തിരിക്കുകയാണ്. ഒരു സമ്പൂർണ്ണ ലോക്ക് ഡൗണിലൂടെ ഈ പ്രതിസന്ധി ഘട്ടം തരണം ചെയ്യാൻ ഇന്ത്യ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശം പാലിച്ചും ബ്രേക്ക് ദ ചെയിൻ എന്ന മുദ്രാവാക്യം പ്രാവർത്തികമാക്കിയും കൈകഴുകൽ ശീലമാക്കിയും മാസ്കുകൾ ധരിച്ചും നമ്മുടെ കൊച്ച് കേരളവും കൊറോണയെ പ്രതിരോധിക്കുന്നു. | അമേരിക്ക, ചൈന, ഇറ്റലി മുതലായ വികസിത രാജ്യങ്ങളിൽ പോലും കൊറോണ വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി കൂടുകയും മരണസംഖ്യ ഉയരുകയും ചെയ്യുന്നു.ഇത് മൂലം അവരുടെ സാമ്പത്തിക ഭദ്രത തന്നെ ചോദ്യചിഹ്നമായി തീർന്നിരിക്കുകയാണ്. ഇത്തരം ഒരു അവസ്ഥ ഇന്ത്യയിൽ ഉണ്ടാവരുത് എന്ന ഒറ്റ ലക്ഷ്യത്തിന് വേണ്ടി ഇന്ത്യൻ ജനത കൈകോർത്തിരിക്കുകയാണ്. ഒരു സമ്പൂർണ്ണ ലോക്ക് ഡൗണിലൂടെ ഈ പ്രതിസന്ധി ഘട്ടം തരണം ചെയ്യാൻ ഇന്ത്യ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശം പാലിച്ചും ബ്രേക്ക് ദ ചെയിൻ എന്ന മുദ്രാവാക്യം പ്രാവർത്തികമാക്കിയും കൈകഴുകൽ ശീലമാക്കിയും മാസ്കുകൾ ധരിച്ചും നമ്മുടെ കൊച്ച് കേരളവും കൊറോണയെ പ്രതിരോധിക്കുന്നു. | ||
തീർച്ചയായും ഇന്നലെകളിലെ രാജ്യങ്ങളെ ലോകത്തിന് തിരിച്ച് ലഭിക്കുമെന്ന പൂർണ്ണമായ പ്രാർത്ഥനയും പ്രതീക്ഷയും വേണ്ടതാണ്.പൊലിഞ്ഞ് ജീവനുകൾ തിരിച്ച് ലഭിക്കില്ലെങ്കിലും ഇനിയും ഒരു ജീവൻ നഷ്ടപ്പെടാതിരിക്കാനുള്ള മുഴുവൻ ഉത്തരവാദിത്വവും നാം ഏവരുടേയും കൈകളിലാണ്. അത് നാം പൂർണ്ണമായും നിർവ്വഹിക്കുക തന്നെ വേണം. ലോകമെമ്പാടും പരക്കുന്ന ഈ വിനാശകാരിയെ നമുക്ക് നിർഭയമായി നേരിടാം. | |||
10:35, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ലോകത്തെ ഞെട്ടിച്ച കോവിഡ് 19
ഇന്ന് മനുഷ്യരാശിയെത്തന്നെ അപ്പാടെ തുടച്ചു മാറ്റാൻ കഴിവുള്ള ഒരു വിനാശകാരിയാണ് നോവൽ കൊറോണ എന്നറിയപ്പെടുന്ന കോവിഡ് - 19. ലോകമെമ്പാടും ആശങ്ക നിറച്ചു കൊണ്ട് കൊറോണ വൈറസ് പടർന്നു പിടിക്കുകയാണ്.കഴിഞ്ഞ വർഷം അവസാനത്തോടെ ചൈനയിൽ വുഹാൻ എന്ന സ്ഥലത്ത് പടർന്നു പിടിച്ച ഈ വൈറസ് മൂന്ന് മാസത്തിനിടെ ലോകത്തിലെ നൂറിലധികം രാജ്യങ്ങളിൽ എത്തിക്കഴിഞ്ഞു.ഈ വൈറസ് ആഗോളതലത്തിൽ വ്യാപിക്കാനും വ്യാപനം ശക്തമാകാനും സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തൽ. സാധാരണ ജലദോഷപ്പനി മുതൽ SAARS, MERS, ന്യുമോണിയ എന്നിവ വരെ ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകൾ ഉൾപ്പെടുന്നവയാണ് കൊറോണ വിഭാഗം. സസ്തനികളിൽ രോഗമുണ്ടാക്കുന്ന വൈറസുകളാണ് ഇവ. ശ്വാസകോശത്തെയാണ് ഇവ ബാധിക്കുന്നത്. മൂക്കൊലിപ്പ്, തൊണ്ടവേദന, പനി, തലവേദന, ചുമ എന്നിവയാണ് രോഗലക്ഷണങ്ങൾ. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചത് 14 ദിവസങ്ങൾക്കുള്ളിൽ രോഗ ലക്ഷണങ്ങൾ പ്രകടമാകും. അമേരിക്ക, ചൈന, ഇറ്റലി മുതലായ വികസിത രാജ്യങ്ങളിൽ പോലും കൊറോണ വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി കൂടുകയും മരണസംഖ്യ ഉയരുകയും ചെയ്യുന്നു.ഇത് മൂലം അവരുടെ സാമ്പത്തിക ഭദ്രത തന്നെ ചോദ്യചിഹ്നമായി തീർന്നിരിക്കുകയാണ്. ഇത്തരം ഒരു അവസ്ഥ ഇന്ത്യയിൽ ഉണ്ടാവരുത് എന്ന ഒറ്റ ലക്ഷ്യത്തിന് വേണ്ടി ഇന്ത്യൻ ജനത കൈകോർത്തിരിക്കുകയാണ്. ഒരു സമ്പൂർണ്ണ ലോക്ക് ഡൗണിലൂടെ ഈ പ്രതിസന്ധി ഘട്ടം തരണം ചെയ്യാൻ ഇന്ത്യ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശം പാലിച്ചും ബ്രേക്ക് ദ ചെയിൻ എന്ന മുദ്രാവാക്യം പ്രാവർത്തികമാക്കിയും കൈകഴുകൽ ശീലമാക്കിയും മാസ്കുകൾ ധരിച്ചും നമ്മുടെ കൊച്ച് കേരളവും കൊറോണയെ പ്രതിരോധിക്കുന്നു. തീർച്ചയായും ഇന്നലെകളിലെ രാജ്യങ്ങളെ ലോകത്തിന് തിരിച്ച് ലഭിക്കുമെന്ന പൂർണ്ണമായ പ്രാർത്ഥനയും പ്രതീക്ഷയും വേണ്ടതാണ്.പൊലിഞ്ഞ് ജീവനുകൾ തിരിച്ച് ലഭിക്കില്ലെങ്കിലും ഇനിയും ഒരു ജീവൻ നഷ്ടപ്പെടാതിരിക്കാനുള്ള മുഴുവൻ ഉത്തരവാദിത്വവും നാം ഏവരുടേയും കൈകളിലാണ്. അത് നാം പൂർണ്ണമായും നിർവ്വഹിക്കുക തന്നെ വേണം. ലോകമെമ്പാടും പരക്കുന്ന ഈ വിനാശകാരിയെ നമുക്ക് നിർഭയമായി നേരിടാം.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം