"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/അക്ഷരവൃക്ഷം/ശുചിത്വം എന്ന മഹാരക്ഷകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 23: | വരി 23: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name= Asokank| തരം= കഥ }} |
09:01, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം എന്ന മഹാരക്ഷകൻ
ഒരു ദിവസം രാവിലെ സ്കൂളിൽ പോകാൻ ഒരുങ്ങുകയായിരുന്നു വിനീത എന്ന പെൺകുട്ടി.അപ്പോഴാണ് അവളുടെ അച്ഛൻ പത്രത്തിൽ കണ്ട ഒരു വാർത്ത അവളെ കാണിച്ചുകൊടുത്തത്.മോളെ... വിനീതേ, നീ ഇത് കണ്ടിരുന്നോ...! അച്ഛൻ വിനീതയുടെ നേരെ പത്രത്തിലെ വാർത്ത ചൂണ്ടികാണിച്ചുകൊണ്ട് ചോദിച്ചു.ഞാൻ വായിച്ചിരുന്നു അച്ഛാ..! ,നമ്മുടെ അടുത്ത പ്രദേശത്തുള്ള ഒരാൾക്ക് സ്പാനീഷ് ഫ്ലൂ പകർന്നുപിടിച്ചു.അതല്ലേ!, വിനീത മറുപടി പറഞ്ഞു.അവളുടെ വാക്കുകൾ കേട്ടേ അടുക്കളയിൽ എന്തോ ജോലിയിൽ ഏർപ്പെട്ടിരുന്ന അമ്മ ആശങ്കയോടെ പറഞ്ഞു, ശ്ശോ! ഇനി സൂക്ഷിച്ചൊക്കെ വേണം ഇരിക്കാൻ.ഈ അസുഖം ഇങ്ങോട്ടെങ്ങും പകർന്നുപിടിക്കില്ല എന്നാരുകണ്ടു. അന്നേ ദിവസം വിനീതയുടെ സ്കൂളിൽവെച്ച് സ്പാനീഷ് ഫ്ലൂവിനേക്കുറിച്ച് ഒരു ബോധവത്കരണ ക്ലാസ്സ് നടത്തിയിരുന്നു. ഈ ഫ്ലൂ അതിവേഗം പകരുന്ന ഒന്നാണെന്നും സമ്പർക്കത്തിലൂടെ മാത്രമാണ് പകരുന്നത് എന്നും ഈ രോഗത്തെ തിരിച്ചറിയുവാനുള്ള ലക്ഷണങ്ങളേക്കുറിച്ചും ഇതു തടയാനുള്ള വിവിധ മാർഗ്ഗങ്ങളേക്കുറിച്ചും ക്ലാസ്സ് എടുക്കുവാൻ വന്ന അധ്യാപകൻ വിശദീകരിക്കുകയുണ്ടായി. കൂടാതെ ഈ രോഗത്തിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ലെന്നും, അതുകൊണ്ടുതന്നെ ശുചിത്വമാണ് ഇതിനെ തടയാനുള്ള ഏറ്റവും നല്ല മാൻഗ്ഗം എന്നും അദ്ദേഹം പറയുകയുണ്ടായി. അന്നു വൈകിട്ട് വീട്ടിൽ ചെന്ന വിനീത തന്റെ കുടുംബാംഗങ്ങളോട് ആ ബോധവത്കരണ ക്ലാസ്സിൽ പഠിച്ച കാര്യങ്ങൾ വളരെ ഗൗരവത്തോടെ പറഞ്ഞു മനസ്സിലാക്കി.അതുകൂടാതെ, ഭക്ഷണം കഴിക്കുന്നതിനു മുൻപ് കൈകൾ വൃത്തിയായി കഴുകുന്നതിൽ ഉദാസീനനായ തന്റെ അച്ഛന് വിനീത പറഞ്ഞുകൊടുത്തു, അച്ഛാ... ഇനിമുതൻ അച്ഛൻ ഭക്ഷണം കഴിക്കുന്നതിനു മുൻപ് കൈകൾ വൃത്തിയായി കഴുകിയിട്ടേ വരാവൂ.... ആതുകേട്ട അച്ഛൻ അവളുടെ വാക്കുകൾ നിരസിച്ചു. കൂടാതെ അവളോട് ദേഷ്യപ്പെടുകയും ചെയ്തു, ഞാൻ എന്റെ കാര്യം നോക്കിക്കോളാം. നീ അതിൽ ഇടപെടേണ്ടഎന്ന്. ദിവസങ്ങൾ ഓരോന്നും കടന്നുപോകും തോറും ഫ്ലൂ നാടെങ്ങും പടർന്നുകൊണ്ടിരുന്നു. രോഗബാധിതരുടെ എണ്ണം കൂടി, മരണസംഖ്യയും വർധിച്ചുവന്നു. എല്ലായിടത്തും വിലക്കുകൾ എർപ്പെടുത്തി. എങ്കിലും സമ്പർക്കങ്ങൾ മൂലം പലയിടത്തും രോഗം അതിവേഗം വ്യാപിച്ചു. അങ്ങനെ അത് അവസാനം വിനീതയുടെ വീട്ടിലുമെത്തി. ആദ്യം രോഗം അവളുടെ അച്ഛനായിരുന്നു, പിന്നീട് അത് ബാക്കിയുള്ളവരിലേയ്ക്കും പകർന്നു. പക്ഷേ ഇനിയും രോഗം പിടിപെടാത്തത് വിനീതയ്ക്ക് മാത്രമാണ്.നാട്ടിലെല്ലാവർക്കും രോഗം ബാധിച്ചിട്ടും വിനീതയ്കു് ഇതുവരെയും രോഗം ബാധിച്ചില്ല എന്നത് ഏവരേയും അമ്പരപ്പിച്ചു. അവൾ പാലിച്ച വ്യക്തിശുചിത്വമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് ഡോക്ടർമാർ കണ്ടെത്തി. അതിനാൽതന്നെയും വിനീതയുടെ ശരീരത്തിൽ നിന്നും ഈ രോഗത്തിനാവിശ്യമായ ആന്റിജെൻ ഉത്പാദിപ്പിക്കാം എന്നും മനസ്സിലാക്കി. അവസാനം സ്പാനിഷ് ഫ്ലൂവിനെ ഇല്ലാതാക്കാനുള്ള മരുന്ന് വിനീതയുടെ ശരീരത്തിൽ നിന്നും ഉത്പാദിപ്പിച്ച് അത് മറ്റൊരു രോഗിയുടെ ശരീരത്തിൽ പരീക്ഷിച്ചു. അങ്ങനെ അവസാനം ആ പരീക്ഷണം വിജയിച്ചു. പല രോഗികളുടേയും അസുഖം ആ മരുന്നിലൂടെ മാറികിട്ടി. അങ്ങനെ വിനീത ആ നാട്ടിലുള്ള എല്ലാ ജനങ്ങളാലും പുകഴുത്തപ്പെട്ടു. വിനീത പാലിച്ച വ്യക്തിശുചിത്വം എല്ലാവരും പാലിക്കാൻ തുടങ്ങി. വിനീത ആ നാടിന്റെ അഭിമാനമായിമാറി.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഏറ്റുമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഏറ്റുമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ