Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 26: |
വരി 26: |
| {{BoxBottom1 | | {{BoxBottom1 |
| | പേര്= മിൻഹ ശറഫ് | | | പേര്= മിൻഹ ശറഫ് |
| | ക്ലാസ്സ്= 8 G <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | | ക്ലാസ്സ്= 8 ജി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> |
| | പദ്ധതി= അക്ഷരവൃക്ഷം | | | പദ്ധതി= അക്ഷരവൃക്ഷം |
| | വർഷം=2020 | | | വർഷം=2020 |
വരി 36: |
വരി 36: |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> |
| }} | | }} |
| | {{Verified1|name=Mtdinesan|തരം=കഥ}} |
17:35, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഭൂമിയിലെ മാലാഖമാർ
ഹലോ , അച്ഛാ ഇത് ഞാനാ സ്മിത , എനിക്ക് ലീവ് കിട്ടി .അടുത്ത ബുധനാഴ്ച ഞാൻ അങ്ങോട്ട് വരുന്നുണ്ട് ഇറ്റലിയിൽ നേഴ്സായി ജോലി ചെയ്യുകയാണ് സ്മിത. "ആ മോളെ എന്നിട്ട് വേണം നിന്റെ പറഞ്ഞുറപ്പിച്ചു വെച്ച കല്യാണം നടത്താൻ." " അച്ഛാ എന്നാൽ ശരി പിന്നെ വിളിക്കാം "
ദിവസങ്ങൾ കടന്നു പോയി.തിങ്കളാഴ്ച രാവിലെ സീനിയർ ഡോക്ടർമാരുടെ നേതൃത്വത്തിൽ അടിയന്തര മീറ്റിംഗ് വിളിപ്പിച്ചു . " Good morning all, I want to say an important matter.........” എന്ന് തുടങ്ങി മദാമ്മ എന്തൊക്കെയോ പറഞ്ഞു. സ്മിതയുടെ കുടെയുണ്ടായ മലയാളി നേഴ്സ് ജാൻസി അന്തം വിട്ട് കുന്തം പോലെ ഇരിക്കുന്നത് കണ്ട് സ്മിത കാര്യം വ്യക്തമാക്കി കൊടുത്തു . "ചൈനയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് എന്ന COVID -19 ഇറ്റലിയിൽ രണ്ട് മൂന്ന് സ്ഥലത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിന് വേണ്ടി എല്ലാവരും റെഡിയാവാനാ പറഞ്ഞത്". "എന്റെ കർത്താവേ അത് ഇവിടെയും വന്നോ " ജാൻസി നെടുവീർപ്പിട്ടു. എല്ലാവരും റൂമിലേക്ക് മടങ്ങി .
"എടീ നീ പോണില്ലേ ..നിന്റെ കുപ്പായമൊക്കെ ആടയും ഈടയുമായിട്ടാ ഉള്ളേ മറ്റന്നാളെ വൈകുന്നേരാ ഫ്ളൈറ്റ് " കണ്ണൂർകാരി നൂറ ചെറുതായിട്ട് ഒന്ന് ശകാരിച്ചു.
"ആ... അത് നാളെ എടുത്തുവെക്കാം . Dr. രാജ്മോഹൻ വിളിക്കുന്നുണ്ട് .വാ വേഗം പോകാം"
"ഓ എന്തെങ്കിലും ഉപദേശിക്കാനായിരിക്കും "
അവർ Dr. രാജ്മോഹന്റെ അടുത്തെത്തി "എന്താ ..സാർ"
"അത് പിന്നെ... ഇവിടെ വളരെ വേഗമാണ് രോഗം spread ചെയ്യുന്നത് ,650 പേരോളം ഇന്ന് മരണപ്പെട്ടു.അത്കൊണ്ട് നിങ്ങളാരും ഒരാഴ്ച എവിടെയും പോകരുത്.
സർ, സ്മിത ബുധനാഴ്ച നാട്ടിലേക്ക് പോകാൻ ടിക്കറ്റെടുത്തിരിക്കുകയാണ് ." ജാൻസി പറഞ്ഞു
"അത് നടക്കില്ല . ഇന്ത്യയിൽ ഫ്ളൈറ്റ് ഒക്കെ നിർത്തലാക്കാൻ പോവുകയാ . നിങ്ങളുടെ സേവനം ഇവിടെ ആവശ്യമാണ്.അത് കൊണ്ട് ....."
"തീർച്ചയായും എന്റെ സേവനം ഉണ്ടാകും സർ ... ഞാൻ വീട്ടിൽ വിളിച്ചു പറഞ്ഞോളാം "
ഡോക്ടറുടെ റൂമിൽ നിന്നും ഇറങ്ങിയത് മുതൽ ജാൻസി വഴക്കുപറയാൻ തുടങ്ങി "എടീ നീ എന്താ പറയുന്നത്, കർത്താവായിട്ടാ നിനക്ക് നാട്ടിലേക്ക് പോകാൻ അവസരം നൽകിയത് .. അത് നീ വേണ്ടെന്ന് വെക്കുന്നത് മണ്ടത്തരമാണ് ".. സ്മിത ഒന്നും മിണ്ടാതെ തന്റെ കയ്യിലെ മൊബൈൽ ജാൻസിക്ക് കൊടുത്തു
"പ്രധാനവാർത്തയിലേക്ക് സ്വാഗതം .ഇറ്റലിയിലെ സ്ഥിതി ഗുരുതരം. കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം 3000 കടന്നു.
"സ്മിതേ അതിന് നീ "...."ചേച്ചീ . നമുക്കേ ഇതിനെ തുരത്താൻ കഴിയൂ .. "സ്മിത അതും പറഞ്ഞു നിർത്തി.ശേഷം വീട്ടിലും കാര്യങ്ങൾ വിളിച്ചു പറഞ്ഞു.
ദിവസങ്ങൾ കടന്നുപോയി ദിവസേന മരണനിരക്ക് ആയിരത്തോടടുപ്പിച്ച്..
വിവരങ്ങൾ അറിയാൻ സ്മിതയുടെ വീട്ടിൽ നിന്നും കോളുകൾ അവളുടെ ഫോണിലേക്ക് ...പക്ഷെ ഒന്നിനും മറുപടിയില്ല .
മൂന്ന് ആഴ്ചയ്ക്ക് ശേഷം ഒരു ഫോൺ കോൾ നാട്ടിലേക്ക് "ഹലോ ഞാൻ ജാൻസിയാണ് ,സ്മിതയുടെ കൂട്ടുകാരി...... പിന്നെ ഒരുകാര്യം സ്മിതക്ക് ഐസൊലേഷൻ വാർഡിൽ ആണ് ഡ്യൂട്ടി . അത്കൊണ്ട് ഫോൺ എടുക്കാൻ സാധിക്കില്ല ... "
ഒരു മാസം കടന്നുപോയി . അപ്പോഴേക്കും കേരളത്തിലും കൊറോണ ഭീക്ഷണിയായി . "ഹലോ അച്ഛാ , അവിടെയും കൊറോണ പടരാൻ തുടങ്ങി അല്ലെ ..ആരും പുറത്തൊന്നും ഇറങ്ങരുത് കേട്ടോ "
"ഹാ....മോളെ എത്രയായി മോളെ നിന്റെ ശബ്ദം കേട്ടിട്ട് , നീ ഇനി ആശുപത്രിയിൽ പോവേണ്ട , മതിയാക്കി നാട്ടിലേക്ക് വരാൻ നോക്ക്."
"അച്ഛാ എന്താ ഇതൊക്കെ.. ഞാനെങ്ങും വരുന്നില്ല .. അച്ഛാ ഇത് കേരളമല്ല ഇറ്റലിയാണ് .ഇവിടെ നമ്മളെ ആവശ്യമാണ്, കേരളത്തിലെ പോലെ ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ ഇവിടെ ആർക്കും കഴിയില്ല . തെളിയിച്ചതാണ് കേരളം മൂന്ന് തവണ , എന്തിനും ഏതിനും കൂടെ നില്ക്കാൻ തയ്യാറാണ് കേരളം ...പ്രതിരോധിക്കാൻ കഴിയും കേരളത്തിന്....... ഇപ്പോൾ എന്റെ സേവനം ഇവിടെ ആവശ്യമാണ് അത് പാതിവഴിയിലിട്ട് വരാൻ എനിക്ക് പറ്റില്ല .. ഇനി കൊറോണ ബാധിച്ചു മരിക്കുന്നുണ്ടേൽ മരിക്കട്ടെ ..അഭിമാനപൂർവ്വം മരിക്കാം ,ചെയ്യുന്ന ജോലിക്ക് നൽകുന്ന ബഹുമാനമായിട്ട് ഞാൻ കണ്ടോളാം. " സ്മിത ഫോൺ കട്ട് ചെയ്യ്തു. പതിവില്ലാതെ തന്റെ മകളുടെ സ്വരം കൂടുകയും ഇടറുകയും ചെയ്യുന്നത് ആ അച്ഛൻ മനസ്സിലാക്കി ..അവളുടെ ആത്മാർതഥയിൽ ഒരു നിമിഷം അഭിമാനം തോന്നി.
അകത്തു നിന്നും ടീവി യുടെ ശബ്ദം .... ഇറ്റലിയിൽ നാല് മലയാളി നേഴ്സുമാർക്ക് കൊറോണ ... സ്ഥിതി ഗുരുതരം ... സ്മിതയുടെയും മറ്റു മൂന്ന് നേഴ്സ് മാരുടെയും ഫോട്ടോ ... ആ അച്ഛന് ആ സമയം കരയാനല്ല തോന്നിയത്.....
പൊലിയുകയാണ് ആ മാലാഖമാരുടെ ജീവൻ ....
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ
|