"ശിവപുരം എച്ച്.എസ്./അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം ദീർഘായുസ്സിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 23: വരി 23:
| color=      5  
| color=      5  
}}
}}
{{Verified1|name=supriya| തരം=  ലേഖനം}}
{{Verified1|name=supriyap| തരം=  ലേഖനം}}

16:35, 5 മേയ് 2020-നു നിലവിലുള്ള രൂപം

രോഗപ്രതിരോധം ദീർഘായുസ്സിന്റെ താക്കോൽ

രോഗപ്രതിരോധമാണ് രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് എന്നു പറയാറുണ്ട്. എന്താണ് പ്രതിരോധം?

    ബാക്ടീരിയ,വൈറസുകൾ,പൂപ്പൽ,പരാദജീവികൾ എന്നിവയടങ്ങുന്ന രോഗാണുവൃന്ദവും വിഷാംശമുള്ളതും ഇല്ലാത്തതുമായ അന്യവസ്തുക്കളും ഉണ്ടാക്കുന്ന ദ്രോഹങ്ങളെ ചെറുക്കാനായി ജന്തുശരീരം നടത്തുന്ന പ്രതികരണങ്ങളേയും സങ്കേതങ്ങളേയും പൊതുവെ രോഗപ്രതിരോധം എന്നു പറയുന്നു.
     രോഗപ്രതിരോധവ്യവസ്ഥയെ മറികടക്കും വിധം വളരെപ്പെട്ടെന്ന് പരിണമിക്കാൻ രോഗകാരികൾക്ക് സാധിക്കും.ഇതുകാരണം രോഗകാരികളെ തടയാനും സാധിക്കുന്ന തരത്തിൽ വിവിധ രോഗപ്രതിരോധ സംവിധാനങ്ങളും ജന്തുശരീരത്തിൽ പരിണമിച്ചുണ്ടായിട്ടുണ്ട്. 
       മരണത്തിനുവരെ ഇന്നു കാരണമാകുന്ന കൊറോണ പോലുള്ള വൈറസുകൾ ലോകം മുഴുവൻ പടർന്നു പന്തലിച്ചു നിൽക്കുമ്പോഴാണ് രോഗപ്രതിരോധം ഇന്ന് വളരെയേറെ പ്രാധാന്യം അർഹിക്കുന്നത്.ഇന്ന് കൊറോണ പോലുള്ള വൈറസുകൾ നമ്മെ തോൽപ്പിക്കാതിരിക്കാൻ ബാഹ്യവും ആന്തരികവുമായ മുൻകരുതലുകൾ എടുക്കേണ്ടതാണ്.പക്ഷെ,ബാഹ്യമായ മുൻകരുതലുകൾ മാത്രമേ നാം മിക്കവരും സ്വീകരിക്കുന്നുള്ളൂ.അതായത് മാസ്ക് ധരിക്കുക,കൈകൾ സാനിറ്റൈസ് ചെയ്യുക തുടങ്ങിയവ.ഇവയൊക്കെ വൈറസുകളെ നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കുന്നതിൽ നിന്നും തടയാൻ സഹായിക്കുമെന്നല്ലാതെ ഏതെങ്കിലും കാരണവശാൽ ശരീരത്തിനുള്ളിൽ കടന്നുകയറിയ വൈറസുകൾക്കെതിരെ ഒന്നും ചെയ്യാനാവില്ല.അവിടെയാണ് ആന്തരിക മുൻകരുതലുകളുടെ പ്രസക്തി.
      കോവിഡ് 19,എന്നല്ല മറ്റേതൊരു രോഗാണുക്കൾക്കും ശരീരത്തിൽ കടന്ന് നമ്മെ കീഴ്പ്പെടുത്താനാവണമെങ്കിൽ നമ്മുടെ രോഗപ്രതിരോധശക്തിയെ ആദ്യം തോൽപ്പിച്ച ശേഷമേ സാധ്യമാകൂ.ആരുടെയൊക്കെയാണോ രോഗപ്രതിരോധശക്തി കുറഞ്ഞിരിക്കുന്നത്,അവരാണ് രോഗികളായി മാറുന്നത്.അതിനാൽ നമുക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം രോഗപ്രതിരോധശക്തി വർധിപ്പിക്കുകയെന്നതാണ്.
     പ്രതിരോധശേഷി കുറയുന്നത് ദുർബലമായ ശരീരങ്ങളെ രോഗാണുക്കൾ ആക്രമിക്കാൻ ഇടയാക്കും.അതിനാൽ ഭക്ഷണക്രമത്തിലും ജീവിതചര്യയിലും മാറ്റംവരുത്തി പ്രതിരോധശേഷി വർധിപ്പിക്കേണ്ടതുണ്ട്.മാനസിക സമ്മർദങ്ങൾ ആവുന്നത്ര കുറയ്ക്കുക,

അതിനായി മെഡിറ്റേഷൻ,യോഗ എന്നിവ ചെയ്യുക.മിതമായ വ്യായാമം ചെയ്യുക,ദിവസവും ഇളംവെയിൽ കൊള്ളുക.അതും രാവിലത്തെയും വൈകുന്നേരത്തെയും.ഇത് ശരീരത്തിൽ വൈറ്റമിൻ ഡി യുടെ അളവ് വർധിപ്പിക്കുന്നു.നല്ല ആരോഗ്യമുള്ള കുട്ടികൾക്ക് രോഗപ്രതിരോധ ശേഷി വലുതാകുമ്പോഴും കാണും.അതുകൊണ്ട് ആദ്യം ചെയ്യേണ്ടത് ചെറുപ്പത്തിലേ ആരോഗ്യം മെച്ചപ്പെടുത്തുകയെന്നതാണ്.രോഗപ്രതിരോധശേഷി വർധിപ്പിച്ചുകൊണ്ട് നമുക്ക് നമ്മുടെ ശരീരത്തെ കോവിഡ് 19 പോലുള്ള രോഗകാരികളിൽ നിന്ന് സംരക്ഷിക്കാം.

ശ്രീനേത്ര
10D ശിവപുരം
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം