"കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/ഭൂമിയുടെ തേങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 40: വരി 40:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriya| തരം=  കവിത}}
{{Verified1|name=supriyap| തരം=  കവിത}}

15:08, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭൂമിയുടെ തേങ്ങൽ


കൊച്ചുസുന്ദരീ,
നിന്നെ ഞാനറിയുന്നു
നിന്റെ ചിരിയും കരച്ചിലും
ഞാൻ കണ്ടു
നിന്റെ തൂമന്ദഹാസവും
ഗദ്‍ഗദവും
കനിവാർന്നു
പെയ്തിറങ്ങിടുന്നു
ആർത്തട്ടഹസിച്ചു നീ ചിരിച്ചപ്പോഴും
ഞാനറിഞ്ഞീല....
അത് നിന്റെ
തേങ്ങലാണെന്ന്.
ഇതുനിന്റെ സംഹാരതാണ്ഡവം
മർത്ത്യരെ നീ കൊന്നൊടുക്കുന്നു.
എന്തിനു വേണ്ടി
എന്നറിയില്ല
ഈ നിമിഷം നാമറിയുന്നു
പണ്ഡിതപാമര ഭേദമന്യേ
പണമെന്ന കടലാസുതുണ്ടിന്
വിലയൊന്നുമില്ലെന്ന സത്യം
നാമൊന്നാണെന്ന
മഹാ സത്യം
 

ശ്രീപ്രിയ പി
10 ജി കൂടാളി എച്ച് എസ് എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത