"ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് | color= 5 }} <center> പോരാടു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 24: വരി 24:
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല - ഒരു  
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല - ഒരു  


ജനതയെത്തന്നെയല്ലേ?..  
ജനതയെത്തന്നെയല്ലേ?..  


ആരോഗ്യരക്ഷക്കു നൽകും നിർദ്ദേശങ്ങൾ  
ആരോഗ്യരക്ഷക്കു നൽകും നിർദ്ദേശങ്ങൾ  

00:18, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ വൈറസ്

പോരാടുവാൻ നേരമായിന്നു കൂട്ടരേ

പ്രതിരോധ മാർഗത്തിലൂടെ...

കണ്ണി പൊട്ടിക്കാം നമുക്കീ-

ദുരന്തത്തിനാലയടികളിൽ നിന്നു മുക്തി നേടാം

ഒഴിവാക്കിടാം സ്നേഹസന്ദർശനം

നമുക്കൊഴിവാക്കിടാം ഹസ്തദാനം

അല്പകാലം നാം അകന്നിരുന്നാലും

പരിഭവിക്കേണ്ട, പിണങ്ങിടേണ്ട.

പരിഹാസരൂപേണ നടന്നിടും സോദരാ, കേട്ടുകൊൾക

നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല - ഒരു

ജനതയെത്തന്നെയല്ലേ?..

ആരോഗ്യരക്ഷക്കു നൽകും നിർദ്ദേശങ്ങൾ

പാലിച്ചിടാം മടിക്കാതെ

ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ ഒരു -

മനസ്സോടെ ശ്രമിക്കാം

ജാഗ്രതയോടെ

ശുചിത്വ ബോധത്തോടെ

മുന്നേറിടാം ഭയക്കാതെ

ശ്രദ്ധയോടീ നാളുകൾ

സമർപ്പിക്കാം

ഈ ലോക നന്മയ്ക്കുവേണ്ടി !

ഈ ലോക നന്മയ്ക്കുവേണ്ടി !

വിസ്മയ ബി
8 എ, ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്., കോതനല്ലുർ, കോട്ടയം
കുറവിലങ്ങാട് ഉപജില്ല
കടുത്തുരുത്തി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത