"എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/തകിടം മറിഞ്ഞ സ്വപ്നങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 18: വരി 18:
| color=  3
| color=  3
}}
}}
{{verified1|name=lalkpza| തരം=കഥ}}

22:40, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തകിടം മറിഞ്ഞ സ്വപ്നങ്ങൾ
വിനോദയാത്രയെ കുറിച്ചുള്ള മധുരിക്കുന്ന സ്വപ്നങ്ങളുമായ് മഞ്ജുവും മധുവും നേരത്തെ തന്നെ എഴുന്നേറ്റു.സ്കൂളിൽ നേരത്തെ തന്നെ എത്തണമെന്ന് ടീച്ചർ പറഞ്ഞത് ഓർമിച്ചു അവർ നേരത്തെ തന്നെ കുളിച്ചൊരുങ്ങി പ്രാതൽ കഴിക്കാനിരുന്നു.കൂട്ടിന് ടി.വിയും ഉണ്ടായിരുന്നു.കോവി‍ഡ് 19 എന്ന മഹാമാരി ചൈനയിൽ നിന്നും പിറവിയെടുത്ത് ഇന്ത്യയിലും കൊച്ചു കേരളത്തിലും വരെ എത്തിയെന്ന് വാർത്തയിൽ പറഞ്ഞു.

വിദ്യാലയത്തിലെത്തിയപ്പോൾ പ്രധാനദ്ധ്യാപകൻ വിനോദയാത്ര മാറ്റിവെച്ചെന്നും, കൊറോണ എന്ന മഹാവിപത്തിന്റെ വ്യാപനം തടയാൻ സർക്കാറിന്റെ നിർദേശപ്രകാരം പൊതു ഇടങ്ങളും വിദ്യഭ്യാസ സ്ഥാപനങ്ങളും അടച്ചിടുകയാണെന്നും പറഞ്ഞു.അതോടൊപ്പം തന്നെ വ്യക്തിശുചിത്വം കാത്തു സൂക്ഷിക്കാനും സാമൂഹിക അകലം പാലിക്കാനും പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കാനുമെല്ലാം മാഷ് മുന്നറിയിപ്പു നൽകി.ധാരാളം വെള്ളം കുടിക്കുക,വിറ്റാമിൻ സി അടങ്ങിയ ഭക്ഷണം കഴിക്കുക അത് രോഗപ്രതിരോധ ശേശി വർധിപ്പിക്കും എന്നല്ലാം അദ്ദേഹം ഓർമപ്പെടുത്തി.സ്കൂളിൻ നിന്നും എല്ലാവരും വളരെ വിഷമത്തോടെയാണ് പിരിഞ്ഞത്. വീട്ടിലെത്തിയ ഉടനെ മഞ്ചുവും മധുവും കൂടെ തൊടിയിലേക്ക് പോയി.സ്കൂളിൽ നിന്നും കിട്ടിയ വിത്തുകൾ കുഴിച്ചിടുകയും നനക്കുകയും ചെയ്തു.പൂവുകളോട് കിന്നാരം പറഞ്ഞും തുമ്പികളോട് കൂട്ട് കൂടിയും അവർ പൂന്തോട്ടത്തിൽ ഒരുപാട് സമയം ചിലവഴിചു.അപ്പോഴാണ് അവരുടെ അമ്മ അവരെ വിളിക്കുന്നത്."ഹൊ,ഇവരോട് സംസാരിച്ച് സമയം പോയതറിഞ്ഞില്ല..നമുക്ക് അമ്മയെ സഹായിക്കാൻ പോവാം..."അവർ പൂക്കളോടും പൂമ്പാറ്റകളോടും യാത്ര പറഞ്ഞു വീട്ടിലേക്ക് പോയി...

ഹിബ
4 എ എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ