"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/അക്ഷരവൃക്ഷം/നരോന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= നരോന <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1|name=Kannankollam|തരം=കഥ}} |
22:56, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
നരോന
നാളെ കണക്ക് പരീക്ഷയാണ്. തൊടു വരയും അന്തർ വൃത്തവുമൊക്കെ ഒറ്റയടിക്കാ പഠിച്ചത്. അവസാന വട്ട ഒരുക്കങ്ങൾക്കിടയിലായിരുന്നു സാറിന്റ വരവ്. 'പരീക്ഷ നാളെയില്ല , എല്ലാവരും വേഗം വീട്ടിലേക്ക് പോണം' കേട്ടപ്പോൾ ആദ്യം സന്തോഷമായിരുന്നു. കുരുക്കഴിയാത്ത ചില കണക്കുകൾ കൂടെ ചെയ്യാമല്ലോ വീട്ടിലെത്തി എല്ലാവരും വാർത്ത ചാനലുകൾ ഒന്നൊന്നായി മാറ്റുന്നു. ലോകമാകെ കൊറോണ . ഈ നാട്ടിലുമെത്തി മഹാമാരി എന്നു സങ്കടപ്പെട്ടുകൊണ്ടാണമ്മ അടുക്കളയിലേക്ക് പോയത്. മിനിറ്റുകൾക്കകം എന്തോ ഒരു പലഹാരമുണ്ടാക്കി ഞങ്ങൾക്ക് തന്നു. 'പാറു കൈ സോപ്പിട്ട് കഴുകണേ'. അത് രസിച്ചു കൊണ്ട് വീണ്ടും ടി വിയ്ക്ക് മുന്നിൽ. വായനയും, ടീവി കാണലും, ചിത്രം വരയുമായി ചെലവിടുമ്പോഴും മുന്നിൽ കൊറോണ മാത്രം. പാവം അമ്മ അവധി കിട്ടിയതുമുതൽ തുടങ്ങിയതാ കിച്ചൺ ഡ്യൂട്ടി . ഇടയ്ക്കിടെ വിളിച്ചു പറയും 'പാറു വെള്ളം കുടിക്ക് ' . വല്ലപ്പോഴും അടുക്കളയിൽ നിന്നെത്തി നോക്കും. വാർത്ത അറിയാനാണെന്ന് പറയു മ്പോൾ സിനിമയിൽ മുഴുകിയ ഞങ്ങൾക്ക് കലി കയറും. ഇത് കഴിയട്ടെ എന്നിട്ട് കേൾക്കാം അമ്മയ്ക്കൊരു വാർത്ത. അത് കേട്ട് വീണ്ടും അടുക്കളയിലേക്ക് . എല്ലാം കഴിഞ്ഞ് ഉറങ്ങാൻ കിടക്കുമ്പോഴായിരിക്കും അമ്മ അടുക്കളയിൽ നിന്ന് ഫ്രീ ആകുന്നത്. ഒന്ന് വാർത്ത കേൾക്കാം എന്നാലോചിച്ച് ടി വി ഓണാക്കുമ്പോൾ "ഇപ്പഴാണോ ടി വി കാണാനുള്ള നേരം? ലൈറ്റോഫാക്കി ഉറങ്ങിക്കൂടെ. ഞങ്ങളുടെ ഉറക്കം കളയരുത് . നന്നായി ഉറങ്ങിയില്ലെങ്കിൽ കൊറോണ വേഗം പിടികൂടും കൊറോണയെ ചെറുക്കണ്ടെ" കേൾക്കേണ്ട താമസം പാവം എന്റെ അമ്മ ലൈറ്റ് ഓഫാക്കി. അമ്മയ്ക്കിനി ഉറക്കം വരുമോ എന്നറിയില്ല . ഈ കൊറോണ കാലത്തെ എന്റെ അമ്മ. അമ്മേ നരോന
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- വയനാട് ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ