"സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/ നഷ്ട സ്വപ്നങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നഷ്ട സ്വപ്നങ്ങൾ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

14:12, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

നഷ്ട സ്വപ്നങ്ങൾ

ഏവർക്കുമുണ്ടാകുമല്ലോ സ്വപ്നങ്ങൾ.അതു നമുക്കു ഭാവിയിൽ നേടിയെടുക്കാവുന്നതേയുള്ളൂ. എന്നാൽ നമുക്ക് നഷ്ടപ്പെട്ട സ്വപ്നങ്ങളോ അത് തിരിച്ചു കിട്ടുമോ? അത് ഇന്നത്തെ ചുറ്റുപാടിൽ നേടിയെടുക്കാൻ കഴിയുമോ? നമുക്ക് ചിന്തിച്ചു നോക്കാം നമ്മുടെ ഭൂതകാലത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കാം. നമ്മുടെ കുട്ടിക്കാലം ഭാവിയിലേക്ക് ഒാർത്ത് വെയ്ക്കാൻ എന്താണ് തരുന്നത്. നമ്മുടെ ഭാഗ്യം എന്നതുപോലെ തന്നെ വളർന്ന് വരുന്ന ശാസ്ത്ര-സാങ്കേതിക വികസനം നമ്മെ അതിനുള്ളിൽ തളച്ചിടുന്നു. നമുക്ക് സമയം ചിലവഴിക്കാൻ നല്ല സുഹൃത്ത് ബന്ധങ്ങളുണ്ടോ? ഇപ്പോൾ നമ്മുടെ സുഹൃത്ത് എന്ന് പറയുന്നത് മൊബൈൽ ഫോണുകളായി മാറി കഴിഞ്ഞു. അവ നമ്മെ ബന്ധങ്ങളുടെ രുചി അറിയുവാൻ സഹായിക്കുന്നുണ്ട്? അത് നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു. എൻ്റെ അച്ഛനും അമ്മയും അവരുടെ കുട്ടിക്കാലത്തെ പറ്റി എന്നോട് പറയാറുണ്ട്. എന്തു രസമായിരിക്കുന്നു അവരുടെ കുട്ടിക്കാലം. പാടവും പൂക്കളും കുളവും കൂട്ടുക്കാരും പലതരം കളികളും. അതെല്ലാം എൻ്റെ ഉള്ളിൽ വളരെ സന്തോഷം ഉളവാക്കി തന്നു. ആ ഓർമ്മകൾ അവരുടെ അവസാനക്കാലം വരെയും അവർക്ക് സന്തോഷം നൽകും. ആ കാലത്തേക്ക് പോകാൻ ഞാൻ കൊതിച്ചു പോയി. ഇപ്പോ ഇതാ ഒരു കൊറോണക്കാലം. കൊറോണ എന്ന മഹാമാരി നമ്മെ എല്ലാവരെയും വീട്ടുതടത്തിലാക്കി. എത്രയോ മനുഷ്യരെ ഭൂമിയിൽ നിന്നും തുടച്ചു നീക്കി. മനുഷ്യബന്ധങ്ങളെ തച്ചുടച്ച ഈ ശാസ്ത്ര സാങ്കേതിക രംഗത്തിന് പോലും ഈ മഹാമാരിയെ ഇല്ലാതാക്കാൻ കഴിയുന്നില്ല. ദൈവം പോലും കയ്യൊഴിഞ്ഞ ഈ നിമിഷത്തിലും ഞാനൊന്നു ആഗ്രഹിച്ചു പോയി. എല്ലാവരും അടുത്തുള്ള മനോഹരമായ ആ നിമിഷത്തിലേക്ക്. സാധാരണ നമ്മുടെ വേനലവധിക്കാലം എന്നു പറയുന്നത് ട്യൂഷൻ സെൻ്ററികളിലും മാതാപിതാക്കളുടെ ജോലിത്തിരക്കിലും ഒതുങ്ങിപോകുന്നവയാണ്. പക്ഷേ ഈ അവധിക്കാലം (മാർച്ച് -മെയ് 2020) നമുക്ക് വ്യത്യസ്തമാണ്. കുടുംബാംഗങ്ങളോടൊത്ത് ഈസ്റ്ററും വിഷുവും പോലുള്ള ചെറിയ ചെറിയ ആഘോഷങ്ങൾ ജാതി മത വ്യത്യാസമില്ലാതെ എല്ലാ കുടുംബങ്ങളും പിന്നെ ഞാനും എൻ്റെ കുടുംബവും ആസ്വദിച്ചു. കൊറോണ എന്ന മഹാമാരിയിൽ നിന്നും മുക്തി നേടി ഇനിയും മനോഹരമായ ഒരു ഭാവികാലം എല്ലാവർക്കും വരട്ടെ എന്ന് ആശംസിക്കുന്നു .

ഗൗരി
10B സെന്റ റോക്സ് എച്ച് എസ് തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം