"ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/അക്ഷരവൃക്ഷം/വൈറസിനോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= വൈറസിനോട് | color=4 }} <center> <poem> വൈറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 41: വരി 41:
   | color=5
   | color=5
   }}
   }}
{{verified1|name=Kannankollam|തരം=കവിത}}

16:21, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വൈറസിനോട്

വൈറസിനോട്
ഇത്തിരിക്കുഞ്ഞൻ്റെ കൈയ്യിലകപ്പെട്ട
നാകമേ നീയങ്ങുനിശ്ചലമായ്
ജീവൻ്റെ കാതലെ ഒന്നായ് നുകരുവാൻ
ഓടിക്കിതക്കുന്ന മക്കൾ ഞങ്ങൾ.
ഭ്രാന്തമാം ആട്ടത്തിൽ മുമ്പിലായ് നിന്നു
കേഴുന്നു , പിടയുന്നൊരിറ്റു പ്രാണനായ്
പൊരുതി നേടാനായ് തുനിയുന്ന ലേകമേ
അറിയുക കുഞ്ഞൻ്റെ ശക്തിയെന്ത്?
മരണമാം കുഴിയിലകപ്പെട്ട്‌ തേങ്ങുന്നു.
ജീവനെ കാക്കുന്ന മാലാഖമാരും
ചുടലയായി നീറുന്ന ലോകമേ കേൾക്കുക
അതിജീവനത്തിൻ പുതിയ പാഠം
ഉണ്ടു വ്യാധിയീ മലയാള നാട്ടിലു-
മെങ്കിലുംപോരാടി ജയിക്കും ഞങ്ങൾ
പണ്ഡിതപാമരഭേദമില്ല
ജാതിമതഭേദമൊട്ടുമില്ല
പ്രളയക്കെടുതിയിലും തളരാത്തവർ
ഞങ്ങളൊന്നാണൊന്നാണൊന്നാണ്
ഇത്തിരി കുഞ്ഞാ സൂക്ഷിക്ക നീയും
തിരികെയെത്തിച്ചിടും പുണ്യകാലം.


അഭിജിത്ത് ഷിജു
7ബി ഗവ. മോ‍ഡൽ. ബോയ്സ് എച്ച്. എസ്.എസ്. കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത