"എസ് .വി യു .പി .സ്കൂൾ‍‍‍‍ പരിക്കളം/അക്ഷരവൃക്ഷം/ഉണർവുകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 21: വരി 21:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=കഥ}}

09:56, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഉണർവുകാലം

“രാവിലെ ഒച്ചപ്പാടൊന്നും കേൾക്കുന്നില്ലല്ലോ?” കരിയിലപ്പിട റോഡരുകിലെ നാട്ടുമാവിലിരുന്ന് താഴേക്ക് നോക്കി. “ഓഹോ, പോലീസുകാർ മാത്രമേ റോഡിലുള്ളല്ലോ, ഇതെന്തുപറ്റി?” “നീയൊന്നുമറിഞ്ഞില്ലേ?” അണ്ണാറക്കണ്ണൻ കരിയിലപ്പിടയോട് ചോദിച്ചു. “മനുഷ്യർക്കിടയിൽ ഏതോ ഒരു രോഗം പടർന്നിട്ടുണ്ടത്രെ, എല്ലാവരും വീട്ടിൽ ഇരിക്കണം പോലും. ഒരു വൈറസ് ആണ് രോഗം പരത്തുന്നത്, എന്താ അതിന്റെ പേര്...”. “ഡാ അണ്ണാറക്കണ്ണാ, കൊറോണ വൈറസ്, നിനക്കിതൊന്നുമറിയില്ലേ” അങ്ങോട്ടു പറന്നുവന്ന കാക്കച്ചി ചിരിച്ചുകൊണ്ട് പരിഹസിച്ചു. “ങാ, അങ്ങനെയേതാണ്ടാ... ഞാനെങ്ങനെയറിയാനാ, ഈ ജനങ്ങളെ പേടിച്ച് ഞങ്ങളൊക്കെ പൊത്തിനുള്ളിൽ തന്നെയല്ലായിരുന്നോ.” “ശരിയാ ഇപ്പോൾ അണ്ണാന്മാരെ കാണാനേയില്ല. പണ്ടൊക്കെ എത്രയായിരുന്നു.”

ഇതൊക്കെ കേട്ടിരുന്ന് ഓലേഞ്ഞാലി പതിയെ ഓർമകൾ അയവിറക്കി. “ഇവർക്കപ്പോൾ വീട്ടിലിരിക്കാൻ അറിയാമല്ലേ. എന്തായിരുന്നു അഹങ്കാരം, കാറിലും മറ്റു വണ്ടിയിലും ചീറിപ്പാഞ്ഞുള്ള പോക്ക്... നമുക്കൊന്ന് പുറത്തിറങ്ങാൻ പറ്റുമായിരുന്നോ. നോക്ക് അന്തരീക്ഷം എത്ര സുന്ദരമായിരിക്കുന്നു. നമുക്കൊന്ന് പാറിപ്പറന്നാലോ" ഇരട്ടത്തലച്ചിക്ക് ഒരു മോഹം. “ശരിയാ, നമുക്കാ പഞ്ചവർണക്കിളിയേയും ഒപ്പം കൂട്ടാം, അവളും കാണട്ടെ നമ്മുടെ നാട്.”


ശ്രീനിധി
3 A എസ്.വി.എ.യു.പി.സ്കൂൾ പരിക്കളം
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ