"ഗവ.വൊക്കേഷണൽ‍‍.എച്ച് .എസ്.എസ്.ചിറക്കര/അക്ഷരവൃക്ഷം/മാനവരാശിയുടെ നിലനില്പിന് വേണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മാനവരാശിയുടെ നിലനില്പിന് വേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=MT_1260|തരം=ലേഖനം}}

11:33, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മാനവരാശിയുടെ നിലനില്പിന് വേണ്ടി

വളരെ ആഹ്ലാദത്തോടെയാണ് നമ്മൾ2020 നെ വരവേറ്റത്. പക്ഷേ ആ ആഹ്ലാദം അധികം നീണ്ടുനിന്നില്ല. നമ്മുടെ അയൽരാജ്യമായ ചൈനയിലെ വുഹാനിൽ അതിമാരകമായ ഒരു വൈറസ് പടർന്നുപിടിക്കുന്നത് തെല്ലൊരു നിസംഗതയോടെയാണ് ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടുകൊണ്ടിരിക്കുന്നതും കേട്ടുകൊണ്ടിരിക്കുന്നതും. പക്ഷേ സമ്പത്തിന്റെയും സാങ്കേതികമികവിന്റെയും അങ്ങേയറ്റം എന്നു വിശേഷിക്കപ്പെട്ടിരുന്ന അമേരിക്ക, ബ്രിട്ടൻ, ഇറ്റലി എന്നീ പാശ്ചാത്യരാജ്യങ്ങളിൽ ഈ മഹാമാരി പടർന്ന് പിടിച്ച് ജനങ്ങൾ ഈയാംപാറ്റകളെ പോലെ മരിച്ചുവീണു. നമ്മുടെ മാതൃരാജ്യമായ ഭാരതത്തിൽ ഈ മഹാമാരിയുടെ വിത്ത് ഫലം കൊയ്യാൻ തുടങ്ങിയപ്പോഴേക്കും രാജ്യത്തിന്റെ ഭരണകർത്താക്കളുടെ വ്യക്തവും, ശക്തവും, സമയോചിതവുമായ ഇടപെടലുകൾ കാരണം മാനവരാശിയെ ഈ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാൻ കെൽപ്പുള്ള ഈ മഹാമാരിക്കെതിരെ ഒരുവിധം ചെറുത്തുനിൽക്കാൻ നമ്മുടെ രാഷ്ട്രത്തിനായി. അതിനേറ്റവും അഭിനന്ദനം അർഹിക്കുന്നത് സ്വന്തം ജീവനെപ്പോലും തൃണവൽഗണിച്ചുകൊണ്ട് ഈ മഹാമാരിക്കെതിരെ പോരാടിയ നമ്മുടെ ആരോഗ്യവകുപ്പിലെ ജീവനക്കാരാണ്. പക്ഷേ അവിവേകികളായ ചിലരുടെ പ്രവർത്തനങ്ങൾകാരണം ഈ മഹാമാരി വീണ്ടും ശക്തിയാർജിക്കുകയാണ്. അതുകൊണ്ട് നമ്മളോരോരുത്തരും രാജ്യത്തോടും ജനങ്ങളോടുമുള്ള പ്രതിബദ്ധത കണക്കിലെടുത്ത് ഭരണാധികാരികളും ആരോഗ്യപ്രവർത്തകരും പറയുന്ന കാര്യങ്ങൾ അക്ഷരം പ്രതി അനുസരിച്ച് ഈ മഹാമാരിയെ ഒറ്റക്കെട്ടായിപൊരുതി തോല്പിക്കണമെന്ന് അഭ്യർത്ഥിക്കുന്ന

സൂര്യകിരൺ കാപ്പാടൻ
8 B ജി വി എച്ച് എസ്സ് എസ്സ് ചിറക്കര
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം