"ജി.എച്ച്. എസ്.എസ്. കുറ്റിപ്പുറം/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
| സ്കൂൾ= ജി.എച്ച്.എസ്.എസ്.കുറ്റിപ്പുറം. മലപ്പുറം. കുറ്റിപ്പുറം. <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ജി.എച്ച്.എസ്.എസ്.കുറ്റിപ്പുറം. മലപ്പുറം. കുറ്റിപ്പുറം. <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 19040 | | സ്കൂൾ കോഡ്= 19040 | ||
| ഉപജില്ല= കുറ്റിപ്പുറം | | ഉപജില്ല= കുറ്റിപ്പുറം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
16:46, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി
ഭൂമിയിൽ മനുഷ്യനടക്കമുള്ള ജീവജാലങ്ങൾക്ക് നിലനിൽക്കാൻ ആവശ്യമായ പ്രധാന ഘടകങ്ങളാണ് വായു,ഭക്ഷണം,ജലം. ഇന്ന് മനുഷ്യൻ ചില സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ദൈവം കനിഞ്ഞുനൽകിയ നമ്മുടെ സുന്ദരമായ പ്രകൃതിയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ശുദ്ധവായു നമുക്കിന്ന് അന്യമായി കൊണ്ടിരിക്കുകയാണ്. ലോകത്ത് വാഹനങ്ങളുടെ എണ്ണം പെരുകുകയും ഈ വാഹനങ്ങളിൽ നിന്ന് പുറന്തള്ളുന്ന കാർബൺ ഡൈ ഓക്സൈഡ് പ്രകൃതിയിൽ ചൂട് അധികം ആക്കുകയും ഓസോൺ പാളിക്ക് വളരെ അപകടം ആയി തീരുകയും ചെയ്തിരിക്കുന്നു. കൂടാതെ നമുക്ക് ഓക്സിജൻ നൽകിക്കൊണ്ടിരിക്കുന്ന വൃക്ഷങ്ങളെ വെട്ടിനശിപ്പിക്കുന്നത് പ്രകൃതിക്ക് ദോഷം ചെയ്യുന്നു. അതുപോലെ ശുദ്ധജലത്തിന്റെ ലഭ്യതയും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. വയലുകളും മറ്റു ജലാശയങ്ങളും മണ്ണിട്ട് നികത്തി അവിടെ ബിൽഡിംഗുകളും മറ്റും കെട്ടിപ്പൊക്കി അവശേഷിക്കുന്ന ജലസ്രോതസ്സുകളിലേക്ക് ഫാക്ടറി മാലിന്യങ്ങളും മറ്റും ഒഴുക്കി വിടുകയും ചെയ്യുന്നു. കൂടാതെ കടലിലും ഇന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് തള്ളുന്നു. ഇതുവഴി വലിയ വിപത്തുകൾ ആണ് നാം നേരിട്ടുകൊണ്ടിരിക്കുന്നത്. കൂടാതെ ശുദ്ധമായ ഭക്ഷണസാധനങ്ങൾ ഇന്ന് കിട്ടാക്കനിയായി മാറിയിരിക്കുന്നു. അരി,മത്സ്യം,പച്ചക്കറി തുടങ്ങിയവയെല്ലാം ഇന്ന് വിഷമയമായി മാറിയിരിക്കുന്നു. ഇതുമൂലം മനുഷ്യന്മാർ രോഗികളായി മാറുകയും പ്രതിരോധശേഷി ഇല്ലാത്തവരായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അടുത്തകാലത്തായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രളയവും മണ്ണിടിച്ചിലും മറ്റു പ്രകൃതിദുരന്തങ്ങളും എല്ലാം മനുഷ്യരുടെ ഇത്തരം ദുഷ്ചെയ്തികളുടെ ഫലമാണ്. മനുഷ്യരല്ലാത്ത മറ്റു ജീവജാലങ്ങളുടെയും നിലനിൽപ്പ് ഇതുമൂലം അപകടത്തിൽ ആയിരിക്കുകയാണ്. ഈ അവസ്ഥയിൽനിന്നും നമ്മുടെ നാടിനെ രക്ഷിക്കാൻ നാം ഓരോരുത്തരും കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്.മരങ്ങൾ നട്ടുപിടിപ്പിച്ചും ജലസംഭരണികൾ നിർമിച്ചും നമ്മുടെ കഴിവിനനുസരിച്ച് സ്വന്തമായി കൃഷി ചെയ്തും നമുക്ക് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം.ഇതിനു പുറമെ പ്രകൃതിക്കു നേരെ നടത്തിക്കൊണ്ടിരിക്കുന്ന അനധികൃത കൈയ്യേറ്റങ്ങളെ തടയുകയും ചെയ്യേണ്ടതുണ്ട്.അങ്ങനെ മനുഷ്യനുൾപ്പടെയുള്ള മുഴുവൻ ജീവജാലങ്ങൾക്കും വേണ്ടി ഒരു സുന്ദരമായ പരിസ്ഥിതിയെ നമുക്ക് സ്വപ്നം കാണാം...
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ