"സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണവും വ്യക്തിശുചിത്വവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sreejaashok എന്ന ഉപയോക്താവ് സെൻറ് റോക്സ് എച്ച്.എസ്. തോപ്പ്/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണവും വ്യക്തിശുചിത്വവും എന്ന താൾ സെൻറ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണവും വ്യക്തിശുചിത്വവും എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
14:12, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
*പരിസ്ഥിതി സംരക്ഷണവും വ്യക്തിശുചിത്വവും
നാം പരിസ്ഥിതിയുമായി ചേർന്നാണ് ജീവിക്കുന്നത്. അതിനാൽ നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് ഓരോ പൗരന്റേയും കടമയാണ്. ചപ്പുചവറുകൾ വലിച്ചെറിയരുത്.പ്ലാസ്റ്റിക് പോലുള്ള വസ്തുക്കൾ സംസ്കരിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പ്ലാസ്റ്റിക് കത്തിക്കുമ്പോൾ പുറത്തു വരുന്ന വിഷവാതകങ്ങൾ കാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് കാരണമാകുന്നു. ഇതു പോലെയുള്ള വാതകങ്ങൾ അന്തരീക്ഷത്തിൽ പടരുന്നത് ഭൂമിയുടെ രക്ഷാകവചമായ ഓസോൺ പാളിക്ക് വിള്ളൽ വീഴാൻ കാരണമാവുകയും സൂര്യനിൽ നിന്നും വരുന്ന അൾട്രാവയലറ്റ് രശ്മികൾ നേരിട്ട് ഭൂമിയിൽ പതിക്കാൻ ഇടയാകുകയും ചെയ്യും. അൾട്രാവയലറ്റ് രശ്മികൾ നേരിട്ട് ചർമത്തിൽ പതിക്കുന്നത് പല ചർമ്മ രോഗങ്ങളും കാരണമാകും.മരങ്ങൾ വെട്ടി മുറിക്കുന്നത് കാരണമായി മഴക്കാലങ്ങളിൽ മണ്ണൊലിപ്പ് ഉണ്ടാവുകയും വെള്ളപ്പൊക്കം പോലുള്ള മഹാവിപത്തുകൾ നേരിടേണ്ടി വരികയും ചെയ്തു. "ഒരു മരം മുറിച്ചാൽ 10 തൈകൾ നടണം" എന്നതായിരിക്കണം നമ്മുടെ മുദ്രാവാക്യം. പലതരത്തിലുള്ള പ്രകൃതിക്ഷോഭങ്ങളും നമുക്ക് നേരിടേണ്ടിവന്നു. കേരളീയരുടെ ഐക്യ മനോഭാവമാണ് എല്ലാം അതിജീവിക്കാൻ കഴിഞ്ഞത്. ജാതി മത വർഗ ഭേദമന്യെ ഒറ്റക്കെട്ടായി അതിനെ എല്ലാം നേരിട്ടു. ഇപ്പോൾ പടർന്നു പിടിച്ചിരിക്കുന്ന മറ്റൊരു വിപത്താണ് കൊറോണ ( കോവിഡ് -19). വ്യക്തി ശുചിത്വവും സാമൂഹിക ശുചിത്വവും കൊണ്ട് ഇതിനേയും നമുക്ക് അതിജീവിക്കാൻ കഴിയും. സാമൂഹിക അകലം പാലിക്കുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക, മാസ്ക് ധരിക്കുക സോപ്പുപയോഗിച്ച് കൈകൾ ഇടയ്ക്കിടയ്ക്ക് കഴുകുക ഇതൊക്കെ പാലിക്കുകയാണെങ്കിൽ ഒരളവ് വരെ നമുക്ക് കൊറോണ എന്ന വൈറസിനെ നശിപ്പിക്കാൻ കഴിയും.കൊറോണയുടെ വരവോടെ ജനജീവിതങ്ങൾ ബുദ്ധിമുട്ടിലായസാഹചര്യത്തിലൂടെയാണ് മുന്നോട്ട് പോകുന്നത്.വരുമാനമാർഗമില്ലാതെ പല വീടുകളും പട്ടിണിയിലാണ്. നാം ഒറ്റക്കെട്ടായി നിന്നാൽ ഇതിനേയും അതിജീവിക്കാൻ നമുക്ക് കഴിയും.സമ്പത്ത് ഉള്ളവർ ഇല്ലാത്തവർക്ക് സഹായങ്ങൾ ചെയ്തു കൊടുക്കുക അങ്ങനെയുള്ള ഒരു രീതി കൊണ്ടുവന്നില്ലെങ്കിൽ കൊറോണ വൈറസ് വന്ന് മരിക്കുന്നതിന്റെ നാല് ഇരട്ടിയായിരിക്കും പട്ടിണി മരണങ്ങൾ ഉണ്ടാകാൻ പോകുന്നത്.നമുക്ക് നല്ലൊരു നാളേക്കായി പ്രത്യാശിക്കാം!....
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം