"സി.എം.എം.യു.പി.എസ്. എരമംഗലം/അക്ഷരവൃക്ഷം/ മറുമരുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മറുമരുന്ന് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 76: വരി 76:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
 
{{Verified1|name=Kannans|തരം= കവിത}}
{{Verified|name=Mohammedrafi|തരം= കവിത}}

08:26, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മറുമരുന്ന്


ഹിമവാനുമപ്പുറം ചൈനയിൽ നിന്നും
വിമാനമേറിവന്ന വൈറസ്
വിഴുങ്ങുന്നു മാനവരാശിതൻ
ഭാവിസ്വപ്നങ്ങളേ
സ്തംഭിച്ചുനിന്നുപോയ്
 ശരവേഗത്തിലോടുന്ന വണ്ടികൾ
നിശ്ചലം നിന്നൂ മഹാമാരിക്ക് മുന്നിലീ മന്നവർ
ശവമഞ്ചങ്ങളടുങ്ങിക്കിടക്കുന്നു നിശ്ചലം
ശിശിരകാലത്തിൻ പത്രങ്ങളെന്നപോൽ
വിറച്ചുനിൽക്കുന്നൂ ഭരണാധികാരികൾ
വീർപ്പുമുട്ടുന്നു ലോകർ തങ്ങൾ തൻ വീടകങ്ങളിൽ
 കണ്ടു നാം ദൈവദൂതരേ കണ്മുന്നിൽ
ശുഭ്രവസ്ത്രധാരിണികളാം മാലാഖമാരേ

കണ്ണിനുകാണാ കീടാണുവിൻ തേരോട്ടം തടയുവാൻ
കാക്കിതൻ കാർക്കശ്യം കണ്ണുരുട്ടുന്നു ,
ലാത്തിവീശുന്നു, മണ്ണിലും വിണ്ണിലും നിരന്തരം

ആഴ്ചകൾ മാസങ്ങളായ് ,
എത്തീ വാർത്തകൾ ദിനംതോറും ,
അടുത്തെത്തീ മരണത്തിൻെറ സന്ദേശവാഹകൻ
 ഹിമാവാനുമിപ്പുറം വിന്ധ്യന്നരികെ
 പശ്ചിമഘട്ടത്തിനക്കരെ
പാരാവാരത്തിൻ പരിസരങ്ങളിൽ
പഞ്ഞമേറും ജനപഥങ്ങളിൽ
കവർന്നൂ ജീവനെ

"തുടരുമോ വിനാശം ? ഒടുങ്ങുമോ വിലാപം ? "

ചൂടേറുമാ വാർത്തകൾ കേട്ടവർ
ചുറ്റിലും തീർത്തൂ പ്രതിരോധത്തിൻ കോട്ടകൾ
തടഞ്ഞു നാം മാരിയെ
'കോവിഡെ'ന്ന മഹാമാരിയെ
 കണ്ടെടുത്തൂ വ്യാധി തൻ കടൽ കടന്നു വന്നവരെ
അവർ കണ്ടവരെ
രക്ഷ നാം നൽകി
പ്രാണരക്ഷ തൻ പത്ഥ്യം നൽകി

പാഥേയം പകുത്തു നാം നൽകി
പകർച്ചവ്യാധിയിൽ പകച്ചൊരാ അതിഥിത്തൊഴിലാളികൾക്കും തോറ്റുപോയ് കൊറോണ തൻ തേറ്റ
 തെറ്റിടാത്തൊരാ ഭിഷഗ്വരർ തൻ കുറിപ്പടിക്കു മുന്നിൽ
 മാഞ്ഞുപോയ് വേലിക്കെട്ടുകൾ
തീർത്തുനാം സ്നേഹത്തിൻ ബലിഷ്‌ഠമാം സേതുക്കൾ

മുഖ്യമാം വസ്ത്രം മുഖാവരണമായ്
മുഷിയാതെ നമ്മൾ ശുദ്ധമാക്കി കരങ്ങളും

ഉയിർത്തെഴുന്നേറ്റു നാം , ദൈവപുത്രനോടൊപ്പം
വിഷുപ്പക്ഷി തൻ തുയിലുണർത്തും കേട്ട്

വറുതി തൻ ദിനങ്ങൾ പോയ് മറയട്ടേ
പെരുമയുള്ളൊരാ പെരുന്നാളുകൾ വരട്ടേ

മുറിക്കട്ടെ ചങ്ങല
തിരയട്ടെ ഞാനെൻ ഹാന്റ് സാനിറ്റൈസർ
അണിയട്ടെ ഞാനെൻ മുഖാവരണം.

ദയ. എൻ
7 E സി എം എം യു പി സ്കൂൾ എരമംഗലം
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത