"ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ/അക്ഷരവൃക്ഷം/വൈറസ് വ്യാപനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 28: വരി 28:
   | color=3
   | color=3
   }}
   }}
{{Verified1|name=Kannans| തരം=  ലേഖനം}}

20:34, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ വൈറസ്

ലോകം ആകെ ഇന്ന് കോവിഡ് 19 ന്റെ ഭീതിയിലാണ് .എന്താണ് വൈറസ്സ്,എന്തുകൊണ്ടാണ്നാം ഈ വൈറസിനെതിരെ ഇത്രയും മുൻകരുതലുകൾ എടുക്കേണ്ടതെന്ന് ചിലരെങ്കിലും ചിന്തിച്ചിട്ടുണ്ടാകും. സ്വന്തം നിലയ്ക്ക് വൈറസിന് ജീവനില്ല,തികച്ചും ലളിതമായ ഘടനയും പക്ഷെ ആതിഥേയനിൽ എത്തിയാൽ അത് ജീവൻ വച്ചുണർന്ന് ജോലി തുടങ്ങും .നിസാരമായ ഒരു ജലദോഷം മുതൽ വസൂരി, പേവിഷബാധ, എ ബോള, എയിഡ്സ് തുടങ്ങി ഇന്നത്തെ കൊറോണ വരെ വൈറസ് പരത്തുന്നവയാണ്.

നാം നിരന്തരം കേൾക്കുന്ന ഒരു കാര്യമാണ് കോവിഡിനെ പ്രതിരോധിക്കാൻ 20 സെക്കന്റ് നേരം കൈകൾ സോപ്പിട്ടു കഴുകുക എന്നത്. ന്യൂക്ലിയസിനെ പൊതിഞ്ഞ കൊഴുത്ത ആവരണം നശിപ്പിക്കുന്നതിനും അത് വഴി വൈറസിനെ നശിപ്പിക്കാനും സോപ്പിട്ട് കൈ കഴുകുന്നതു കൊണ്ട് കഴിയുന്നു.വലിപ്പം കുറവാണെങ്കിലും വൈറസ് ഉണ്ടാക്കുന്ന ദുരിതങ്ങൾ ചെറുതല്ല. ഇരുപതാം നൂറ്റാണ്ടിൽ മാത്രം 30 കോടി ആളുകളെയാണ് വസൂരി കൊന്നൊടുക്കിയത്. പുതിയൊരു രൂപത്തിൽ പ്രത്യക്ഷപ്പെടാനും അതുപോലെ മറഞ്ഞു പോകാനുമുള്ള സവിശേഷമായ കഴിവ് വൈറസുകൾക്ക് ഉണ്ട്. വിചിത്രമായ ഒരു വൈറസ് ബാധ ആയിരുന്നു 'എൻ സഫലെറ്റിസ് ലെത്താർജിക്കെ'. യൂറോപ്പിനെയും അമേരിക്കയേയും 1916 ൽ പിടികൂടിയ ഉറക്ക രോഗം. രോഗം ബാധിച്ചവർ ഉറങ്ങാൻ തുടങ്ങിയാൽ പിന്നെ എണീക്കില്ല.ഉറങ്ങുന്നവരെ നിർബന്ധിച്ചു വിളിച്ചുണർത്തി ഭക്ഷണം കൊടുക്കാനും ,പ്രാഥമിക കൃത്യങ്ങൾ നിർവഹിപ്പിക്കാനും കഴിയും. ചോദ്യങ്ങൾക്ക് ഓർമ്മക്കുറവ് അശേഷമില്ലാതെ കൃത്യമായി മറുപടി നൽകും. പക്ഷേ, പൊതുവിൽ ഒരു ഉന്മേഷക്കുറവു ഓജസില്ലായ്മയും. വെറുതേയിരിക്കാൻ അനുവദിച്ചാൽ രോഗി വീണ്ടും ഗാഢമായ ഉറക്കത്തിലേക്ക് പോകും. വിളിച്ചുണർത്തുന്നതു വരെ ഉറക്കത്തിൽ തന്നെ തുടരും .ചിലർ മാസങ്ങളോളം ഈയവസ്ഥ തുടർന്നിട്ടു മരണത്തിനു കീഴടങ്ങി രക്ഷപ്പെട്ട വളരെ ചുരുക്കം ആളുകൾക്കാകട്ടെ പഴയ ഊർജസ്വലത തിരിച്ചു കിട്ടിയതുമില്ല. പത്തു വർഷം കൊണ്ട് ഏതാണ്ട് 50 ലക്ഷം ആളുകളാണ് ഈ അസുഖം വന്ന് മരിച്ചത്.

അതിനെ തുടർന്ന് വന്ന ചരിത്രത്തിലെ ഏറ്റവും മഹാമാരിയായ സ്പാനിഷ് ഫ്ളൂ വൈറസിന്റെ മറ്റൊരു വികൃതി ആയിരുന്നു . 4 മാസം കൊണ്ട് സ്പാനിഷ് ഫ്ലൂ 210 ലക്ഷം ആളുകളെ കൊന്നൊടുക്കി. ഒന്നാം ലോക മഹായുദ്ധത്തിന് ഇത്രയും ആളുകളെ കൊന്നൊടുക്കാൻ 4 വർഷം വേണ്ടി വന്നു എന്നത് രോഗത്തിന്റെ ഭീകരത സൂചിപ്പിക്കുന്നു. സാധാരണ ഒരു പകർച്ച പനി പോലെ വന്ന സ്പാനിഷ് ഫ്ളൂ വളരെ പെട്ടന്നാണ് അപകടകാരിയായത്.ബോസ്റ്റണിലെ നാവികർക്കിടയിൽ തുടങ്ങി രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കും പടർന്നു. ഇന്നത്തെ ലോക്ക് ഡൌൺ പോലെ അന്നും സ്കൂളുകൾ വിനോദസഞ്ചാരകേന്ദ്രങ്ങൾ ഒക്കെ അടച്ചു. ആളുകൾ മുഖം മറച്ചിട്ട് പുറത്തിറങ്ങാൻ തുടങ്ങി. പക്ഷെ വലിയ പ്രയോജനമൊന്നും ഉണ്ടായില്ല.മനുഷ്യരാശിയെ ഞെട്ടിച്ചുകൊണ്ട് ലോകം മുഴുവൻ ഈ പനി പടർന്നു പിടിച്ചു. പരീക്ഷണങ്ങൾ കഴിഞ്ഞു ജീവനോടെ മോചിപ്പിക്കാം എന്ന വാഗ്ദാനം നൽകിയാണ്, പകർച്ച പനിക്കു പ്രതിരോധ കുത്തിവെയ്പ് കണ്ടു പിടിക്കാനുള്ള പരീക്ഷണം ബോസ്റ്റൺ ഹാർബറിലെ ഡീർ ഐലന്റിലെ തടവുകാരിൽ നടത്തിയത്. സന്നദ്ധത പ്രകടിപ്പിച്ച 300 പേരിൽ നിന്ന് 62 പേരെ തെരഞ്ഞെടുത്തു പരീക്ഷണം നടത്തി.അത്ഭുതകരമായ വസ്തുത ഇവർക്കാർക്കും അസുഖം വന്നില്ല എന്നുള്ളതാണ്. പരീക്ഷണത്തിന് ഏതാനും ആഴ്ച മുമ്പ് തടവുകാരെ പിടികൂടിയ പകർച്ചപനിയിൽ നിന്ന്, രോഗത്തെ നേരിടാൻ ഉള്ള സ്വാഭാവിക പ്രതിരോധ ശേഷി അവർക്ക് കിട്ടിയിട്ടുണ്ടായിരിക്കാം. ആതിഥേയരുടെ ശരീരത്തിന് പുറത്ത് മണിക്കൂറുകൾ മാത്രമേ വൈറസിന് ആയുസ്സ് ഉള്ളൂ. വലിയ രോഗലക്ഷണങ്ങൾ ഇല്ലാത്ത ,അല്ലെങ്കിൽ തീരെ ഇല്ലാത്ത ചിലരുടെ ശരീരത്തിൽ കയറി പെറ്റു പെരുകിയാണ് വൈറസ് ലോകമെമ്പാടും എത്തിയത്. ഏതു പകർച്ച പനിയുടെ കാലത്തും ,ഒരു ബാഹ്യ ലക്ഷണങ്ങളുമില്ലാതെ അസുഖവുമായി നടക്കുന്ന പത്തു ശതമാനം ആളുകൾ ഉണ്ടാവാം. മറ്റുള്ളവരുമായി ഇടപെടുന്ന ഇവർ പകർച്ച വ്യാധിയുടെ ഏറ്റവും വലിയ പ്രചാരകരാണ്. അതുകൊണ്ടാണ് നമ്മുടെ ആരോഗ്യപ്രവർത്തകർ രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ പോലും രോഗബാധയുള്ള പ്രദേശങ്ങളിൽ നിന്നു വന്നവരോടു നിർബന്ധിത നിരീക്ഷണത്തിൽ തുടരാൻ പറയുന്നത്

ചിലയിനം വെറസുകൾ ദീർഘകാലത്തിനു ശേഷം തിരിച്ചെത്തി പിടിമുറുക്കാറുണ്ട്.. H1N1 എന്ന വൈറസാണ് ഏറ്റവും വലിയ ഉദാഹരണം.എ ബോള, ലാസ, മാർബർഗ് ഫീവർ തുടങ്ങിയ വൈറസുകൾ ഇടയ്ക്കൊക്കെ വിശ്വരൂപം കാണിച്ച് പിന്നെ ശാന്തരാകുന്നവരാണ്. ഇക്കൂട്ടത്തിലുള്ള രോഗങ്ങൾ ചിലപ്പോഴൊക്കെ അനിയന്ത്രിതമായി പടരാറില്ല എന്നത് ആശ്വാസകരമാണ്. പക്ഷേ ഭാഗ്യം എപ്പോഴും നമ്മുടെ തുണക്കെത്തണമെന്നില്ല. നമ്മുടെ ജീവിത ശൈലി പകർച്ച വ്യാധികളെ ക്ഷണിച്ചു വരുത്തുന്നതാണ്. വിമാനങ്ങൾ ഭൂഖണ്ഡങ്ങളിൽ നിന്ന് ഭൂഖണ്ഡങ്ങളിലേക്ക് വളരെ പെട്ടെന്ന് രോഗങ്ങൾ എത്തിക്കുന്നു എന്നുള്ളത് ഒരു സമകലീക യാഥാർത്ഥ്യമാണ്.

ചൈനയിലെ വുഹാനിൽ പ്രത്യക്ഷപ്പെട്ട പുതിയ പകർച്ചവ്യാധി കോവിഡ് - 19 ന് കേരളത്തിലോ ,ന്യൂയോർക്കിലോ, ഇറ്റലിയിലോ എത്താൻ ദിവസങ്ങൾ മതിയെന്നത് നാം കണ്ടതാണല്ലോ. ലോകത്തിന്റെ ഏതു കോണിൽ പiകർച്ച വ്യാധി പുറപ്പെട്ടാലും അത് നേരിടാൻ നമ്മുടെ വൈദ്യശാസ്ത്ര വിഭാഗം സദാ സജ്ജരായിരിക്കണം. മാത്രവുമല്ല ഇത്തരം രോഗികളെ ചികിത്സിക്കുമ്പോvvcൾ ആവശ്യമായ മുൻ കരുതൽ എടുക്കുകയും വേണം. രോഗവ്യാപനം തടയാൻ പ്രതിരോധമാണ് പ്രതിവിധി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.


നീരജ പി റ്റി
8 B ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം