"ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/കൊറോണ തൻ ആത്മനൊമ്പരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 50: വരി 50:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=lalkpza| തരം=കവിത}}

09:15, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ തൻ ആത്മനൊമ്പരം

അരുത് ... അരുത്... അരുതെന്ന വാക്കു നീഅനുസരിക്കില്ലേ

ഭൂമിയിൽ നിന്നോളം ബുദ്ധി ആർക്കുമേയില്ല...
എങ്കിലുംനീയാണു
ബുദ്ധിശൂന്യൻ
കൊറോണയാം എന്നിൽ നിന്നും നീയകലൂ
ഏഴു നിറമുള്ള മഴവില്ലു കാണണ്ടേ
ഏഴാഴികളും കാണണ്ടേ
മലകളും പുഴകളും മരുഭൂമിയും
ചേതോഹരമാമീ വഴിത്താരകളും കാണണ്ടേ
ഉല്ലാസയാത്രകൾ പോകണ്ടേ
താജ്മഹാലും
കുത്തബ്ബ് മിനാറും
കാശ്മീരൻ താഴ്വരയും
കന്യാകുമാരി സംഗമവും
കാണണ്ടേ
എൻ വഴികളിൽ തടയാതെ മാറൂ
നിന്നിലായാൽ ഞാൻ പെറ്റു പെരുകിടും കട്ടായം നിൻശ്വാസനിശ്വാസമില്ലെങ്കിൽ ഞാൻ വെറുമൊരു
അണു മാത്രമായ് തീരും
ഈ മണ്ണിൽ മണ്ണായലിഞ്ഞു
ചേർന്നിടും ഇനിയുള്ള
നാളിലെ സൂര്യനും ചന്ദ്രനും
കണ്ടു നിറയാൻ വ്യക്തി ശുചിത്വം നീ പാലിക്കൂ
ഏകാന്തതയുടെ വിരസത അറിയൂ ഈ മണ്ണിൽ തീരാതിരിക്കാൻ ഒറ്റപ്പെടലിൻ വിരസത അറിയൂ എന്നെ നിൻ മേനിയിലേറ്റാതിരിക്കൂ
എന്നെ നിൻ മേനിയിലേറ്റാതിരിക്കൂ
നിന്നോളം ബുദ്ധി എനിക്കില്ല നിന്നിൽ നിന്നും അകലാൻ
നിന്നോളം ബുദ്ധി എനിക്കില്ല നിന്നിൽ നിന്നും അകലാൻ
നിനക്കേ കഴിയൂ മനുഷ്യാ
മഹാവിപത്താം എന്നെ
അകറ്റാൻ നിനക്കെകഴിയൂ
മഹാവിപത്താം എന്നെ അകറ്റാൻ നിനക്കെകഴിയൂ..

ജിസ്ന പൂവഞ്ചേരി
4 D ജി യു പി സ്‌കൂൾ ക്ലാരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത