"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/പ്രക‍ൃതിപാഠം/പ്രക‍ൃതിപാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 47: വരി 47:
| സ്കൂൾ കോഡ്= 42071
| സ്കൂൾ കോഡ്= 42071
| ഉപജില്ല=പാലോട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പാലോട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിര‍ുവനന്തപ‍ുരം
| ജില്ല=  തിരുവനന്തപുരം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Naseejasadath|തരം= കവിത}}

17:41, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രക‍ൃതിപാഠം

ഒര‍ുമ തൻ പാഠം പഠിപ്പിക്ക‍ുവാനിങ്ങ‍ു-
പ്രളയത്തിൻ ര‍ൂപത്തിൽ പ്രക‍ൃതി നിന്ന‍ു.
അകലങ്ങൾ പാലിച്ച‍ു സ‍ൂക്ഷിക്ക‍ുവാനിതാ-
അണ‍ുവാം കൊറോണയായ് മാറി വന്ന‍ു.

ഇര‍ുള‍ും വെളിച്ചവ‍ും പതിവ‍ുപോൽ വന്ന‍ു പോം
ഇരവ‍ും പ്രഭാതവ‍ും തീർത്ത‍ു വച്ച‍ു.
നന്മയെക്കാണ‍ുവാൻ തിന്മയ‍ും വേണമെ-
ന്നമ്മയായ് പാഠം പകർന്ന‍ു വച്ച‍ു.

അറിയ‍ുക മണ്ണിന്നടരിനെ,നീരിന്റെ
അലിവിനെ , ആകാശ , വായ‍ുവിനെ
അതിനോട‍ു ചേർന്ന‍ു നിന്നര‍ുമയായ് ജീവിതം
ആനന്ദഭരിതമായ് തീർക്ക‍ുക നാം.

എന്റെ പരിസ്ഥിതി എന്റേത‍ു മാത്രമാ-
ണെന്ന‍ മനസ്ഥിതി മാറ്റിവയ്‍ക്ക‍ൂ...
നാളെകൾക്ക‍ും ജീവനാളം മ‍ുളയ്‍ക്ക‍ുവാൻ
പ്രാണനെപ്പോൽ കാത്ത‍ുകാത്ത‍ു വയ്‍ക്ക‍ൂ...

വ‍ൃത്തിയില്ലാത്ത മനസ്സ‍ും ശരീരവ‍ും
എത്ര വിലപ്പെട്ടതായ് വയ്‍ക്കില‍ും ‍‍
ചത്ത ദേഹത്തിലണയിച്ച പൊന്ന‍ുപോൽ
എത്രയോ നിഷ്‍ഫലം ! നിന്ദനീയം!

സ്‍നേഹിക്ക‍ പ‍ൂവിനെ , പ‍ുൽക്കൊടിത്ത‍ുമ്പിലെ
നീഹാര വൈഡ‍ൂര്യ ചാര‍ുതയെ,
നീലക്കടലിന്നഗാധ സംഗീതത്തെ
ന‍ൂറായിരം ജീവതാളങ്ങളെ...

പഞ്ചഭ‍ൂതങ്ങളെ പാലിക്ക,നെഞ്ചിലെ
നേര‍ുപോൽ നാളെകൾക്കായ് നമ്മള‍ും
നാവേറുപാട‍‍ുക, നാട‍ുണർത്തീട‍ുക,
നല്ല ശേഷിപ്പ‍ുകൾ വാണീട‍ുക.....
 

ദേവദർശൻ എസ് ആർ
8 ജെ ഗവഃ വി എച്ച് എസ് എസ് കല്ലറ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത