"എസ്. സി. വി. ബി. എച്ച്. എസ്. ചിറയിൻകീഴ്/അക്ഷരവൃക്ഷം/ഇരുട്ടിന്റെ പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=എസ്.സി.വി.ബി.എച്ച്.എസ്.എസ് ചിറയിൻകീഴ്         
| സ്കൂൾ=എസ്.സി.വി.ബി.എച്ച്.എസ്. ചിറയിൻകീഴ്         
| സ്കൂൾ കോഡ്= 42013
| സ്കൂൾ കോഡ്= 42013
| ഉപജില്ല=ആറ്റിങ്ങൽ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ആറ്റിങ്ങൽ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

14:46, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഇരുട്ടിന്റെ പാട്ട്

ഇന്നേതോ പാട്ടിന്റെ ഈരടിയോർത്തു ഞാൻ
ഇരുളിലും താന്തനായ് പാടിടുന്നു
ഇടനെഞ്ചിലൂറുന്ന വേദന എന്തിനോ
ഇടറിയെൻ നെഞ്ചിലുടക്കിടുന്നു.

ഭാഗ്യം പിറന്നവൻ മാലോകരോതുന്നു
ഭാഗ്യഹീനനെന്നറി‍‍ഞ്ഞിടാതെ
ഭിക്ഷുകനായി അലയുന്നു ഇന്നിവൻ
ഭാഗ്യമെന്ന നിധി തേടിടുന്നു.

തകർന്നൊരാ നെഞ്ചിന്റെ വേദന എന്തിനോ
തളർന്നൊരാ കൈകൾ തുടച്ചതില്ല
തപ്തമാം വികലമാം സങ്കടം പേറി നീ
തപ്പിത്തടഞ്ഞിതാ വീണിടുന്നു.

ആർക്കായി പാടുന്നു ഈ രാവിനിരുളിലും
ആർദ്രമാം തരളമാം ഈ ഈരടി
ആർദ്രയായ് കരയുന്ന ഈ രാവിനു വേണ്ടിയോ
ആലോലമായി നീ പാടിടുന്നു.

ഗോകുൽ
8 സി എസ്.സി.വി.ബി.എച്ച്.എസ്. ചിറയിൻകീഴ്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത