"സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/എന്നെ തടവിലാക്കിയ വില്ലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 55: വരി 55:
| സ്കൂൾ കോഡ്= 28022
| സ്കൂൾ കോഡ്= 28022
| ഉപജില്ല=  കൂത്താട്ടുകുളം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കൂത്താട്ടുകുളം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മുവാറ്റുപുഴ
| ജില്ല=  എറണാകുളം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name= Anilkb| തരം=കവിത }}
{{Verified|name= Anilkb| തരം=കവിത }}

14:32, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്നെ തടവിലാക്കിയ വില്ലൻ


നേരം പുലരുമ്പോൾ കൂവിയുണർത്തുവാൻ;
നാമൊരു പൂവനേ കൂട്ടിലാക്കി.
വീടിനു കാവലായ് വാലാട്ടി നിൽക്കുവാൻ;
പപ്പുനേ ചങ്ങലയിൽ മെരുക്കി.

കൊഞ്ചിക്കളിക്കുവാൻ ഭാവി പറയുവാൻ;
ടിങ്കു പെണ്ണിനും കൂടൊരുക്കി.
പാട്ടൊന്ന് പാടിപഠിക്കുവാൻ;
കുയിലമ്മയെ നാം തടവിലാക്കി.

കാട്ടിൽ മതിക്കുന്ന കൊമ്പനെവരെ;
പൊയ്കയിൽ വീഴ്ത്തി മെരുക്കി നമ്മൾ.
പൂരപറമ്പുകൾക്കാഘോഷമേകുവാൻ;
ചങ്ങലക്കിട്ട് നടത്തിയെങ്ങും.

അമ്മ പശുവിന്റെ പാൽ നുണയാൻ വിട്ടു;
പശുക്കിടാവിനെ ചതിച്ചു നമ്മൾ.
അകിടിൽ ചുരത്തിയ അമ്മ പശുവിൻ;
വാത്സല്യം ഊറ്റി കുടിച്ചു നിത്യം.

തേനീച്ചകൾക്കും കൂടൊരുക്കി കൊന്നു;
തേൻ മുഴുവനും പിഴിഞ്ഞെടുത്ത്.
ഒത്തിരി ആളുകളുടെ, ഒത്തിരി നാളത്തെ;
അധ്വാനമെന്തു മധുരമെന്നോ.

വർണ്ണകിളികളെ കൂട്ടിലാക്കി;
നോക്കിയിരുന്നു രസിച്ചു നമ്മൾ.
വീടിനു അലങ്കാരമാകുവാൻ;
വർണമീനുകളെ,ചില്ലു കൂട്ടിലാക്കി.

എന്നിട്ടും നാമിന്ന് സന്തോഷമില്ലാതെ;
വീട്ടിൽ തനിയെ ഇരിക്കയല്ലെ.
കൊറോണ എന്നൊരു ഇത്തിരി ഭീകരൻ;
നമ്മെ പിടിച്ച് തടവിലാക്കി.

സ്വാതന്ത്ര്യമില്ലാത്ത സ്വാതന്ത്ര്യമെന്തെന്ന് ;
ഇനി നമുക്കൊന്നറിഞ്ഞിരിക്കാം.
നമ്മളീ ഭൂമിയിൽ എത്ര നിസാരമാം;
ജീവികളാണെന്ന് തിരിച്ചറിയാം.

 

ക്രിസ്റ്റി മരിയ ബാബു
8 A സെന്റ് പോൾസ് ഹൈസ്കൂൾ മുത്തോലപുരം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത