"സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ/അക്ഷരവൃക്ഷം/പ്രകൃതിയും നമ്മുടെ നിലനിൽപ്പും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sreejaashok എന്ന ഉപയോക്താവ് സാൽവേഷൻ ആർമി.എച്ച്.എസ്. എസ് കവടിയാർ/അക്ഷരവൃക്ഷം/പ്രകൃതിയും നമ്മുടെ നിലനിൽപ്പും എന്ന താൾ സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ/അക്ഷരവൃക്ഷം/പ്രകൃതിയും നമ്മുടെ നിലനിൽപ്പും എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
13:05, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പ്രകൃതിയും നമ്മുടെ നിലനിൽപ്പും
പരിസ്ഥിതി സംരക്ഷണം എന്നത് ഒരു മുദ്രാവാക്യം എന്നതിലുപരി അത് നമ്മുടെ ജീവശ്വാസമായി മാറിയിരിക്കുന്നു. കാരണം നമ്മുടെ ജീവശ്വാസം തീരാറായതുതന്നെ. ഒരു മരം മുറിക്കുമ്പോൾ 10 മരം നടണം എന്ന ആപ്ത വാക്യത്തെ നാം തിരുത്തിക്കുറിച്ച് ഒരു മരം മുറിക്കുമ്പോൾ 10 കെട്ടിടങ്ങൾ വെച്ചു പിടിപ്പിക്കുക എന്ന താക്കി.അതിന്റെ ഫലം മനഷ്യൻ കൂടെ കൂടെ അനുഭവിക്കുന്നുണ്ട്. 2018ൽ കേരളത്തെയാകെ ബാധിച്ച പ്രളയം മനുഷ്യനെ എന്തു പഠിപ്പിച്ചു എന്ന ചോദ്യത്തെക്കാൾ നല്ലത് പ്രളയത്തിലൂടെ മനുഷ്യൻ എന്തു പഠിച്ചു എന്ന ചോദ്യമാണ് . അതിന്റെ ഉത്തരം ഒന്നും തന്നെ പഠിപ്പിച്ചിട്ടില്ല എന്നാണ്. അതിന് ഉദാഹരണമാണ് ഇപ്പോഴും അനുസ്യൂതം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്വാറികളും മണൽ മാഫിയകളും മറ്റും. " ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് വ സിക്കുന്നത്."- നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ വചനമാണിത് .അതു പോലെയാണ് "ലോകത്തിന്റെ ആത്മാവ് സസ്യജാലങ്ങളിലാണ് വസിക്കുന്നത് " എന്നതും.എന്നാൽ ഇത് പലപ്പോഴും മറക്കുന്നു. ആ മറവിയാണ് ഇടയ്ക്കിടെ ഉണ്ടാവുന്ന പ്രകൃതി ദുരന്തങ്ങളായി കലാശിക്കുന്നത്. പ്രകൃതിയുടെ മക്കളായ മരങ്ങൾ, അവയെ നിർദാക്ഷിണ്യം അറവുമില്ലുകളിൽ കൂട്ടിയിട്ടിരിക്കുന്നത് ഭൂമിയുടെ ആത്മാവിനെ കൊല്ലുന്നതിനു തുല്യമാണ്. സസ്യജാലങ്ങളെ ചൂഷണം ചെയ്യുന്നതു പോലെ സമുദ്രങ്ങളെയും ജലാശയങ്ങളെയും തണ്ണീർതടങ്ങളെയും മനുഷ്യൻ ചൂഷണം ചെയ്യുന്നു. സമുദ്രം ചൂഷണം ചെയ്യുന്നത് മരം മുറിക്കുന്നതു പോലെയോ അതിനേക്കാളോ മാരകമാണ്. എന്തെന്നാൽ സമുദ്രത്തിലെത്തുന്ന പ്ലാസ്റ്റിക്ക് സൂര്യതാപമേറ്റ് മൈക്രോൺ പ്ലാസ്റ്റിക്കായി മാറുന്നു. ഇത് മത്സ്യങ്ങൾ ഭക്ഷിക്കാൻ ഇടയായാൽ ആ മത്സ്യങ്ങൾ വഴി മനുഷ്യ ശരീരത്തിൽ എത്തുകയും കാൻസർ പോലെയുള്ള മാരക രോഗങ്ങൾക്ക് ഹേതുവായി തീരുകയും ചെയ്യുന്നു. ഇപ്പോൾ കൃഷി ചെയ്യുന്ന പഴങ്ങളിലും പച്ചക്കറികളിലും പൂവുകളിലും നാം കീടനാശിനി ചേർക്കാറുണ്ട്. ഇതിന്റെ അമിത ഉപയോഗം പൂന്തേനുണ്ണാനും പരാഗണം നടത്താനുമായി എത്തുന്ന ഷഡ്പദങ്ങൾക്ക് അപകടം വരുത്തി വയ്ക്കുകയും ചെയ്യുന്നു. "ഈ ഭൂമിയിലെ ഷഡ്പദങ്ങൾ എല്ലാം നശിച്ചാൽ ഈ ഭൂമി 5 വർഷങ്ങൾ കൊണ്ട് ഇല്ലാതാകും" എന്നു പറഞ്ഞത് പ്രശസ്ത ശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റീനാണ് എന്ന കാര്യം നാം മറന്നു പോകരുത് മാത്രമല്ല നെൽവയലുകളിൽ കീടനാശിനി പ്രയോഗം വയലിലെ ജീവജാലങ്ങളായ തവളയെയുo ഗപ്പികളെയും കൊന്നൊടുക്കുകയും ചെയ്യുന്നു. ശേഷിക്കുന്ന വയലുകളെ കൊതുകിന്റെ വിളനിലം ആക്കുകയും ചെയ്തു. നാടോടുമ്പോൾ നടുവേ ഓടുന്ന നമ്മുടെ ചിന്താഗതി മാറ്റേണ്ട സമയം എത്തിയിരിക്കുന്നു. നാടോടുമ്പോൾ നടുവേ ഓടുന്നതിൽ തെറ്റില്ല എന്നാൽ ആ ഓട്ടത്തിൽ നാം പരിസ്ഥിതിയെക്കൂടി കൂട്ടേണ്ടതുണ്ട് എന്നറിഞ്ഞാൽ നന്ന്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം