"വാവർ മെമ്മോറിയൽ എച്ച്.എസ്. എരുമേലി/അക്ഷരവൃക്ഷം/ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 20: വരി 20:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= വി എം വി എച്ച് എസ് എസ് എരുമേലി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= വി എം എച്ച് എസ് എരുമേലി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 32061
| സ്കൂൾ കോഡ്= 32061
| ഉപജില്ല= കാഞ്ഞിരപ്പള്ളി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കാഞ്ഞിരപ്പള്ളി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

19:49, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി

നമ്മൾ ഏതെല്ലാം തരത്തിൽ ആണ് പ്രകൃതിയെ നശിപ്പിക്കുന്നത് എന്ന് ഇന്നേവരെ ചിന്തിചിട്ടില്ല. ഈ ഭൂമി ഒറ്റപ്പെട്ട വ്യക്തികളുടെയോ, ഒരു സമൂഹത്തിന്റെയോ, ഒരു രാഷ്ട്രത്തിന്റെയോ സ്വത്തല്ല.ഭൂമിയുടെ ഉപഭോക്താക്കൾ മാത്രമാണ് നമ്മൾ.നമുക്ക് ലഭിച്ചതിനേക്കാൾ മെച്ചപ്പെട്ട രീതിയിൽ വരും തലമുറയ്ക്ക് അത് കൈമാറാൻ ബാധ്യതപ്പെട്ടവരാണ് നമ്മൾ. നമ്മളെ പോലെ തന്നെ പ്രകൃതിയെ സ്നേഹിക്കുന്നവരാണ് കവി. ചങ്ങമ്പുഴ കൃഷ്ണപിള്ളയും, പി. കുഞ്ഞിരാമൻ നായരും, കവിയത്രി. സുഗതകുമാരിയും....

     ഒരു തൈ നടുമ്പോൾ
 ഒരു തണൽ നടന്നു
     നടു നിവർക്കാനൊരു
      കുളിർനിഴൽ നടുന്നു
     പകലുറക്കത്തിനൊരു
    മലർവിരി നടുന്നു..

പ്രശസ്ത കവി ഒ. എൻ. വി. കുറുപ്പിന്റെ വരികളാണ് ഇത്. തടാകങ്ങളുടെയും, അരുവികളുടെയും, പുഴകളുടെയും, കുളങ്ങളുടെയും, തൊടുകളുടെയും ഇന്നത്തെ സ്ഥിതി എന്താണ്? കൃത്യമായ കണക്കുകൾ നമുക്ക് ആർക്കും തന്നെ അറിയില്ല. നമ്മുടെ ഭരണ കർത്താക്കൾക്കും, നേതാക്കൾക്കും, അത്തരം കാര്യങ്ങളിൽ ശ്രദ്ധയില്ലാതായിരിക്കുന്നു.... മുറിച്ചു മാറ്റിയ മരങ്ങൾക്ക് പകരം വെച്ചു പിടിപ്പിക്കാൻ നമുക്ക് കഴിയണം. മലിനീകരിക്കപ്പെട്ട പുഴകളെയും തടാകങ്ങളെയും നമുക്ക് നിർമലീകരിക്കാൻ അന്യം നിന്നു പോകാറായ ജീവികളെ വംശവര്ധനവുണ്ടാക്കി നമുക്ക് സംരക്ഷിക്കണം.... പ്രകൃതിയിലുള്ള വിവിധ ജീവജാലങ്ങളെ സ്നേഹിക്കുന്നവർ ഇന്നും നമ്മുടെ കൂട്ടത്തിലുണ്ട്... ഇനിയും നമ്മൾ ഉണർന്നു പ്രവർത്തിച്ചില്ലയെങ്കിൽ നമുക്ക് നഷ്ടപ്പെടാനും, നമ്മുടെ വരും തലമുറയ്ക്ക് മാറ്റിനിർത്താനും നമ്മുടെ കയ്യിൽ ഒന്നും കാണില്ല. നമുക്ക് വായുവും, വെള്ളവും, ഭക്ഷണവും, പാർപ്പിടവും തരുന്നത് പ്രകൃതിയാണ്.... നമ്മൾ നമ്മുടെ പ്രകൃതിയാകുന്ന മാതാവിന്റെ മാറ് പിളർന്ന് രക്തം ഊറ്റിക്കുടിച്ചു ആഹ്ലാദപ്പെടുന്ന രാക്ഷസന്റെ രൂപമാകുന്നു.. ഇതിനൊക്കെ നമുക്ക് എങ്ങനെ കഴിയുന്നു. വൃക്ഷങ്ങൾ, പുഴകൾ, പൂക്കൾ, വെളിച്ചം,.. ഇവയെല്ലാം നമ്മുടെ അമ്മയാകുന്ന പ്രകൃതിയുടെ വരദാനമാണ്...... അവയെല്ലാം പ്രകൃതിയുടെ മക്കളായ നമ്മൾ തന്നെ നശിപ്പിക്കുന്നു. പ്രകൃതി ഇല്ലാതെ നമ്മൾ ഇല്ല......... പ്രകൃതി നമ്മുടെ അമ്മയാണ് അത് നശിപ്പിക്കരുത്....

9 എ വി എം എച്ച് എസ് എരുമേലി
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം