"സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 14: വരി 14:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  സെന്റ റോക്സ്   ഹെെസ്കൂൾ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  സെന്റ റോക്സ് എച്ച്.എസ്. തോപ്പ്  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43064
| സ്കൂൾ കോഡ്= 43064
| ഉപജില്ല= തിരുവനന്തപുരം നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തിരുവനന്തപുരം നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

19:37, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി


മനുഷ്യൻ ഒരു സാമൂഹിക ജീവിയാണ്. പരിസ്ഥിതി എന്നതു ഒരു വ്യക്തിയുടെയും സമൂഹത്തിന്റെയും വളർച്ചക്ക് പ്രധാനപ്പെട്ട ഘടകമാണ്. ഒരു കുഞ്ഞ് ജനിച്ചു വീഴുന്ന നിമിഷം മുതൽ തന്നെ അവനും പരിസ്ഥിതിയുമായുള്ള ബന്ധം ആരംഭിക്കുകയാണ്. നല്ല പാരിസ്ഥിതിക സാഹചര്യങ്ങൾ നല്ല വ്യക്തിത്വ രൂപീകരണത്തിന് മുതൽ കൂട്ടാകുന്നു. മാനവരാശിയുടെ  കടമയാണ് പരിസ്ഥിതിയെ സംരക്ഷിക്കുകയെന്നത്. ജൂൺ 5 നാം ലോക പരിസ്ഥിതി ദിനമായി ആചാരിച്ചു വരുന്നു. ആ ദിനം നമ്മുക്ക് ധാരാളം ആശയങ്ങളും അർഥങ്ങളും പകർന്നു തരുന്നു. എന്നാൽ ഇന്ന് പരിസ്ഥിതി പ്രശ്നങ്ങൾ ധാരാളം വർധിച്ചു വരുകയാണ്. ഇതിനു കാരണം നമ്മുടെ ജീവിതരീതികളാണ്. ഇവ പരിസ്ഥിതിയെ തകിടം മറിക്കുകയാ ചെയുന്നത്.വ്യവസായവൽക്കരണം, പുതിയ കൃഷിരീതികൾ, പാടങ്ങൾ നികത്തൽ, മാലിന്യങ്ങൾ വലിച്ചെറിയൽ, ഇങ്ങനെ പലരീതിയിൽ നാം പരിസ്ഥിതിയെ ആക്രമിച്ചു കൊണ്ടിരിക്കുന്നു. ഈ പരിസ്ഥിതി പ്രശ്നങ്ങൾ മലയാള സാഹിത്യ ലോകത്തെയും ഏറെ സ്വാധീനിച്ചു. ഇതിനു ഏറ്റവും വലിയ തെളിവാണ് കേരള സാഹിത്യ അക്കാഡമി പ്രസിദ്ധീകരിച്ച 'വനപാർവം' എന്ന കവിതാസമാഹാരം. മലയാളത്തിലെ മിക്ക കാവ്യങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളോടും പ്രതികരിച്ചിട്ടുണ്ട്. അതിനാൽ തന്നെ പ്രകൃതി യും പരിസ്ഥിതിയും മാനുഷിക ജീവിതത്തിൽ അത്രമേൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്.


വിൻസി
10 A സെന്റ റോക്സ് എച്ച്.എസ്. തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം