"ശ്രീ നാരായണ എച്ച്.എസ്.എസ്. തൃക്കണാർവട്ടം/അക്ഷരവൃക്ഷം/ശുചിത്വം ഒരു രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 15: വരി 15:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    ശ്രീ നാരായണ ഹയർ സെക്കൻററി സ്ക്കൂൾ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    ശ്രീ നാരായണ എച്ച്.എസ്.എസ്. തൃക്കണാർവട്ടം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 26083
| സ്കൂൾ കോഡ്= 26083
| ഉപജില്ല=  എറണാകുളം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  എറണാകുളം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

18:34, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം ഒരു രോഗ പ്രതിരോധ മാർഗം


ലോകം മുഴുവൻ ഒരു മഹാമാരി ക്ക് മുൻപിൽ പകച്ചു നിൽക്കുമ്പോൾ ഇന്നും കാര്യങ്ങളെക്കുറിച്ച് അവലോകനം ചെയ്യുന്നത് ഉചിതമാണ്. വ്യക്തി ശുചിത്വം മറ്റുള്ളവരെ അപേക്ഷിച്ച് മലയാളികൾക്ക് വളരെ അധികം ഉണ്ട്. പക്ഷേ ശുചിത്വം മാത്രം പാലിച്ചത് കൊണ്ട് ഒരു നേട്ടവും ഇല്ല അത്രതന്നെ പ്രാധാന്യമുള്ളതാണ് പരിസരശുചിത്വവും മാലിന്യങ്ങൾ വലിച്ചെറിയുന്ന സ്വഭാവം നിയമം കൊണ്ടും ബോധവൽക്കരണം കൊണ്ടും നമുക്ക് നിർത്തലാക്കാൻ കഴിയുന്നില്ല വൃത്തിഹീനമായ ചുറ്റുപാടിൽ രോഗത്തിന് കാരണമായ വൈറസുകളും ബാക്ടീരിയകളും ഈച്ച കൊതുക് എന്നിവയും കുമിഞ്ഞുകൂടുന്നു ശാസ്ത്ര സാങ്കേതിക വിദ്യയിൽ ഒക്കെ ഒരുപാട് മുന്നിലാണ് നമ്മുടെ രാജ്യവും പക്ഷേ മനുഷ്യൻറെ അടിസ്ഥാന ആവശ്യമായ വായും ശുദ്ധമാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു നാം കുടിക്കാൻ ഉപയോഗിക്കുന്ന ജലത്തിൽ ബാക്ടീരിയകളുടെ സാന്നിധ്യം ധാരാളമായി അടങ്ങിയിരിക്കുന്നു എന്ന് റിപ്പോർട്ട് കണ്ടു ഇതിന് അർത്ഥം നമ്മുടെകുടിവെള്ള സ്രോതസ്സുകളിൽ മനുഷ്യ വിസർജനം പോലും ഉണ്ടെന്നാണ് പ്രതിരോധ കുത്തിവെപ്പിലൂടെ വസൂരി പോളിയോ പോലെയുള്ള രോഗങ്ങളെ നമുക്ക് ഇല്ലാതാക്കാൻ കഴിഞ്ഞു പ്രതിരോധ കുത്തിവെപ്പിന് ധാരാളം പ്രാധാന്യം കൊടുക്കുന്ന രാജ്യമാണ് ഇന്ത്യ ബിസിജി പോലുള്ള കുത്തിവെപ്പ് നാം നടത്തുന്നതു കൊണ്ടാണ് കൊറോണ വൈറസിനെ യും ഒരു പരിധിവരെ പ്രതിരോധിക്കാൻ കഴിഞ്ഞതെന്ന് ചില ഡോക്ടർമാർ അഭിപ്രായപ്പെടുകയുണ്ടായി അമേരിക്ക പോലുള്ള പാശ്ചാത്യരാജ്യങ്ങൾ ഇത്തരം പ്രതിരോധ പ്രവർത്തനങ്ങൾക്ക് അത്രമാത്രം പ്രാധാന്യം നല്കുന്നില്ല അതാണ് സത്യം പുതിയതായി വന്ന നിപ്പാ കൊറോണ എന്നീ രോഗങ്ങൾ മൃഗങ്ങളിൽ നിന്നാണ് ഉണ്ടാക്കുന്നത് എന്ന് കണ്ടു മൃഗങ്ങളിൽ നിന്ന് ഈ രോഗം മനുഷ്യരിലേക്ക് പകരാൻ ഒരു കാരണം വനനശീകരണം ആണ് ജീവജാലങ്ങൾക്ക് അവയുടെ വാസസ്ഥലം നഷ്ടപ്പെടുന്നത് കൊണ്ട് മനുഷ്യൻ താമസിക്കുന്ന സ്ഥലത്ത് വരുകയും രോഗം ഉണ്ടാക്കുകയും ചെയ്യുന്നു രോഗാണുവാഹകരായ ജീവികളെ മനുഷ്യൻ കൊന്ന തിന്നാനും തുടങ്ങിയിരിക്കുന്നു മാംസം നന്നായി പാകം ചെയ്യാതെ കഴിക്കുമ്പോൾ ഈ അണുക്കൾ മനുഷ്യ ശരീരത്തിൽ പ്രവേശിക്കുകയും രോഗത്തിന് കാരണമാവുകയും ചെയ്യുന്നു ചൈന പോലെയുള്ള രാജ്യങ്ങളിൽ ജനങ്ങളുടെ ആഹാരരീതി പരിശോധിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു ഈ കൊറോണാ കാലത്ത് വൈദ്യശാസ്ത്രം നമ്മോട് പറയുന്ന ശുചിത്വം പാലിക്കുക അകലം പാലിക്കുക എന്നിവയൊക്കെയാണ് ഇതൊക്കെ നാം അക്ഷരംപ്രതി അനുസരിക്കുക അങ്ങനെ നമുക്ക് ഇനിയും ഈ സമൂഹത്തിൽ ജീവിക്കാനും മറ്റുള്ളവരുടെ ജീവന് സംരക്ഷണം നൽകാനും കഴിയും കഴിവും ആത്മാർഥതയുമുള്ള ഒരു ആരോഗ്യമേഖലയിലും കർത്തവ്യ ബോധമുള്ള ഒരു ജനതയും ഉള്ളതുകൊണ്ട് നമുക്ക് ഈ രോഗത്തെ ഒരു പരിധിവരെ പ്രതിരോധിക്കാൻ കഴിഞ്ഞതിൽ ഇപ്പോൾ അഭിമാനിക്കാം പക്ഷേ നാം പ്രതിസന്ധി തരണം ചെയ്തിട്ടില്ല ജാഗ്രത തന്നെ വേണം നമുക്ക് ഇതിനെയും അതിജീവിക്കാം.

ശ്രുതി പി പി
9 എ ശ്രീ നാരായണ എച്ച്.എസ്.എസ്. തൃക്കണാർവട്ടം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം