"ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/അക്ഷരവൃക്ഷം/സഹനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 23: വരി 23:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ഗവ.മോഡൽ എച്ച് എച്ച് എസ്സ് പുന്നമൂട്
| സ്കൂൾ=ഗവൺമെൻറ്, എച്ച്.എസ്. എസ് പുന്നമൂട്
| സ്കൂൾ കോഡ്=43078  
| സ്കൂൾ കോഡ്=43078  
| ഉപജില്ല=തിരുവനന്തപുരം സൗത്ത്
| ഉപജില്ല=തിരുവനന്തപുരം സൗത്ത്

14:37, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സഹനം


കുഞ്ഞിന്റെ അസഹനീയമായ കരച്ചിൽ അമ്മയുടെ നെ‍ഞ്ചിൽ തീകോരിയിട്ടു. ജാനകിയ്ക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അവൾ നേരിയ ശബ്ദത്തിൽ ഉരുവിട്ടു
"വെശന്നിട്ടാ പാവം കരയണെ…….”
"ഞാനിപ്പോ അതിന് എന്നാ കൊടുക്കാനാ..
അങ്ങേരു വേല ചെയ്ത് കൊണ്ടുവരണത് ഒറ്റയ്ക്ക് തിന്നും കുടിച്ചും കെടക്കാനാ…
ഇവിടെ രണ്ട് ജീവനുള്ളതോ‍ർക്കാതെ….”
കുഞ്ഞിന്റെ കരച്ചിൽ ഉറക്കം കെടുത്തിയപ്പോൾ സുരേന്ദ്രൻ അലറി. "എന്തിനാടി അതിങ്ങനെ കെടന്ന് തൊള്ള തുറക്കണെ..”
"വെശന്നിട്ടാ..”
"അതിന്റെ വയറ്റിലോട്ടെന്തേലും ഇട്ട്കൊട്"
"അതിനിവിടെ വല്ലതും ഉണ്ടോ?”
തന്റെ ഉത്തിരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടുന്നത് പോലെ സുരേന്ദ്രൻ പായും ചുഴറ്റിയെടുത്ത് പുറത്തേയ്ക്കിറങ്ങി.
അങ്ങനെ നാളുകൾ കടന്നുപോയി. അച്ഛന്റെ ചവിട്ടും തൊഴിയുംകൊണ്ട് തന്നെ വളർത്തുന്ന അമ്മയെ കണ്ട് ഉണ്ണി പതിയെ ഓരോ ചുവടും വയ്ക്കാൻ തുടങ്ങി. ഉണ്ണിക്ക് വയസ്സ് 2 തികഞ്ഞു. ഉണ്ണിയുടെ കുസൃതിചിരി അമ്മയുടെ എല്ലാ നോവും മായ്ക്കാൻ കഴിവുള്ളതായിരുന്നു. കാര്യങ്ങൾ കുറേശ്ശെ മനസ്സിലാക്കാനുള്ള ബുദ്ധി ഉണ്ണിയിലുറച്ചു തുടങ്ങി. ഒരു ദിവസം കളിച്ചുകൊണ്ടിരിക്കെ ഉണ്ണി തലകറങ്ങി വീണു. അവനെയും വാരിയെടുത്ത് ആശുപത്രിയൽ കൊണ്ട് പോയ അമ്മ അറിഞ്ഞത് ഉണ്ണികെന്തോ വലിയ അസുഖമാണെന്നാണ്.കൈയ്യിലുള്ളതെല്ലാം വിറ്റിട്ട് ഉണ്ണിയെ ചികിത്സിക്കാനുള്ള പണം തികഞ്ഞില്ല. ഉണ്ണിയുടെ അവസ്ഥ തീരെ മോശമാവുകയായിരുന്നു. ഒടുവിൽ അമ്മ മനസ്സിലാക്കി കുട്ടിയുടെ രണ്ട് വൃക്കകളും തകരാറാണെന്ന്. ഡോക്ടർ പറഞ്ഞു "നിങ്ങൾ ഡോണറിനെ കണ്ടുപിടിക്കു. ചികിത്സയ്ക്കാവശ്യമായ പണം ഞങ്ങളുടെ അസോസിയേഷൻ കൊടുത്തോളും”.കണ്ണുനീരൊഴുക്കി അമ്മ പറഞ്ഞു ഉണ്ണിക്ക് എന്റെ വൃക്ക കൊടുത്തോളൂ. അങ്ങനെ സർജറി കഴിഞ്ഞു. അമ്മയുടെ വൃക്ക കൊണ്ട് ഉണ്ണി ജീവിതത്തിലേക്ക് മടങ്ങി വന്നു.


നന്ദന സുരേഷ്
10 A ഗവൺമെൻറ്, എച്ച്.എസ്. എസ് പുന്നമൂട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ