"ഗവ. എൽ.പി.എസ്. ഉറിയാക്കോട്/അക്ഷരവൃക്ഷം/ശുചിത്വത്തിന്റെ വഴിയേ ...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വത്തിന്റെ വഴിയേ .... <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 29: വരി 29:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം=  കഥ  }}

20:14, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വത്തിന്റെ വഴിയേ ....

ഒരിടത്ത് ചിഞ്ചു എന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു .അനുസരണയും വൃത്തിയും ശുചിത്വവും പാലിക്കാത്ത ഒരു കുട്ടിയായിരുന്നു .ആഹാരം കഴിക്കാൻ നേരം പലപ്പോഴും കൈകഴുകുമായിരുന്നില്ല .ഒരിക്കൽ സ്കൂളിൽ ഉച്ചഭക്ഷണ നേരമായപ്പോൾ അവൾ പെട്ടെന്ന്ആഹാരം കഴിക്കാൻ പോയിരുന്നു .കൈകഴുകാതെയാണ് അവൾ വന്നതെന്ന് ടീച്ചേർക്കു മനസ്സിലായി .ടീച്ചർ അവളെ കൈകഴുകിവരാൻ പറഞ്ഞു .അപ്പോൾ അവൾ പറഞ്ഞു: ആഹാരം കഴിച്ചു കഴിഞ്ഞിട്ട് കൈകഴുകാം " അപ്പോൾ കൈകഴുകാതെയും വൃത്തിയില്ലാതെയും ആഹാരം കഴിക്കുകയും മറ്റും ചെയ്താൽ നമുക്ക് എന്തെല്ലാം അസുഖങ്ങൾ വരുമെന്നും അത് നമ്മുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്നും ടീച്ചർ പറഞ്ഞു മനസ്സിലാക്കികൊടുത്തു .അവൾ ഒന്നുരണ്ടു ദിവസം അനുസരിച്ചു .വീണ്ടും പഴയപടി തന്നെ തുടർന്ന് .ഒടുവിൽ അവൾക്കു അതികഠിനമായ പനിയും വയറുവേദനയും ജലദോഷവും പിടിപെട്ടു .അവളെ അച്ഛനും അമ്മയും പല ആശുപത്രികളിലും കൊണ്ടുപോയി .രോഗത്തിന് കാരണം എന്താണെന്നു കണ്ടുപിടിക്കാൻ കഴിഞ്ഞില്ല .അസുഖവും കുറഞ്ഞില്ല .ഒടുവിൽ വേറെ ഒരു ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ അവിടെത്തെ ഡോക്ടർ അവളോട് പേരും പഠിക്കുന്ന സ്കൂളും വീടും ചുറ്റു പാടുകളെക്കുറിച്ചും ചോദിച്ചു മനസ്സിലാക്കി .രാവിലെ ഉണർന്നാൽ എന്തൊക്കെ ശീലങ്ങൾ ചെയ്തിരുന്നെന്നും ഇതുവരെ ചെയ്തിരുന്ന കാര്യങ്ങൾ മാറ്റിവച്ചു ഡോക്ടർ പറഞ്ഞകാര്യങ്ങൾ ശീലിക്കാൻ നിർബന്ധിച്ചു .അവൾ മനസ്സില്ലാമനസ്സോടെ അനുസരിച്ചു .അങ്ങനെ ഒന്നുരണ്ടു വർഷങ്ങൾ കടന്നുപോയി .അവൾക്കു അസുഖങ്ങൾ പിടിപെടുന്നത് നന്നേ കുറവായി .അപ്പോൾ അവൾക്കു മനസ്സിലായി ശുചിത്വം പാലിക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ച്ച വരരുതെന്ന് .അവൾ മനസ്സിലുറപ്പിച്ചു എനിക്ക് മാത്രമല്ല മറ്റുള്ളവർക്കും ശുചിത്വത്തിന്റെയും വൃത്തിയുടെയും ആവശ്യകതയെപ്പറ്റി പറഞ്ഞു മനസിലാക്കാം .പിന്നീട് അവൾ നാടിനും വീടിനും മാതൃകയായിത്തീർന്നു .

                 നമ്മുടെ ജീവിതത്തിൽ ശുചിത്വത്തിനും വൃത്തിക്കും എത്രമാത്രം പ്രദാനം ഉണ്ടെന്നു ഇപ്പോഴത്തെ മഹാമാരിയായ അതി സൂക്ഷ്മ വൈറസ് കൊറോണ 

നമ്മെ പഠിപ്പിക്കുന്നു .

അക്ഷയ എസ് . ബി .
IV ഗവ .എൽ .പി .എസ് ഉരിയക്കോട്
നെടുമങ്ങാട് ഉപജില്ല
തിരുവന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ