"ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല/അക്ഷരവൃക്ഷം/പ്രളയം പഠിപ്പിച്ച പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

10:42, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പ്രളയം പഠിപ്പിച്ച പാഠം


ഇന്നലെ വീടിനെ തൂത്തെടുത്ത
ഇന്നിനെ നോവിനായ് കാത്തുവച്ച
പ്രളയം കഴിഞ്ഞു... ഇനി ജീവിത-
യാത്ര വീണ്ടും നമുക്കൊന്നാരംഭിക്കാം.
അമ്മയാം മണ്ണിനോടുള്ള പ്രണയം,
വറ്റിയ നാളിതു പ്രളയത്തിൻ നാന്ദി.
ഇനി വീണ്ടും പ്രണയിക്കാം;
അമ്മയെ, മണ്ണിനെ
പ്രളയത്തിൻ പാഠമതുൾകൊണ്ടീടാം.
അയൽക്കാരനോടൊന്നു പകവീട്ടീടാൻ
ഉയർത്തിയ കരിങ്കല്ലിൻ പുത്തൻമതിലുകൾ;
തകർത്തു പ്രളയം ഇനി വീണ്ടും പണിയാം
തിളങ്ങുന്ന വിളങ്ങുന്ന സ്നേഹമതിൽ.
കുന്നും കാടും വയലും തകർത്ത്
മാനവനുയർത്തിയ കോൺക്രീറ്റുകാടുകൾ
തന്നൊരു സമ്മാനം ഈ പ്രളയം;
മണ്ണിനെ അറിയാമിനി ജീവിക്കാം,
പ്രളയപാഠങ്ങൾ ഏറ്റുവാങ്ങാം.
അതിജീവന മന്ത്രമതോതുമ്പോൾ
അതിയായ് സ്നേഹിക്കാൻ പഠിക്കുക നാം;
എന്നാലേ ഇനിയൊരു പ്രളയം നമുക്ക്
 പാഠപുസ്തകമായ് വരാതിരിക്കൂ......

 


ജാസിൻ ഷാജി
IX.ഡി ഗവൺമെന്റ്.മോഡൽ.എച്ച്.എസ്.എസ്.വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത