"കെ.കെ.വി.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/അക്ഷരവൃക്ഷം/ മാലാഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 23: | വരി 23: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Kannans| തരം= കഥ}} |
23:24, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മാലാഖ
സമയം രാത്രി 10 മണി. ഇപ്പോഴും ആശുപത്രി ജീവനക്കാർ രോഗികളുടെ ജീവനുവേണ്ടി പൊരുതുകയാണ്. അതിനുവേണ്ടി അവർ എത്രമാത്രം കഷ്ടപ്പെടുന്നു! പെട്ടെന്ന് ഒരാൾ രോഗിയുടെ ഭക്ഷണവുമായി ഐസിയു വിലേക്ക് കടന്നു. ഗവൺമെന്റ് മെഡിക്കൽ കോളേജിലെ നഴ്സ് നീതു ആയിരുന്നു അത്. ആശുപത്രിയിലെ മിക്ക രോഗികൾക്കും പ്രിയപ്പെട്ടവൾ, എന്നും പുഞ്ചിരിക്കുന്ന മുഖവുമായി രോഗികളെ സമീപിക്കുന്നവൾ, സദാ സേവന സന്നദ്ധയായവൾ. രാവിലെ രോഗികളെ പരിചരിച്ച ഡോക്ടർ ബിനുവിന് കൊവിഡിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. ഡോക്ടർ അജീഷ് പറഞ്ഞു "നമ്മളെല്ലാം പരിശോധനയ്ക്ക് വിധേയരാകുന്നതാണ് നല്ലത്. കാരണം നമ്മൾ വഴി രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ടല്ലോ". ഡോക്ടർ ബിനുവും അത് ശരിവെച്ചു. പരിശോധനയുടെ ഫലം വന്നു. ആശുപത്രി ജീവനക്കാരിൽ ആറുപേർ നെഗറ്റീവും രണ്ടുപേർ പോസിറ്റീവും. ഈ വാർത്ത കേട്ടപ്പോൾ ആളുകൾ ഞെട്ടി. അവരുടെ പ്രിയപ്പെട്ട നഴ്സ് നീതുവുംഅതിൽ ഒരാളായിക്കുന്നു. ഉച്ചയ്ക്ക് അവൾക്ക് ഒരു ഫോൺ കോൾ വന്നു. അത് നീതുവിനേ ഏറെനേരം കാത്തിരുന്ന് അക്ഷമരായ അഞ്ചും എട്ടും വയസ്സുള്ള അവളുടെ മക്കളായിരുന്നു. അവൾ ഫോൺ ചെവിയിലേക്ക് ചേർത്തുവെച്ച്, "ഹലോ..." അമ്മയുടെ ഇടറിയ ശബ്ദം കേട്ട് മക്കളുടെ മനസ്സിൽ സങ്കടം അണപൊട്ടി. " അമ്മയ്ക്ക് എന്തു പറ്റി എന്ന് പറ". അവർ ആകാവുന്നത്ര ആവർത്തിച്ചു. "മക്കൾ മാമന്റെ വീട്ടിൽ പൊയ്ക്കോ. വികൃതി ഒന്നും കളിക്കരുതേ... " വാക്കുകൾ മുറിഞ്ഞു, കണ്ണുകൾ നിറഞ്ഞൊഴുകി. തുടർന്നുള്ളദിവസങ്ങളിലും നീതുവിന് ആശുപത്രിയിൽ തന്നെ തുടരേണ്ടി വന്നു. ഷിനോജിനെ ഒന്ന് കാണാനോ ആശ്വസിപ്പിക്കാനോ കഴിഞ്ഞില്ലല്ലോ, അതോർത്ത് അവളുടെ ഹൃദയം ഉരുകി. ചേട്ടൻ ഏറെക്കാലമായി രോഗബാധിതനായി അവളുടെ നിഴലിൽ ആയിരുന്നല്ലോ ജീവിച്ചത്. രാത്രി ഷിനോജിനെ ഒന്നു വിളിക്കാം. "ഹലോ...". മറുഭാഗത്ത് നിന്നും മറുപടി ലഭിക്കാതായപ്പോൾ അവൾ പറഞ്ഞു, " ചേട്ടാ എനിക്കിന്നും ഡ്യൂട്ടി ഉണ്ട്. നാളെ ഒരു ഓഫ് കിട്ടുമായിരിക്കും.". ഷിനോജ് ഒന്ന് മൂളുക മാത്രം ചെയ്തു. വിഷമം താങ്ങാനാവാതെ അവൾ ഫോൺ കട്ട് ചെയ്തു. ഒരു പക്ഷേ ഏട്ടൻ അറിഞ്ഞു കാണുമോ, അവൾ ചിന്തിച്ചു. പിറ്റേന്ന് ഡോക്ടർ അജീഷ് മാധ്യമങ്ങളോട് വിതുമ്പിക്കൊണ്ട് പറഞ്ഞത് കേട്ടുനിന്നവരുടെ കണ്ണുകളെ ഇൗറനണിയിച്ചു. ഡോക്ടർ ബിനുവും നേഴ്സ് നീതുവും കൊറോണ ബാധിച്ചു ഐസിയുവിൽ ആണുള്ളത്. അടുത്ത ദിവസത്തെ പത്ര വാർത്ത ആരോഗ്യമേഖലയിലുള്ളവരെ അടക്കം ഞെട്ടിച്ചു. അതിനു മുമ്പേതന്നെ രോഗികളുടെ പ്രിയപ്പെട്ട നേഴ്സ് നീതു ഒരു മാലാഖയായി ഈ ലോകം വിട്ടു മറ്റു മാലാഖമാരുടെ ലോകത്തേക്ക് പാറിപ്പറന്നു പോയിരുന്നു.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ