"സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 69: | വരി 69: | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
<googlemap version="0.9" lat=" | <googlemap version="0.9" lat="9.833778" lon="76.554086" zoom="16" width="450" height="375" controls="large"> | ||
11.071469, 76.077017, MMET HS Melmuri | 11.071469, 76.077017, MMET HS Melmuri | ||
12.364191, 75.291388, st. Jude's HSS Vellarikundu | 12.364191, 75.291388, st. Jude's HSS Vellarikundu | ||
9.830396, 76.552863 | |||
SPHS MUTHOLAPURAM | |||
</googlemap> | </googlemap> | ||
|} | |} | ||
വരി 78: | വരി 80: | ||
* | * | ||
|} | |} | ||
== സൗകര്യങ്ങള്‍ == | == സൗകര്യങ്ങള്‍ == |
10:42, 23 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം | |
---|---|
വിലാസം | |
Mutholapuram Ernakulam ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | Ernakulam |
വിദ്യാഭ്യാസ ജില്ല | Mvattupuzha |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-01-2010 | Mtcmuvattupuzha |
മുത്തോലപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് പോള്‍സ് ഹൈസ്‌കൂള്‍, മുത്തോലപുരം . Convent School" എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. S.A.B.S മിഷണറി സംഘം 1920-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം എറണാകുളം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
എറണാകുളം ജില്ലയില്‍ ഇലഞ്ഞി പഞ്ചായത്തില്‍ വൈക്കം തൊടുപുഴ റോഡിന്റെ അരികിലായി ശാന്തസുന്ദരമായ അന്തരീക്ഷത്തിലാണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. ചങ്ങനാശ്ശേരി രൂപതയുടെ മെത്രാനായ അഭിവന്ദ്യ മാര്‍ തോമസ് കുര്യാളശ്ശേരില്‍ കാലത്തിനപ്പുറത്തേക്ക് കണ്ണോടിച്ച ഒരു വിദ്യാഭ്യാസ പ്രതിഭയായിരുന്നു. സ്‌ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത് സ്‌ത്രീ വിദ്യാഭ്യാസത്തിലൂടെ ഭവനങ്ങളേയും കരകളേയും രാജ്യങ്ങളേയും നവീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ അദ്ദേഹം സ്‌ത്രീ വിദ്യാഭ്യാസത്തിന് ഒരു പുത്തന്‍ ഉണര്‍വ്വ് പ്രദാനം ചെയ്‌തു. അതിനായി 1920-ല്‍ ഒരു പ്രൈമറി സ്‌കൂള്‍, മഠം വക കെട്ടിടത്തില്‍ തുടങ്ങി. 1938-ല്‍ ഇതൊരു മലയാളം മീഡിയം സ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. 1950-ല്‍ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടു എങ്കിലും സ്‌കൂള്‍ കെട്ടിടം ഉണ്ടായിരുന്നില്ല. മഠം വകയിലുള്ള പൂതക്കുഴിത്തടത്തില്‍ പുരയിടം ഹൈസ്‌കൂള്‍ പണിയുന്നതിനായി പള്ളിയോഗംവിലയ്‌ക്ക് വാങ്ങിച്ചു. 08-09-1950-ല്‍ ബഹു, കുര്യച്ചന്റെയും നല്ലവരായ നാട്ടുകാരുടെയും സാന്നിദ്ധ്യത്തില്‍ ബഹു. ചേമ്പേത്തില്‍ മത്തായിച്ചന്‍ ഹൈസ്‌കൂള്‍ കെട്ടിടത്തിന് കല്ലിട്ടു. 1951 ഒക്‌ടോബര്‍ 11 ന് നാട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ ബഹു. മുരിക്കന്‍ കുര്യച്ചന്‍ ഹൈസ്‌കൂള്‍ കെട്ടിടം വെഞ്ചരിച്ചു. ഇപ്പോഴത്തെ സ്‌കൂള്‍ മാനേജരായി റവ. ഫാ. പോള്‍ മഠത്തിക്കുന്നേലും ഹെഡ്‌മിസ്‌ട്രസ്സായി സിസ്റ്റര്‍ആനിറ്റും സേവനം അനുഷ്‌ഠിച്ചുവരുന്നു. നാളിതുവരെ 16 ഓളം മാനേജര്‍മാരും 15 ഓളം പ്രധാന അധ്യാപികമാരും ഈ സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1984-85 അദ്ധ്യയന വര്‍ഷം മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ബെസ്‌റ്റ് സ്‌കൂളിനുള്ള ട്രോഫി നേടി. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഇതേവര്‍ഷം തന്നെ സ്റ്റാര്‍ളിന്‍ ജോസഫ് 15-ാം റാങ്ക് നേടി. ഇതിനെല്ലാം ഉപരിയായി 1984-ലെ സംസ്ഥാന അദ്ധ്യാപക അവാര്‍ഡിന് അന്നത്തെ ഹെഡ്‌മിസ്‌ട്രസ്സായിരുന്ന സിസ്റ്റര്‍ ടെര്‍സീന അര്‍ഹയായി. 1998-ലെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഈ സ്‌കൂളിലെ റോഷ്‌ണിബേബി റോസ് 15-ാം റാങ്ക് കരസ്ഥമാക്കി. സുവര്‍ണ്ണ ജൂബിലി വര്‍ഷമായ 2003-ലെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 100% വിജയം നേടി സ്‌കൂള്‍ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചു. 2004-05 അദ്ധ്യയന വര്‍ഷം മുതല്‍ ഇവിടെ ഹൈസ്‌കൂള്‍ ക്ലാസ്സുകളില്‍ ആണ്‍കുട്ടികളെക്കൂടി പ്രവേശിപ്പിച്ച് പഠിപ്പിക്കുവാനുള്ള അനുമതി ലഭിച്ചു. അങ്ങനെ 2005-ല്‍ സെന്റ് പോള്‍സ് ഗേള്‍സ് ഹൈസ്‌കൂള്‍ എന്നത്, സെന്റ് പോള്‍സ് ഹൈസ്‌കൂള്‍ എന്നായി മാറി. 2006-07 ല്‍ ഈ സ്‌കൂളിലെ ആദ്യബാച്ച് ആണ്‍കുട്ടികള്‍ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതി നല്ലവിജയം നേടി. സ്‌കൂളിന്റെ നേട്ടങ്ങള്‍ക്ക് കൂടുതല്‍ ശോഭ പകര്‍ന്ന് 2006 ലെ സംസ്ഥാന അദ്ധ്യാപക അവാര്‍ഡിന് അന്നത്തെ ഹെഡ്‌മിസ്‌ട്രസ് ആയിരുന്ന സിസ്റ്റര്‍ ത്രേസ്യാമ്മ പി.കെ. അര്‍ഹയായി.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
പാലാ കോര്‍പ്പറേറ്റ് ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. ജോസഫ് കല്ലങ്ങരാട്ട് ഡയറക്ടറായും റെവ. Fr.ജോസഫ് എന്തനാല്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് Sr. Annakutty P.M .
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="9.833778" lon="76.554086" zoom="16" width="450" height="375" controls="large">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.830396, 76.552863
SPHS MUTHOLAPURAM
</googlemap>
|
|
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
മേല്‍വിലാസം
സെന്റ് പോള്‍സ് ഹൈസ്‌കൂള്‍, മുത്തോലപുരം
- REDIRECT Insert text
- REDIRECT [[#REDIRECT Insert text]]