Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 18: |
വരി 18: |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> |
| }} | | }} |
| {{Verified|name=sheebasunilraj|തരം=കഥ}} | | {{Verified1|name=sheebasunilraj| തരം= കഥ }} |
15:47, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
വൃത്തിയുടെ വിജയം
പണ്ട് ഉദയപുരം എന്ന ഒരു ഗ്രാമം ഉണ്ടായിരുന്നു. അവിടത്തെ ജനങ്ങളെല്ലാം നല്ല അധ്വാന ശീലരും സ്നേഹമുള്ളവരും ആയിരുന്നു. എന്നും വൈകുന്നേരങ്ങളിൽ അവിടത്തെ ജനങ്ങളെല്ലാം കവലയിൽ ഒത്തുകൂടിയിരുന്നു. ആ ഗ്രാമത്തിലൊരു ഭിക്ഷക്കാരനുണ്ടായിരുന്നു. അയാൾ ഒരു പാട്ടുകാരനും കൂടി ആയിരുന്നു. അയാളും ആളുകൾ ഒത്തു കൂടാറുള്ള കവലയിൽ ഇരുന്ന് പാട്ടു പാടുമായിരുന്നു. ആളുകൾക്ക് എല്ലാം അയാളുടെ പാട്ടുകൾ ഇഷ്ടമായിരുന്നു. പാട്ട് തീരുമ്പോൾ എല്ലാവരും നാണയങ്ങളും ആഹാരങ്ങളും അയാൾക്ക് നേരെ വലിച്ചെറിയുമായിരുന്നു. അയാളുടെ പാട്ടുകൾ നാട്ടുകാർക്ക് ഇഷ്ടമായിരുന്നെങ്കിലും അയാളുടെ അടുത്തേയ്ക്ക് വരാൻ ആരും തയ്യാറായിരുന്നില്ല. എന്താണ് കാരണമെന്ന് ഭിക്ഷക്കാരന് മനസ്സിലായിരുന്നില്ല. അങ്ങനെ വിഷമിച്ചിരുന്നപ്പോൾ അതുവഴി ഒരു സന്യാസി വന്നു. അദ്ദേഹം വിഷമത്തിന്റെ കാര്യം അന്വേഷിച്ചു. ഭിക്ഷക്കാരൻ നടന്ന കാര്യങ്ങൾ എല്ലാം സന്യാസിയോട് പറഞ്ഞു.ഭിക്ഷക്കാരന്റെ വാക്കുകൾ കേട്ട സന്യാസി ഇപ്രകാരം പറഞ്ഞു: "നമുക്ക് എത്ര കഴിവ് ഉണ്ടായിട്ടും കാര്യമില്ല, നമുക്കും നമ്മുടെ വസ്ത്രത്തിനും വൃത്തിയും വെടിപ്പും വേണം. അതില്ലെങ്കിൽ നമ്മെ ആരും തിരിഞ്ഞു നോക്കില്ല. അതു കൊണ്ട് ഇന്നു മുതൽ പുഴയിൽ പോയി രാവിലെയും വൈകുന്നേരവും കുളിക്കുകയും വസ്ത്രങ്ങൾ കഴുകി വൃത്തിയാക്കുകയും ചെയ്യുക. നിന്നെ എല്ലാപേരും ഇഷ്ടപ്പെടും.” സ്വാമിജിയുടെ വാക്കുകൾ കേട്ട ഭിക്ഷക്കാരൻ അങ്ങനെ ചെയ്തു തുടങ്ങി. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഭിക്ഷക്കാരനിൽ വന്ന മാറ്റം ജനങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി.അതിനു ശേഷം ആളുകൾ അദ്ദേഹത്തിന്റെ പാട്ടു കേൾക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. ആരും അയാളെ ആട്ടിപ്പായിച്ചില്ല. ഇതു കണ്ട ഭിക്ഷക്കാരന് സന്തോഷം തോന്നുകയും നല്ല പാട്ടുകൾ പാടി ജനങ്ങളെ സന്തോഷിപ്പിക്കുകയും ചെയ്തു.വൃത്തിയുള്ള ശരീരം ഉണ്ടെങ്കിലെ വൃത്തിയുള്ള മനസ്സും ആരോഗ്യവും ഉണ്ടാവുകയുള്ളൂ എന്നും, സമൂഹത്തിൽ നിലനിൽപ്പ് ഉണ്ടാവുകയുള്ളൂ എന്നും ഭിക്ഷക്കാരൻ മനസ്സിലാക്കി.
ഗുണപാഠം:- വൃത്തിയാണ് ശക്തി. ആരോഗ്യമാണ് സമ്പത്ത്.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ
|