"രാമഗുരു യു പി സ്കൂൾ/അക്ഷരവൃക്ഷം/മഹാമാരിയുടെ ഭീകരത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=sindhuarakkan}}

11:17, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരിയുടെ ഭീകരത

2019 അവസാനം ചൈനയിലെ വുഹാൻ പ്രവിശ്യയിൽ ഗവേഷകർ തിരിച്ചറിഞ്ഞ പുതിയ തരം കൊറോണ വൈറസ് വളരെ പെട്ടെന്നാണ് മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിച്ചത്. ഇറ്റലിയിലും ഇറാനിലും ഈ വൈറസ് ബാധയേറ്റ് നിരവധി പേർ മരണമടഞ്ഞു. കൊറോണ എന്ന സൂക്ഷ്മാണുവിൻ്റെ മുന്നിൽ ലോകം പകച്ചുപോയ നിമിഷങ്ങൾ..... നമ്മുടെ കൊച്ചു കേരളവും കൊറോണയുടെ കരാള - ഹസ്തങ്ങളിൽ പെട്ടു -പോയി........ എന്നിരുന്നാലും കർശനമായ സുരക്ഷാ -പഴുതുകളിലൂടെ കൊറോണയെ എന്നന്നേക്കു - മായി ഉന്മൂലനം ചെയ്യാൻ ഗവൺമെൻ്റും ആരോഗ്യ പ്രവർത്തകരും നീതി -പാലകരും കിടഞ്ഞു പരിശ്രമിക്കുന്നതിൽ നമുക്ക് അഭിമാനിക്കാം. ഒരു മഹാമാരിയുടെ മുന്നിൽ നിൽക്കുമ്പോൾ അതിൻ്റെ താരതമ്യപഠനങ്ങൾ ഒന്നും ചെവികൊള്ളാതെ, അതിൻ്റെ പിന്നാമ്പുറകഥകൾ കേട്ട് രസിക്കുന്ന മനുഷ്യർ എല്ലായിടത്തുമുണ്ട്. മനുഷ്യൻ്റെ വിവേചനബുദ്ധി അത് കാത്ത് സൂക്ഷിച്ചാൽ മാത്രമേ ഈ മഹാവിപത്തിനെ നമുക്ക് അതിജീവിക്കാൻ കഴിയുകയുള്ളൂ, എന്ന് നാം തിരിച്ചറിയും. ജാതിയും മതവുമില്ലാതെ വലിപ്പചെറുപ്പമില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് കൊറോണ എന്ന മഹാവിപത്തിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു. സ്വന്തം ജീവൻ വകവെയ്ക്കാതെ ഓരോരുത്തർക്കും വേണ്ടി നെട്ടോട്ടമോടുന്ന ഉദ്യോഗസ്ഥരെ നാം ആദരിക്കേണ്ടതാണ്. നമുക്കറിയാം കൊറോണ എന്ന മഹാവ്യാധി അനുനിമിഷം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകർന്നു കൊണ്ടിരിക്കുന്നത്, അതു കൊണ്ടു തന്നെ ബോധവത്കരണത്തിൻ്റെ ആവശ്യകതയിലേക്ക് നാം തിരിഞ്ഞു നോക്കേണ്ടതാണ്, അനുസരിക്കേണ്ടതാണ്.ഇത്ത-രം മഹാവ്യാധികളിൽ നിന്നും രക്ഷനേടാൻ നാം തന്നെ ശ്രമിക്കേണ്ടതാണ്. ആരോഗ്യവകുപ്പിൻ്റെയും ഉന്നത അധികാരികളുടെയും നിർദ്ദേശങ്ങൾ നാം പാലിക്കാ -തിരുന്നാൽ വലിയ വില കൊടുക്കേണ്ടിവരും. ഓരോ ജീവിത കഥകളും നാം തിരിച്ചറിയാത്ത വഴികളിലൂടെ നടക്കുമ്പോൾ............ ഭയമല്ല, ജാഗ്രത മതി.

ദേവനന്ദ ഗിരീഷ്
7B രാമഗുരു യു.പി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]