"സെന്റ്. ജോസഫ്‍സ് എച്ച്.എസ്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/ക്രമരഹിതമായ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 22: | വരി 22: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified|name=Kannankollam}} | {{verified|name=Kannankollam|തരം=ലേഖനം}} |
21:58, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ക്രമരഹിതമായ പരിസ്ഥിതി
ഭൂമിയെന്ന അമ്മയുടെ മടിത്തട്ടിലെ ഹരിതാഭമാർന്ന പരിസ്ഥിതിയുടെ മക്കളാണ് നാം ഓരോരുത്തരും.ആ അമ്മയെ കരുതലോടെ നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ഈ അമ്മയിൽ നിന്ന് വേണ്ടതെല്ലാം ലഭിക്കുന്നു. എന്നാൽ നാം ഓരോരുത്തരും ഇന്ന് നമ്മുടെ പരിസ്ഥിതിയെ അവഗണിച്ച് സ്വാർത്ഥലാഭത്തിന് വേണ്ടി അതിനെ ചൂഷണം ചെയ്യുന്നു. എന്തിനാണ് നാം ഇങ്ങനെ ചെയ്യുന്നത് ?നമുക്ക് എന്തു ഗുണമാണ് ഇതിൽ നിന്നൊക്കെ ലഭിക്കുന്നത് ?ഇപ്പോഴത്തെ തലമുറ കരുതുന്നത് ഭൂമി അവർക്ക് മാത്രം അവകാശമുളളതാണെന്ന്.പക്ഷെ ഭൂമിയെന്നത് ഇനി വരാൻ ഇരിക്കുന്ന തലമുറകൾക്കും പിന്നെ ഈ പരിസ്ഥിതിയിലെ ഓരോ ജീവജാലങ്ങൾക്കും അവകാശമുളളതാണ്. നാം ഈ ഭൂമിയെ ഒരു അമ്മയായി കരുതിയിരുന്നുവെങ്കിൽ ഇന്ന് ഈ ലോകത്തിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുമയിരുന്നില്ല. പരിസ്ഥിതിയെന്നാൽ നമ്മുടെ ചുറ്റുപാടാണ്. ഈ പരിസ്ഥിതിയിൽ ഇന്ന് പല തരം പ്രശ്നങ്ങളുണ്ട്.ഇത് പരിസ്ഥിതിക്ക് മാത്രമല്ല മറിച്ച് പ്രകൃതിക്കും, അമ്മയായ ഭൂമിക്കും, അതിലെ ഓരോ ജീവജാലങ്ങൾക്കും ദോഷമാണ്. പ്രകൃതിയെ നോവിക്കുമ്പോൾ നാം ഒന്ന് മാത്രം ഓർക്കുക. നാം നമ്മുടെ അമ്മയെയാണ് നോവിക്കുന്നത്. നാം ഇതുവരെ കണ്ട ദുരിതങ്ങൾക്കും, പ്രകൃതിക്ഷോഭത്തിനുമെല്ലാം കാരണം ഒന്നേയുളളൂ. മനുഷ്യൻ പ്രകൃതിക്ക് നേരെ കാണിക്കുന്ന ക്രൂരത തന്നെയാണ്.നമ്മെ പ്രകൃതി ഒരു മിത്രമായി, പ്രത്യുത ഒരു മകനായി,മകളായി കണക്കാക്കുന്നു.എന്നാൽ നാം അതിനെ ഒരു ശത്രുവായി കരുതുന്നു. നമ്മുടെ സ്വാർത്ഥ ലാഭത്തിനു വേണ്ടി മരങ്ങൾ വെട്ടി നശിപ്പിക്കുന്നു,നദികൾ മാലിന്യങ്ങൾ കൊണ്ടു നിറയ്ക്കുന്നു.ഇതൊക്കെ ചെയ്യുമ്പോൾ നാം ഒന്നു മാത്രം ഓർക്കുക. പ്രകൃതിയുണ്ടെങ്കിലെ നാം ഉളളൂ. പ്രകൃതി പോലെ പരിസ്ഥിതിയും നമ്മുടെ അമ്മയാണ്.ഈ അമ്മയെ കരുതലോടും,സ്നേഹത്തോടും നോക്കേണ്ടതും നമ്മുടെ കടമയാണ്. പ്രകൃതിസംരക്ഷണമെന്നത് നമ്മുടെ ഉത്തരവാദിത്ത്വമാണ്.പ്രളയത്തിൽ നാം ഒറ്റക്കെട്ടായി നിന്നതു പോലെ പ്രകൃതിസംരക്ഷണത്തിനായും ഒന്നിച്ച് നിൽക്കാം, പരിസ്ഥിതിയെ സംരക്ഷിക്കാം...
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം